കൊച്ചി: കൊച്ചിയിലെ ഫഌറ്റിന്റെ ആറാം നിലയില്‍ നിന്നും വീണ് പരിക്കേറ്റ വീട്ടു ജോലിക്കാരി മരിച്ച സംഭവത്തില്‍ ഫഌറ്റുടമ ഇംത്യാസ് അറസ്റ്റില്‍. അന്യായമായി ജോലിക്കാരിയെ തടഞ്ഞുവെച്ചുവെന്ന കുറ്റത്തിനാണ് അറസ്റ്റ്.

പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കിയപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഒളിവില്‍ ആയിരുന്ന ഇംത്യാസിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു.

സ്ത്രീ മരിച്ചതിന് പിന്നാലെ ഫ്‌ളാറ്റുടമ ഇംത്യാസ് അഹമ്മദിനെതിരെ മനുഷ്യക്കടത്ത്, അന്യായമായി യുവതിയെ വീട്ടു തടങ്കലില്‍ വെക്കല്‍, ഭീഷണിപ്പെടുത്തി അടിമ വേല ചെയ്യിപ്പക്കല്‍ തുടങ്ങിയവയ്‌ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഫ്‌ളാറ്റുടമയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മരിച്ച കുമാരിയുടെ ഭര്‍ത്താവ് ശ്രീനിവാസന്‍ രംഗത്തെത്തിയിരുന്നു.