കൊല്ലം: സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് സീരിയല്‍ ബാലതാരത്തെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. സംഭവത്തില്‍ കൊല്ലത്തെ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന്‍ പോലീസ് കസ്റ്റഡിയിലായി.

ഒരുമാസം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് 14കാരിയെ സീരിയല്‍ താരം കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. കുടുംബവുമായി ബന്ധമുള്ളവരായിരുന്നു അവര്‍. പിന്നീട് പെണ്‍കുട്ടിയെ ഒരു വീട്ടിലെത്തിച്ച് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. അഞ്ചിലധികം പേരാണ് കുട്ടിയെ പീഢനത്തിന് ഇരയാക്കിയിരിക്കുന്നത്. 18-ാം തിയ്യതി പരാതി നല്‍കിയെങ്കിലും ഇന്നാണ് പോലീസ് കേസെടുക്കുന്നത്. പെണ്‍കുട്ടിയെ പീഢിപ്പിച്ചവരില്‍ പ്രമുഖരുടെ മക്കളുണ്ടെന്നാണ് സൂചന.

ഹ്രസ്വ സിനിമയില്‍ പെണ്‍കുട്ടി അഭിനയിച്ചിട്ടുണ്ട്. സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു. പ്രതികളുടെ രാഷ്ട്രീയ സ്വാധീനമാണ് കേസെടുക്കാന്‍ വൈകിയതിന് പിന്നിലെന്ന് ആക്ഷേപം ഉയരുന്നുണ്ട്.