കോഴിക്കോട്: കോഴിക്കോട് വാണിമേല്‍ കോടിയുറയില്‍ വീട്ടമ്മ മക്കളുമായി കിണറ്റില്‍ ചാടി. കുറുക്കന്‍കണ്ടത്തില്‍ ഹമീസിന്റെ ഭാര്യ ജെനീഫയാണ് കിണറ്റില്‍ ചാടിയത്. മക്കളായ ഒന്നരവയസുകാരന്‍ മുഹമ്മദ് റംഷാന്‍, എല്‍.കെ.ജി വിദ്യാര്‍ഥി ഹനൂന്‍ ഹമീസ് എന്നിവര്‍ മരിച്ചു. പരിക്കേറ്റ ജെനീഫയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.