Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തിരുവല്ലയില്‍ ടിപ്പര്‍കാര്‍ കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

ഇന്ന് രാവിലെ ഏകദേശം 8.30ഓടെയാണ് അപകടം സംഭവിച്ചത്.

Published

on

തിരുവല്ല: എം.സി റോഡിലെ പേരുംതുരുത്തിയില്‍ ടിപ്പര്‍ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്.

തങ്കപ്പന്‍ (61), ഭാര്യ ലളിത തങ്കപ്പന്‍ (54) നില ഗുരുതരം, ടിപ്പര്‍ ഡ്രൈവര്‍ അഭിലാഷ് (39). എന്നിവര്‍ക്ക് പരിക്കേറ്റു.

ഇന്ന് രാവിലെ ഏകദേശം 8.30ഓടെയാണ് അപകടം സംഭവിച്ചത്. ചങ്ങനാശ്ശേരി ഭാഗത്ത് നിന്ന് എം-സാന്‍ഡ് കയറ്റിയെത്തിയ ടിപ്പര്‍ ലോറിയും, എതിര്‍വശത്തു നിന്നും വന്ന മാരുതി സ്വിഫ്റ്റ് കാറും തമ്മിലാണ് ശക്തമായ കൂട്ടിയിടി. കാര്‍ ഓടിച്ചതും തങ്കപ്പനായിരുന്നു.

അപകടം കണ്ട നാട്ടുകാര്‍ ഉടന്‍ തന്നെ ഇടപെട്ട് പരിക്കേറ്റവരെ തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. ലളിത തങ്കപ്പന്റെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

അപകടത്തെ തുടര്‍ന്ന് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. ക്രെയിന്‍ ഉപയോഗിച്ച് വാഹനം മാറ്റാനുള്ള ശ്രമം തുടരുകയാണ്. തിരുവല്ല പൊലീസ്, അഗ്നിശമനസേന എന്നിവരും സ്ഥലത്തെത്തി. അപകടം കാരണം റോഡില്‍ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്.

 

Continue Reading

kerala

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്

നാലുദിവസമായി തുടരുന്ന ഇടിവിനിടയില്‍ ചില ഇടവേളകളില്‍ ചെറിയ വര്‍ധനവ് രേഖപ്പെടുത്തിയെങ്കിലും ഇന്ന് (നവംബര്‍ 18) വിലയില്‍ വലിയ കുറവാണ് സംഭവിച്ചത്.

Published

on

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുത്തനെ ഇടിഞ്ഞു. നാലുദിവസമായി തുടരുന്ന ഇടിവിനിടയില്‍ ചില ഇടവേളകളില്‍ ചെറിയ വര്‍ധനവ് രേഖപ്പെടുത്തിയെങ്കിലും ഇന്ന് (നവംബര്‍ 18) വിലയില്‍ വലിയ കുറവാണ് സംഭവിച്ചത്. 22 കാരറ്റ് സ്വര്‍ണവിലയില്‍ ഗ്രാമിന് 160 രൂപയും, പവന് 1280 രൂപയും കുറഞ്ഞു. ഇതോടെ 22 കാരറ്റിന്റെ പുതിയ വില ഗ്രാമിന് 11,335 രൂപയും, പവന് 90,680 രൂപയും ആയി. 18 കാരറ്റില്‍ ഗ്രാമിന് 130 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഗ്രാമിന് 9,325 രൂപയും പവന് 74,600 രൂപയുമാണ് ഇന്നത്തെ നിരക്ക്.

14 കാരറ്റിന്റെ വിലയും കുറഞ്ഞിട്ടുണ്ട്. ഗ്രാമിന് 100 രൂപ കുറച്ച് 7,265 രൂപ, പവന് 58,120 രൂപ എന്നാണ് പുതിയ നിരക്ക്. അതേസമയം വെള്ളിയുടെ വില ഗ്രാമിന് 163 രൂപ എന്ന നിലയില്‍ തുടരുന്നു. അന്താരാഷ്ട്ര വിപണിയിലും വില താഴോട്ടുള്ള പ്രവണതയാണ്. ട്രോയ് ഔണ്‍സിന് ഇന്നലെ 4,092.81 ഡോളറായിരുന്നത്, ഇന്ന് 4,007.84 ഡോളര്‍ ആയി കുറഞ്ഞു. നാലുദിവസമായി തുടര്‍ച്ചയായി വില കുറഞ്ഞുവരികയായിരുന്ന സ്വര്‍ണവിലയില്‍ ഇന്നലെ ഉച്ചക്ക് ചെറിയ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു.

ഗ്രാമിന് 40 രൂപയും, പവന് 320 രൂപയും ഉയര്‍ന്ന് ഗ്രാമിന് 11,495 രൂപ, പവന് 91,960 രൂപ എന്ന നിലയിലായിരുന്നു. എന്നാല്‍ ഇന്നലെ രാവിലെ ഗ്രാമിന് 10 രൂപ, പവന് 80 രൂപ കുറവുണ്ടായിരുന്നുവെന്നതും ശ്രദ്ധേയമാണ്. വെള്ളിയാഴ്ച രാവിലെയും ഉച്ചയ്ക്കും സ്വര്‍ണവില രണ്ടുതവണ താഴ്ന്നിരുന്നു. ഗ്രാമിന് മൊത്തം 145 രൂപ, പവന് 1,160 രൂപ ഇടിഞ്ഞ് പവന് 93,160 രൂപ ആയിരുന്നു. ശനിയാഴ്ചയും വിലയില്‍ ഇടിവ് രേഖപ്പെടുത്തി. പവന് 1,140 രൂപ കുറച്ച് 91,720 രൂപ ആയി. ഞായറാഴ്ചയും ഇതേ നിരക്കാണ് നിലനിന്നത്.

 

Continue Reading

kerala

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മൂര്‍ഖന്‍ പാമ്പിന്റെ സാന്നിധ്യം; ജീവനക്കാര്‍ ഭീതിയില്‍

ഗൈനക്കോളജി ബ്ലോക്കിനോട് ചേര്‍ന്നുള്ള ഡ്രൈവര്‍മാരുടെയും സുരക്ഷാ ജീവനക്കാരുടെയും വിശ്രമമുറിയുടെ മുകളില്‍ മൂര്‍ഖന്‍ പാമ്പ് പ്രത്യക്ഷപ്പെട്ടത്

Published

on

കോട്ടയം: മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഗൈനക്കോളജി ബ്ലോക്കിനോട് ചേര്‍ന്നുള്ള ഡ്രൈവര്‍മാരുടെയും സുരക്ഷാ ജീവനക്കാരുടെയും വിശ്രമമുറിയുടെ മുകളില്‍ മൂര്‍ഖന്‍ പാമ്പ് പ്രത്യക്ഷപ്പെട്ടത് ജീവനക്കാരില്‍ വലിയ ഭീതിയാണ് സൃഷ്ടിച്ചത്. വിശ്രമമുറിയുടെ മച്ചില്‍ പാമ്പ് തകര്‍ത്താടുന്നത് നേരിട്ട് കണ്ടവര്‍ അത് മൂര്‍ഖതന്നെയാണെന്ന് സ്ഥിരീകരിച്ചു.

രാത്രി സമയത്താണ് സാധാരണയായി സുരക്ഷാ ജീവനക്കാരും ആംബുലന്‍സ് ഡ്രൈവര്‍മാരും ഈ വിശ്രമമുറിയില്‍ എത്തുന്നത്. പക്ഷേ മുകളിലൂടെ പാമ്പ് ചായുന്ന ശബ്ദം കേള്‍ക്കുമ്പോള്‍ താത്കാലിക മച്ചിന്റെ കീഴില്‍ ഉറങ്ങാന്‍ പോലും ഭയപ്പെടുന്ന അവസ്ഥയാണ് ഇപ്പോള്‍. ജീവനക്കാര്‍ രാത്രി മുഴുവന്‍ വടിയുമായി കാവല്‍ നില്‍ക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ വഴുതിയിരിക്കുകയാണ്. രണ്ടു ദിവസം മുമ്പ് ചികിത്സയ്ക്കായി വന്ന ഒരു രോഗിയുടെ ബന്ധുവാണ് ആദ്യം മൂര്‍ഖന്‍ പാമ്പിനെ നേരിട്ടുകണ്ടത്.

ഗൈനക്കോളജി ബ്ലോക്കിന്റെ മുകളിലേക്ക് വളഞ്ഞ് കയറിയിരിക്കുന്ന പേരമരവും അതിനോട് ചേര്‍ന്ന തേക്കുമാണ് പാമ്പിന്റെ സാന്നിധ്യത്തിന് മുഖ്യ കാരണം എന്നാണു ജീവനക്കാരുടെ പരാതി. വിശ്രമമുറിയുടേയും പണം നല്‍കി ഉപയോഗിക്കുന്ന ശൗചാലയത്തിന്റെയും മുകളിലേക്കും മരങ്ങളിലെ ചില്ലകള്‍ വളര്‍ന്നുകയറിയിട്ടുണ്ട്. പാമ്പ് ഭീഷണി ഒഴിവാക്കുന്നതിനായി മരങ്ങള്‍ അടിയന്തരമായി വെട്ടി നീക്കണമെന്നും, വിശ്രമമുറിയുടെ മുറിപ്പണി ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ പുനഃസംസ്‌കരിക്കണമെന്നും ജീവനക്കാര്‍ ആരോഗ്യവകുപ്പ് അധികാരികളോട് ആവശ്യപ്പെട്ടു

 

Continue Reading

Trending