കോട്ടക്കലില്‍ സംസ്ഥാനപാതയില്‍ എടരിക്കോട് വാഹനാപകടത്തില്‍ യുവാവ് മരിച്ചു. എടരിക്കോട് പൊട്ടിപ്പാറ ചെമ്പീട് പറമ്പില്‍ ഷറീനയുടെ മകന്‍ അസീന്‍ ജാവദ് (19)ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്. കോട്ടക്കല്‍ തിരൂര്‍ പാതയില്‍ മമ്മാലിപ്പടിയില്‍ അസീന്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ സ്വകാര്യ ബസ് ഇടിച്ചാണ് അപകടം സംഭവിച്ചത്. ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.കോട്ടക്കല്‍ പൊലീസ് നടപടികള്‍ സ്വീകരിച്ചു.