കൊല്ലം: കുടുംബ വഴക്കിനിടെ ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊന്നു. കൊട്ടാരക്കര മാവടിയിലാണ് ദാരുണ കൊലപാതകം അരങ്ങേറിയത്.

മാവടി സ്വദേശി സുശീല (58) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് സോമദാസ് (63) പൊലീസ് കസ്റ്റഡിയില്‍.