കോഴിക്കോട്: മലബാറിന്റെ ഐ.ടിഹബ്ബാവാന്‍ ലക്ഷ്യമിട്ട് യു.ഡി.എഫ് സര്‍ക്കാര്‍ തുടക്കമിട്ട കോഴിക്കോട് സൈബര്‍ പാര്‍ക്കിലേക്ക് കൂടിതല്‍ കമ്പനികളെത്തുന്നു. സൈബര്‍പാര്‍ക്കിലെ 26 മത്തെ ഐ.ടി കമ്പനി ആക്‌സല്‍ ടെക്‌നോളജീസിന്റെ ഔദോഗിക ഉല്‍ഘാടനം തൊഴില്‍ മന്ത്രി ടി. പി രാമകൃഷ്ണന്‍ നിര്‍വഹിച്ചു. ഇതോടെ 500 ഓളം ഐ.ടി പ്രൊഫഷണലുകള്‍ തൊഴില്‍ ചെയുന്ന ഐ.ടി പാര്‍ക്കായി കോഴിക്കോട് സൈബര്‍പാര്‍ക്ക് മാറി.
പാര്‍ക്കിലെ സഹ്യാ കെട്ടിട സമുച്ചയത്തില്‍ 2000 ചതുരശ്ര അടി സ്ഥലത്താണ് 25 പ്രൊഫഷണലുകള്‍ക്ക് തൊഴില്‍ ചെയ്യാനുള്ള സൗകര്യത്തോടെ ആക്‌സല്‍ ടെക്‌നോളജി ആദ്യ ഘട്ട പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ളത്. കാലിക്കട്ട് ഫോറം ഫോര്‍ ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജീസ സെക്രട്ടറി അബ്ദുള്‍ ഗഫൂര്‍, സൈബര്‍പാര്‍ക്ക് ജനറല്‍ മാനേജര്‍ സി നിരീഷ് .സി, കമ്പനിയുടെ സി.ഇ.ഒ അഫ്‌സല്‍ നിഷാദ്, ഡയക്ടറ്റര്‍ ജാഫ്‌ന അഫ്‌സല്‍ തുടങ്ങിയവര്‍ ഉദ്്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
മൊബൈല്‍, വെബ്ബ് മേഖലയിലുള്ള സോഫ്ട്‌വെയര്‍ വികസനമാണ് ആക്‌സല്‍ ടെക്‌നോളജീസിന്റെ പ്രവര്‍ത്തന മേഖല. അമേരിക്കയിലും, സിംഗപ്പൂരിലുമാണ് അക്‌സലിന്റെ പ്രധാനപ്പെട്ട ക്ലയന്റുകള്‍. ക്യുബൈറ്റ്‌സ് ഇന്‍ഫോലാബ് , അബാന ടെക്‌നോളജീസ്, ക്വിസോ ടെക്‌നോളജീസ് തുടങ്ങിയ കമ്പനികള്‍ കഴിഞ്ഞ മാസം മുതല്‍ അനൗപചാരികമായി പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ക്യുബൈറ്റ്‌സ് 2500 ചതുരഷ്ട്ര അടിയില്‍ 35 ഐ. ടി ജീവനക്കാര്‍ക്കും, അബാന ടെക്‌നോളജീസ് 1400 ചതുരഷ്ട്ര അടിയില്‍ 20 ജീവനക്കാര്‍ക്കും, സ്റ്റാര്‍ട്ടപ് കമ്പനിയായ ക്വിസോ ടെക്‌നോളജീസ് 10 മുതല്‍ 12 വരെ ജീവനക്കാര്‍ക്കും തൊഴില്‍ സൗകര്യങ്ങള്‍ ഒരുക്കും. കോഴിക്കോട് സൈബര്‍പാര്‍ക്കില്‍ നിന്നും വളര്‍ന്നു വരുന്ന കമ്പനികള്‍ മറ്റു കമ്പനികള്‍ക്ക് പ്രചോദനമാണെന്നു ഐ.ടി പാര്‍ക്ക് സി.ഇ.ഒ ഋഷികേശ് നായര്‍ പറഞ്ഞു.
കോഴിക്കോട് സൈബര്‍ പാര്‍ക്കിലേക്ക് കൂടുതല്‍ കമ്പനികള്‍

Be the first to write a comment.