crime

കോഴിക്കോട് നഗരത്തില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം: പ്രതി കസ്റ്റഡിയില്‍

By Test User

March 18, 2022

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം. ആക്രമണത്തില്‍ യുവതിക്ക് ഗുരുതരമായി പൊള്ളലേറ്റു.

യുവതിയെ ആക്രമിച്ച യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കോഴിക്കോട് പൊറ്റമ്മല്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന മൃദുല എന്ന 22 കാരിയായ യുവതിക്ക് നേരെയാണ് ആക്രമണമുണ്ടായത്. ആസിഡ് ഒഴിച്ച വിഷ്ണു എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ആക്രമണത്തിന് പ്രകോപിപ്പിച്ച കാരണം വ്യക്തമല്ല.