കാളമ്പാടി: സമസ്ത കേരള ജംഇയ്യതുല്‍ ഉലമ ജോ.സെക്രട്ടറിയും സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറിയും സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാനുമായ കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍ ഓര്‍മയുടെ തീരമണഞ്ഞു. കാളമ്പാടി ജുമാ മസ്ജിദില്‍ രാവിലെ 11.10ഓടെയായിരുന്നു ഖബറടക്കം.

dd

പിതാവ് കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാരുടെയും ഗുരു ശ്രേഷ്ഠര്‍ കാളമ്പാടി മുഹമ്മദ് മുസ്‌ലിയാരുടെയും ഖബറിനു അടുത്തായാണ് ബാപ്പു മുസ്‌ലിയാര്‍ക്ക് അന്ത്യവിശ്രമം. 9.30ന് സംസ്ഥാന സര്‍ക്കാറിന്റെ പൂര്‍ണ ഔദ്യോഗിക ബഹുമതി നല്‍കി. തുടര്‍ന്ന് 10.45ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ അവസാന മയ്യിത്ത് നിസ്‌കാരം. ആയിരങ്ങളാണ് സമസ്ത ആസ്ഥാനത്തും കാളമ്പാടിയിലുമായി ആയിരകണക്കിനാളുകളാണ് മയ്യിത്ത് നിസ്‌കാരത്തിനും അന്ത്യോപചാരമര്‍പ്പിക്കുന്നതിനുമായി എത്തിയത്. രാവിലെ 11.10നു ഖബറടക്കുന്നതു വരെ നിരവധി ഘട്ടങ്ങളിലായാണ് മയ്യിത്ത് നിസ്‌കാരം നടന്നത്.