തിരുവനന്തപുരം: മോഷണശ്രമത്തിന് കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് അറസ്റ്റ് ചെയ്ത തമിഴ്‌നാട് സ്വദേശി വിശ്വനാഥന്‍ കസ്റ്റഡിയിലിരിക്കെ ആസ്പത്രിയില്‍ മരിച്ച സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പൊലീസ് സ്‌റ്റേഷനില്‍ ഇയാള്‍ മര്‍ദ്ദനത്തിന് ഇരയായെന്ന സംശയമുണ്ട്. തലച്ചോറിലെ രക്ത സാവ്രമാണ് മരണത്തിന് കാരണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അതിനാല്‍ ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥരെ മാറ്റി നിര്‍ത്തി സമഗ്രമായ അന്വേഷണം നടത്തിയാലേ സത്യം പുറത്തുവരൂവെന്നും ചെന്നിത്തല പറഞ്ഞു.