തിരുവനന്തപുരം: കോടതിവിധി മാനിക്കുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍. കോടതിയുമായി ഏറ്റുമുട്ടലിനില്ലെന്നും സുപ്രീംകോടതിവിധി നടപ്പാക്കുമെന്നും കൊടിയേരി പറഞ്ഞു. ഡി.ജി.പി സ്ഥാനത്തുനിന്നും സെന്‍കുമാറിനെ നീക്കം ചെയ്ത സര്‍ക്കാര്‍ നടപടി കോടതി റദ്ദാക്കിയതിനോട് പ്രതികരിക്കുകയായിരുന്നു കൊടിയേരി.

സുപ്രീംകോടതി വിധി സര്‍ക്കാരിനുളള തിരിച്ചടിയല്ല. വിധി പരിശോധിച്ച് നടപ്പാക്കും. സുപ്രീംകോടതി വിധി നടപ്പാക്കാനുളള ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട്. കോടതിയും സര്‍ക്കാരും തമ്മില്‍ ഏറ്റുമുട്ടലിനില്ല. കോടതി വിധിയെ ദുരുദ്ദേശപരമായി കാണുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സെന്‍കുമാറിനെ മാറ്റിയത് രാഷ്ട്രീയപരമായ തീരുമാനം ആയിരുന്നില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. അത്, ഭരണപരമായ തീരുമാനമായിരുന്നുവെന്നും കാനം കൂട്ടിച്ചേര്‍ത്തു.