കോഴിക്കോട്: മണാശ്ശേരിയില്‍ ബൈക്കില്‍ കാറിടിച്ച് യുവാവ് മരിച്ചു. മുക്കം കുമരനല്ലര്‍ പുല്‍പ്പറമ്പില്‍ അബ്ദുല്‍ ജബ്ബാര്‍ ആണ് മരിച്ചത്. ഭാര്യ സക്കീനയെ സാരമായ പരുക്കുകളോടെ കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

വെസ്റ്റ് മണാശ്ശേരിയില്‍ വെച്ചായിരുന്നു അപകടം. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ എതിരെ വന്ന കാറ് ഇടിക്കുകയായിരുന്നു. മുന്നിലുണ്ടായിരുന്ന ഓട്ടോറിക്ഷയില്‍ ഇടിച്ച് നിയന്ത്രണം വിട്ടാണ് കാറ് ബൈക്കില്‍ ഇടിച്ചത്. ഇരുവരെയും ഉടന്‍ തന്നെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും അബ്ദുല്‍ ജബ്ബാര്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.