കൊച്ചി: കൊച്ചിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബസ് ജീവനക്കാരന്റെ കുത്തേറ്റു. വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെയാണ് ജീവനക്കാരന്‍ വിദ്യാര്‍ത്ഥികളെ കുത്തി പരിക്കേല്‍പ്പിച്ചത്. കൊച്ചി മരട് ഐ.ടി.ഐയിലെ ഒന്‍പത് വിദ്യാര്‍ത്ഥികള്‍ക്കാണ് കുത്തേറ്റത്. പരിക്കേറ്റവരില്‍ ജിഷ്ണു ജ്യോതിഷ്, ഗൗതം, അഭിജിത്ത് എന്നിവരെ കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. വിദ്യാര്‍ത്ഥികളെ ആക്രമിച്ച മൂന്ന് ബസ് ജീവനക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എറണാകുളം-നെട്ടൂര്‍ റൂട്ടിലോടുന്ന സ്വകാര്യബസിലെ ജീവനക്കാരാണ് വിദ്യാര്‍ത്ഥികളെ ആക്രമിച്ചത്. ബസ് കണ്‍സഷനുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് സൂചന. ബസ് പോലീസ് കസ്റ്റഡിയിലാണ്.