Connect with us

kerala

നായ പരിശീലനത്തിന്റെ മറവിൽ കഞ്ചാവ് വിൽപന നടത്തിയ കേസിലെ പ്രതി റോബിനെ തമിഴ്നാട്ടിൽനിന്ന് പിടികൂടി

കാക്കി വസ്ത്രം ധരിച്ചവരെ കണ്ടാൽ ആക്രമിക്കാനുള്ള പരിശീലനം നായകൾക്ക് നൽകിയിരുന്നതായാണ് വിവരം

Published

on

നായ വളർത്തൽ കേന്ദ്രത്തിന്‍റെ മറവിൽ കഞ്ചാവ് വിൽപന നടത്തിയ കേസിലെ പ്രതി റോബിൻ തമിഴ്‌നാട്ടിൽ നിന്ന് പിടിയിലായി.പ്രതിയുമായി പൊലീസ് സംഘം കോട്ടയത്തേക്ക് തിരിച്ചു. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് പരിശോധനയ്ക്കെത്തിയ പൊലീസ് സംഘത്തിന് നേരെ നായകളെ അഴിച്ചുവിട്ടശേഷം ഇയാൾ ഓടി രക്ഷപ്പെട്ടത്. റോബിന്‍റെ കുമാരനെല്ലൂരിലെ നായവളർത്തൽ കേന്ദ്രത്തിൽനിന്ന് 17.89 കിലോ കഞ്ചാവ് പൊലീസ് പിടികൂടിയിരുന്നു.റോബിനെതിരെ പലതവണ എക്സൈസിന് പരാതി ലഭിച്ചിട്ടുണ്ട്. എന്നാൽ പരിശോധനയ്ക്ക് എത്തുമ്പോഴെല്ലാം നായയെ അഴിച്ചുവിട്ടശേഷം രക്ഷപെടുകയായിരുന്നു ഇയാൾ ചെയ്തിരുന്നത്.കാക്കി വസ്ത്രം ധരിച്ചവരെ കണ്ടാൽ ആക്രമിക്കാനുള്ള പരിശീലനം നായകൾക്ക് നൽകിയിരുന്നതായാണ് വിവരം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

അടിയന്തരമായി ധവളപത്രം പുറപ്പെടുവിക്കണം; ഡിസംബറോടെ കേരളത്തിന്‍റെ കട പൂട്ടുന്ന അവസ്ഥ: കെ സുധാകരൻ

അതീവ ഗുരുതരമായ സാമ്പത്തിക സാഹചര്യത്തിലേക്ക് കേരളം കൂപ്പുകുത്തിയെന്ന പ്രചാരണത്തിലെ നെല്ലും പതിരും തിരിച്ചറിയാന്‍ ധവളപത്രം അനിവാര്യമാണെന്നും കെ സുധാകരന്‍ ചൂണ്ടിക്കാട്ടി.

Published

on

കേരളത്തിന്‍റെ അതീവഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയുടെ വ്യക്തമായ ചിത്രം ജനങ്ങള്‍ അടിയന്തരമായി അറിയേണ്ടതുണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. സാമ്പത്തിക പ്രതിസന്ധിയിൽ പിണറായി വിജയനും നിര്‍മല സീതാരാമനും പരസ്പരം പഴിചാരുന്ന പശ്ചാത്തലത്തില്‍ നിജസ്ഥിതി കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ധവളപത്രം പുറപ്പെടുവിക്കണം.

ജനങ്ങള്‍ക്ക് നല്കുന്ന ആനുകൂല്യങ്ങള്‍ ഒരു സര്‍ക്കാരിന്‍റേയും സൗജന്യമല്ല. അതീവ ഗുരുതരമായ സാമ്പത്തിക സാഹചര്യത്തിലേക്ക് കേരളം കൂപ്പുകുത്തിയെന്ന പ്രചാരണത്തിലെ നെല്ലും പതിരും തിരിച്ചറിയാന്‍ ധവളപത്രം അനിവാര്യമാണെന്നും കെ സുധാകരന്‍ ചൂണ്ടിക്കാട്ടി.

സാമ്പത്തിക പ്രതിസന്ധിയുടെ പേരു പറഞ്ഞ് ജനങ്ങളുടെ ആനുകൂല്യങ്ങളാണ് നിഷേധിക്കുന്നത്. 50 ലക്ഷം ക്ഷേമപെന്‍ഷന്‍കാരില്‍ 8.46 ലക്ഷം പേര്‍ക്കു മാത്രമാണ് കേന്ദ്രം പണം നല്കുന്നതെന്നു പറയുന്ന മുഖ്യമന്ത്രിക്ക് ബാക്കിയുള്ളവരുടെ നാലു മാസത്തെ കുടിശിക വരുത്തിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വരും.

ക്ഷേമ പെന്‍ഷന്‍ നല്കാന്‍ മാത്രമായി പെട്രോളിയം ഉല്പന്നങ്ങള്‍ക്ക് 2 രൂപ സെസ് ഏര്‍പ്പെടുത്തി പിരിച്ച ശതകോടികള്‍ എവിടെപ്പോയി? ഈ തുക 27 കോടിയുടെ കേരളീയം പരിപാടിക്കും കോടികളുടെ നവകേരള സദസിനുമൊക്കെ വകമാറ്റിയിട്ടുണ്ടോ എന്ന് ധവളപത്രത്തിലൂടെ അറിയാന്‍ കഴിയും.

നവകേരളം പരിപാടിക്ക് പണം മുടക്കുന്ന സ്വര്‍ണക്കച്ചവടക്കാര്‍, ബാറുടമകള്‍, ക്വാറി ഉടമകള്‍ തുടങ്ങിയവരില്‍നിന്ന് വലിയ തോതില്‍ നികുതി പിരിച്ചെടുക്കാനുണ്ടെന്നു സിഎജി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ 2011-16 കാലയളവില്‍ മൊത്തം ആഭ്യന്തര വരുമാനവും സഞ്ചിത കടവും തമ്മിലുള്ള അനുപാതം ധനഉത്തരവാദ നിയമപ്രകാരമുള്ള 29 ശതമാനത്തില്‍ താഴെയായിരുന്നു.

2000 കോടി രൂപ കൂടി കടമെടുക്കാന്‍ കേന്ദ്രാനുമതി ഇപ്പോള്‍ അനുമതി നല്കിയതോടെ കേരളത്തിന് ഇനി 50 കോടി രൂപ കോടി മാത്രമേ കടമെടുക്കാനാകൂ. ഡിസംബറോടെ കേരളത്തിന്റെ കട പൂട്ടുന്ന അവസ്ഥയിലാണ് കാര്യങ്ങളെന്നും സുധാകരൻ വ്യക്തമാക്കി.

Continue Reading

kerala

പ്രതികളെ കുറിച്ച് ഒരുതുമ്പു പോലും കിട്ടാതെ വട്ടം കറങ്ങി പൊലീസ്; സഹായം തേടി നോട്ടീസ്‌

94979 80211 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നാണ് കൊല്ലം റൂറൽ പൊലീസിന്റെ അറിയിപ്പ്.

Published

on

ഓയൂരിൽ 6 വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ സഹായം തേടി പൊലീസ് വാഹനം തിരിച്ചറിയാൻ പൊതുജന സഹായം തേടി പൊലീസ് നോട്ടിസ് ഇറക്കി. KL 04 AF 3239 എന്ന നമ്പർപ്ലേറ്റ് നിർമിച്ചവർ പൊലീസിനെ അറിയിക്കണം. 94979 80211 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നാണ് കൊല്ലം റൂറൽ പൊലീസിന്റെ അറിയിപ്പ്.

കൊല്ലം തിരുവനന്തപുരം ജില്ലകൾ കേന്ദ്രീകരിച്ചാണ് അന്വേഷണമെങ്കിലും പ്രതികൾ സഞ്ചരിച്ച വാഹനം പോലും കാണാമറയത്താണ്. കുഞ്ഞിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിച്ച് പ്രതികളെ കണ്ടെത്താനാണ് പൊലീസ് നീക്കം.

രണ്ടുരാത്രിയും പകലും പിന്നിടുമ്പോഴും പ്രതികളെക്കുറിച്ച് ഒരുതുമ്പു പോലും ലഭിക്കാതെ പൊലീസ് വട്ടംകറങ്ങുകയാണ്. കൊല്ലം ജില്ലക്കാരായ പ്രതികൾ കല്ലുവാതുക്കൽ, വർക്കല കേന്ദ്രീകരിച്ചാണ് തങ്ങിയതെന്നാണ് സൂചന. കുഞ്ഞ് നൽകിയ വിവരം പ്രകാരം ഒരു ഒറ്റനില വലിയ വീട്ടിലായിരുന്നു കുഞ്ഞിനെ താമസിപ്പിച്ചിരുന്നത്.

തട്ടിക്കൊണ്ടുപോയപ്പോൾ സഞ്ചരിച്ച കാർ, പിന്നീട് പ്രതികൾ പാരിപ്പളളിയിൽ എത്തിയ ഓട്ടോറിക്ഷ ഇതൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. വീടുമായി അടുപ്പമുണ്ടായിരുന്നവർ ആസൂത്രണം ചെയ്താണോ തട്ടിക്കൊണ്ടുപോകലെന്നും പൊലീസ് അന്വേഷിക്കുന്നു.

കുഞ്ഞിനെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച് പോയ യുവതി പിന്നീട് ആശ്രമം ഭാഗത്തു നിന്ന് എത് വാഹനത്തിൽ എവിടേക്കാണ് കടന്നുകളഞ്ഞതെന്ന് വ്യക്തമല്ല. മുപ്പതിലധികം സ്ത്രീകളുടെ ചിത്രം ഇതിനോടകം കുഞ്ഞിനെ കാണിച്ചെങ്കിലും കുഞ്ഞ് ആരെയും തിരിച്ചറിഞ്ഞിട്ടുമില്ല.

തട്ടിക്കൊണ്ടുപോകൽ ശ്രമത്തിൽ കണ്ണനല്ലൂർ പൊലീസ് അന്വേഷിക്കുന്ന കേസിൽ സ്ത്രീയുടെ രേഖാചിത്രം പൊലീസ് തയാറാക്കി. നെടുമ്പന പഞ്ചായത്തിലെ നല്ലില പനയ്ക്കൽ ജംക്‌ഷന് സമീപം താമസിക്കുന്ന ചിത്രയുടെ വീടിന് മുന്നിലാണ് തിങ്കൾ രാവിലെ എട്ടരയ്ക്ക് സ്‌കൂട്ടറിൽ സ്ത്രീയും പുരുഷനും എത്തിയത്. ഇതേ സ്ത്രീ തന്നെയാണോ ഓയൂരിലും ഉണ്ടായിരുന്നതെന്ന് പൊലീസ് അന്വേഷിക്കുന്നു

Continue Reading

kerala

കേരളവര്‍മയില്‍ റീകൗണ്ടിങ് ഡിസംബര്‍ രണ്ടിന്; പ്രിന്‍സിപ്പലിന്‍റെ ചേംബറില്‍ നടക്കും

കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി എസ്.എഫ്.ഐയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കി റീകൗണ്ടിംഗിന് ഉത്തരവിട്ടത്.

Published

on

കേരള വര്‍മ്മ കോളജ് ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ റീകൗണ്ടിംഗ് ഡിസംബര്‍ രണ്ടിന് നടക്കും. രാവിലെ ഒന്‍പതിന് റീകൗണ്ടിംഗ് ആരംഭിക്കും. പ്രിന്‍സിപ്പല്‍ ചേംബറില്‍ നടന്ന വിദ്യാര്‍ഥി സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി എസ്.എഫ്.ഐയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കി റീകൗണ്ടിംഗിന് ഉത്തരവിട്ടത്. കെ.എസ്.യു ചെയര്‍മാന്‍ സ്ഥാനാര്‍ഥി എസ് ശ്രീകുട്ടന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് റീകൗണ്ടിംഗ് നടത്താന്‍ തീരുമാനിച്ചത്.

റീകൗണ്ടിംഗ് സുതാര്യമായി നടക്കുമെന്നാണ് പ്രതീക്ഷയെന്നും വിജയിക്കുമെന്നും ശ്രീകുട്ടന്‍ പ്രതികരിച്ചിരുന്നു. വോട്ടെണ്ണലില്‍ കൃത്രിമം നടത്തിയാണ് എസ്.എഫ്.ഐയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി വിജയിച്ചതെന്നായിരുന്നു കെ.എസ്.യു ആക്ഷേപം. ഒരു വോട്ടിന് എസ് ശ്രീക്കുട്ടന്‍ ജയിച്ച ശേഷം റീ കൗണ്ടിങ്ങിന്റെ പേരില്‍ അട്ടിമറി നടത്തിയെന്നായിരുന്നു ആരോപണം.

തുല്യ വോട്ടുകള്‍ വന്നപ്പോള്‍ റീ കൗണ്ടിങ് നടത്തിയെന്നും 11 വോട്ടിന് ജയിച്ചെന്നുമാണ് എസ്.എഫ്.ഐ വാദം. 11 വോട്ടിന് ചെയര്‍മാന്‍ സ്ഥാനാര്‍ഥി കെ.എസ് അനിരുദ്ധന്‍ ജയിച്ചതായും എസ്.എഫ്.ഐ അവകാശപ്പെട്ടു.

പിന്നീട് അനിരുദ്ധിനെ ചെയര്‍മാനായി കോളേജ് പ്രഖ്യാപിച്ചു. തുടര്‍ന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തിരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന് ആരോപിച്ച് കെ.എസ്.യു തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുകയും കോടതിയെ സമീപിക്കുകയുമായിരുന്നു.32 വര്‍ഷത്തിന് ശേഷമാണ് ജനറല്‍ സീറ്റില്‍ ആദ്യ ഘട്ടത്തില്‍ കെ.എസ്.യു വിജയിക്കുന്നത്.

 

Continue Reading

Trending