കോഴിക്കോട്: കോഴിക്കോട് വടകരയില്‍ മയക്കുമരുന്ന് സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. തര്‍ക്കത്തില്‍ ആറ് പേര്‍ക്ക് കുത്തേറ്റു. രണ്ട് പേരുടെ നില ഗുരുതരമാണ്. താഴെയങ്ങാടി സ്വദേശി സലാഹുദ്ദീന്‍, വല്യാപ്പള്ളി സ്വദേശി സവാദ് എന്നിവരുടെ നിലയാണ് ഗുരുതരം. പരിക്കേറ്റ മറ്റ് നാല് പേര്‍ ഒളിവിലാണ്.

അതീവ ഗുരുതരാവസ്ഥയിലായ സലാഹുദ്ദീനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സവാദ് വടകര ഗവ. ആശുപത്രിയില്‍ ചികിത്സയിലാണ്. വടകര മുനിസിപ്പല്‍ പാര്‍ക്കിന് സമീപത്ത് വച്ചാണ് മയക്കുമരുന്ന് സംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. വടകര സിഐ ഹരീഷിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം തുടങ്ങി.