kerala
കൊടകര കുഴല്‍പ്പണം; തിരൂര്‍ സതീഷ് സിപിഎമ്മിന്റെ രാഷ്ട്രീയ ടൂളാണെന്ന് ശോഭാ സുരേന്ദ്രന്
ഇതിന് പിന്നില്‍ എകെജി സെന്ററും മുഖ്യമന്ത്രി പിണറായി വിജയനുമാണെന്നും ശോഭാ സുരേന്ദ്രന് കുറ്റപ്പെടുത്തി.

കൊടകര കുഴല്‍പ്പണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ താന്‍ ആവശ്യപ്പെട്ടിട്ടാണ് വെളിപ്പെടുത്തിയതെന്ന തിരൂര്‍ സതീഷിന്റെ ആരോപണങ്ങള്‍ തള്ളി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്. ബിജെപി ഉപതെരഞ്ഞെടുപ്പില്‍ മുന്നേറുമ്പോള്‍ തിരൂര്‍ സതീഷിനെ സിപിഎം രാഷ്ട്രീയ ടൂളാക്കിയിരിക്കുകയാണെന്ന് ശോഭാ സുരേന്ദ്രന് പറഞ്ഞു. ഇതിന് പിന്നില്‍ എകെജി സെന്ററും മുഖ്യമന്ത്രി പിണറായി വിജയനുമാണെന്നും ശോഭാ സുരേന്ദ്രന് കുറ്റപ്പെടുത്തി.
കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട ഒരു വിവരവും തിരൂര്‍ സതീഷ് തന്നോട് പറഞ്ഞിട്ടില്ലെന്നും തനിക്കെതിരെ പറഞ്ഞ കാര്യങ്ങളുടെ തിരക്കഥ എകെജി സെന്ററില്‍നിന്നും എഴുതിക്കൊടുത്തതാണെന്നും ശോഭാ സുരേന്ദ്രന് ആരോപിച്ചു.
കുഴല്‍പ്പണവുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലിന് ശേഷം ബിജെപിയുടെ പല നേതാക്കളും വിളിച്ചുവെന്ന് സതീഷ് പറഞ്ഞെങ്കില്‍ എന്തുകൊണ്ടാണ് അവരുടെ പേരു വിവരം വെളിപ്പെടുത്താത്തതെന്നും ശോഭാ സുരേന്ദ്രന് ചോദിച്ചു. സതീഷ് തന്നെ വിളിച്ചെന്ന് ആരോപിക്കുമ്പോള്‍ അതിന്റെ കോള്‍ലിസ്റ്റ് ഹാജരാക്കണമെന്നും ശോഭാ സുരേന്ദ്രന് ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റാകാന്‍ സതീഷിനെ കൊണ്ട് താന്‍ പറയിപ്പിക്കുകയാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ശോഭാ സുരേന്ദ്രന് വ്യക്തമാക്കി.

തിരുവനന്തപുരം: തിരുവനന്തപുരം മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് രണ്ടുപേർ മരിച്ചു. അഞ്ചു തെങ്ങ് സ്വദേശി മൈക്കിൾ, ജോസഫ് എന്നിവരാണ് മരിച്ചത്. അഞ്ചു പേരാണ് വള്ളത്തിലുണ്ടായിരുന്നത്. മൂന്നു പേരെ രക്ഷപ്പെടുത്തി. മത്സ്യബന്ധനത്തിനായി പോയ ബോട്ടാണ് അപകടത്തിൽ പെട്ടത്.
kerala
‘രാജിവെക്കുന്നതിനെ പറ്റി സുരേഷ് ഗോപി ആലോചിക്കണം’; കെ. സുധാകരൻ
നാണംകെട്ട വഴിയിലൂടെ എം പിയാവുന്നതിലും നല്ലത് കഴുത്തിന് കയറ് തൂക്കുന്നതാണെന്നും കെ സുധാകരന് പറഞ്ഞു

തൃശ്ശൂര്‍: തൃശ്ശൂര്‍ ലോക്സഭാ മണ്ഡലത്തിലെ വ്യാജ വോട്ട് ആരോപണത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്. നാണംകെട്ട വഴിയിലൂടെ എംപിയാകുന്നതിലും നല്ലത് കഴുത്തിന് കയറ് തൂക്കുന്നതാണെന്ന് കെ സുധാകരന് സുരേഷ് ഗോപിയെ കപറഞ്ഞു. ‘കള്ളവോട്ട് ചെയ്യുന്നത് കേരളത്തിലും ഇന്ത്യയിലും നേരത്തെയുണ്ട്. പക്ഷെ പരിമിതിയുണ്ട്. പൂട്ടിയിട്ട വീട്ടില്‍ വരെ വോട്ട് ചേര്‍ത്തിരിക്കുകയാണ്. എന്ത് ജനാധിപത്യമാണിത്. കള്ളവോട്ട് ചെയ്യുന്നതിന്റെ ഉത്തരവാദിത്തം ഭരണകക്ഷി മനസ്സുകൊണ്ട് ഏറ്റെടുക്കേണ്ടി വരികയാണ്. നിഷേധിക്കാന്‍ സാധിക്കുന്നില്ല അവര്‍ക്ക്’, കെ സുധാകരന് പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ തെറ്റാണെന്ന് നെഞ്ചത്ത് കൈവെച്ചു പറയാന്‍ ഏതെങ്കിലും ബിജെപി നേതാവിന് സാധിക്കുന്നുണ്ടോ? കള്ളവോട്ടിൻ്റെ ഭാഗികമായ രക്തസാക്ഷിയായിരുന്നു താനെന്നും കെ സുധാകരൻ പറഞ്ഞു. 1991 ലെ എടക്കാട് നിയമസഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാട്ടിയായിരുന്നു കെപിസിസി മുന്‍ അധ്യക്ഷൻ്റെ പരാമര്‍ശം. തെളിവ് സഹിതം ആക്ഷേപം ഉന്നയിക്കുമ്പോള്‍ അത് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന വലിയ മനസ്സിൻ്റെ ഉടമസ്ഥനാകാന്‍ സുരേഷ് ഗോപിക്ക് സാധിക്കണം. നാണംകെട്ട വഴിയിലൂടെ എം പിയാവുന്നതിലും നല്ലത് കഴുത്തിന് കയറ് തൂക്കുന്നതാണെന്നും കെ സുധാകരന് പറഞ്ഞു. പുറത്ത് നിന്നുള്ള ഒരാള്‍ക്ക് തൃശ്ശൂരില്‍ ഇത്രയേറെ വോട്ട് കിട്ടുന്നത് അസാധ്യമാണെന്നും കെ സുധാകരന് കൂട്ടിച്ചേര്‍ത്തു.
തൃശ്ശൂര്‍ ലോക്സഭാ മണ്ഡലത്തില്‍ സ്ഥിരതാമസക്കാരല്ലാത്തവരെ വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തുവെന്നായിരുന്നു കോണ്‍ഗ്രസും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന വി എസ് സുനില്‍ കുമാറും രംഗത്തെത്തിയിരുന്നു. വിജയിച്ച സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ സഹോദരന് ഉള്‍പ്പെടെ 11 പേരെ ബൂത്ത് നമ്പര്‍ 116ല്‍ 1016 മുതല്‍ 1026 വരെ ക്രമനമ്പറില്‍ ചേര്‍ത്തുതായി ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് ആരോപിച്ചിരുന്നു. ഇപ്പോള്‍ പുറത്തുവന്ന പട്ടികയില്‍ ഇവരുടെ പേരുകളില്ല.
kerala
കാര്‍ ഫുട്പാത്തിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടം: ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു

തിരുവനന്തപുരം ∙ ജനറല്‍ ആശുപത്രിക്കു മുന്നില്‍ തിരക്കേറിയ റോഡിലൂടെ യുവാവ് ഡ്രൈവിങ് പരിശീലനം നടത്തുന്നതിനിടെ കാര്‍ നിയന്ത്രണം വിട്ട് നടപ്പാതയിലേക്ക് ഇടിച്ചുകയറി രോഗിയടക്കം 5 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റ സംഭവത്തില്‍ ഡ്രൈവറുടെ ലൈസന്‍സ് സസ്പെൻഡ് ചെയ്തു. കാര്‍ ഓടിച്ച വട്ടിയൂര്‍ക്കാവ് വലിയവിള സ്വദേശി എ.കെ. വിഷ്ണുനാഥിന്റെ (25) ലൈസന്‍സാണ് ഒരു വര്‍ഷത്തേക്ക് സസ്പെൻഡ് ചെയ്തത്. തിരുവനന്തപുരം ആര്‍ടിഒയുടേതാണ് നടപടി.
ഞായറാഴ്ച ഉച്ചയ്ക്കു 12.15ന് ജനറല്‍ ആശുപത്രി കവാടത്തോടു ചേര്‍ന്നുള്ള ഫുട്പാത്തിലായിരുന്നു അപകടം. പേട്ട-പാറ്റൂര്‍ റോഡിലൂടെ ജനറല്‍ ആശുപത്രി ഭാഗത്തേക്ക് അമിത വേഗത്തില്‍ വന്ന കാര്‍ നടപ്പാതയിലെ ഇരുമ്പ് വേലിയും തകര്‍ത്തിരുന്നു. അപകടത്തില്‍ ഗുരുതര പരുക്കേറ്റ കൊല്ലം ശാസ്താംകോട്ട സ്വദേശിയും ഈഞ്ചയ്ക്കല്‍ എസ്പി ഫോര്‍ട്ട് ആശുപത്രിയിലെ ഹൗസ്കീപ്പിങ് വിഭാഗം ജീവനക്കാരനുമായ ആഞ്ജനേയന് (38), സുഹൃത്തും മുട്ടത്തറ സ്വദേശിയുമായ ശിവപ്രിയ (32), ജനറല്‍ ആശുപത്രി ജംക്ഷന് ഓട്ടോ സ്റ്റാന്‍ഡിലെ ഡ്രൈവര്‍മാരായ കരകുളം സ്വദേശി ഷാഫി (42), കണ്ണമ്മൂല സ്വദേശി സുരേന്ദ്രന് (46) എന്നിവരെ മെഡിക്കല്‍കോളജ് ആശുപത്രി വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. ഷാഫിയുടെയും ശിവപ്രിയയുടെയും നില അതീവഗുരുതരമാണ്.
ബ്രേക്കിനു പകരം ആക്സിലേറ്റര്‍ ചവിട്ടിയതാണ് അപകടത്തിനു കാരണമായതെന്നും കാറിനു സാങ്കേതിക തകരാര്‍ ഇല്ലെന്നും വാഹനം പരിശോധിച്ച ആര്‍ടിഒ അജിത്കുമാര്‍ പറഞ്ഞിരുന്നു. 2019ല്‍ ലൈസന്‍സ് എടുത്ത വിഷ്ണുനാഥിനു വേണ്ടത്ര ഡ്രൈവിങ് വൈദഗ്ധ്യമില്ലെന്ന് പൊലീസ് പറഞ്ഞു. അമ്മാവനൊപ്പമാണ് വിഷ്ണുനാഥ് ഡ്രൈവിങ് പരിശീലനം നടത്തിയത്.
-
More3 days ago
‘സാമ്രാജ്യത്വം തുലയട്ടെ’, ഓഗസ്റ്റ് 9; ഇന്ന് നാഗസാക്കി ഓര്‍മദിനം
-
india3 days ago
ഉദ്ഘാടനത്തിന് ഒരുങ്ങി ഖാഇദെ മില്ലത്ത് സെന്റര്‍; അന്തിമ ഒരുക്കങ്ങള്‍ നേരിട്ട് വിലയിരുത്തി നേതാക്കള്‍
-
india3 days ago
കുല്‍ഗാമിലെ സംഘര്‍ഷത്തില്‍ രണ്ടു സൈനികര്‍ക്ക് വീരമൃത്യു; ഭീകരര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു
-
kerala3 days ago
‘മെസ്സി ഈസ് മിസ്സിംഗ്; കായിക മന്ത്രി മറുപടി പറയണം’; സണ്ണി ജോസഫ്
-
film2 days ago
ലാലേട്ടനെ തൊടാന്‍ ആയിട്ടില്ല, കൂലി രണ്ടാം സ്ഥാനത്ത് തന്നെ
-
kerala2 days ago
‘തെരഞ്ഞെടുപ്പിനായി സുരേഷ് ഗോപി തൃശൂരില്‍ വോട്ട് ചേര്‍ത്തു’; ആരോപണവുമായി തൃശൂര്‍ ഡിസിസി പ്രസിഡന്റ്
-
india3 days ago
ചെന്നൈ സൂപ്പര്‍ കിങ്സ് വിടാനൊരുങ്ങി അശ്വിന്
-
kerala19 hours ago
മോര്‍ച്ചറിയില്‍ സൂക്ഷിച്ച ഗര്‍ഭിണിയുടെ മൃതദേഹം കാന്റീന് ജീവനക്കാരനെ അടക്കം കാണിച്ചു; ജീവനക്കാരന് സസ്പെന്ഷന്