Connect with us

crime

കൊയിലാണ്ടിയില്‍ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി ഭര്‍ത്താവ് പൊലീസില്‍ കീഴടങ്ങി

വരം അറിഞ്ഞ് വീട്ടിലെത്തിയ പൊലീസ് മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി

Published

on

കോഴിക്കോട് കൊയിലാണ്ടിയില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തിയതിനു ശേഷം പൊലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി. ലേഖ (42)നെയാണ് ഭര്‍ത്താവ് രവീന്ദ്രന്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. വിവരം അറിഞ്ഞ് വീട്ടിലെത്തിയ പൊലീസ് മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും.

കൊല നടത്താന്‍ പ്രതിയെ മറ്റാരെങ്കിലും സഹായിച്ചിട്ടുണ്ടൊയെന്നും അന്വേഷിച്ച് വരികയാണ്. എന്നാല്‍ താന്‍ തനിയെയാണ് കൃത്യം ചെയ്തതെന്നാണ് ഇയാള്‍ പൊലീസില്‍ മൊഴി നല്‍കിയിരിക്കുന്നത്.

crime

നിരോധിത മയക്കുമരുന്നുമായി 2 നഴ്‌സിങ് വിദ്യാര്‍ഥികള്‍ പിടിയില്‍

ഇവരില്‍ നിന്ന് 400 ഗ്രാം കഞ്ചാവും, നാല് ഗ്രാം എം.ഡി.എം.എയും പിടിച്ചെടുത്തു.

Published

on

നിരോധിത മയക്കുമരുന്നായ എം.ഡി.എം.എയും കഞ്ചാവുമായി രണ്ട് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. സൗത്ത് റെയില്‍വെ സ്റ്റേഷന് സമീപം വിവേകാനന്ദന റോഡിലുള്ള കരിത്തല ഭാഗത്ത് നിന്നാണ് 2പേരും പിടിയിലായത്. പുത്തന്‍ കുരിശ്, പളളിപ്പറമ്പില്‍ വീട്ടില്‍ ആല്‍ബിന്‍ റെജി(21) കോട്ടയം കടുത്തുരുത്തി ഞീഴൂര്‍ പള്ളാട്ടുതടത്തില്‍ വീട്ടില്‍ അലക്‌സ് സിറില്‍ (20) എന്നിവരെയാണ് സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇവരില്‍ നിന്ന് 400 ഗ്രാം കഞ്ചാവും, നാല് ഗ്രാം എം.ഡി.എം.എയും പിടിച്ചെടുത്തു. ബാംഗ്ലൂരില്‍ ബി.എസ്.സി നഴ്‌സിങ് മൂന്നാം വര്‍ഷം പഠുക്കുന്ന രണ്ട് പേരും ഒരു വര്‍ഷമായി മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണ്.

നാട്ടിലേക്ക് വരുമ്പോള്‍ വില്‍പ്പനക്കായി കരുതല്‍ പതിവായിരുന്നു. അപ്രകാരം കൊണ്ടുവന്ന കഞ്ചാവും മയക്കുമരുന്നാണ് ഇവരില്‍ നിന്ന് പിടികൂടിയത്. ബാംഗ്ലൂരില്‍ നിന്ന് ചെറുകിട ഏജന്റുമാര്‍ വഴിയാണ് ലഹരിമരുന്നുകള്‍ ഇവര്‍ വാങ്ങിയിരുന്നത്.

Continue Reading

crime

ആളില്ലാ വീട്ടില്‍ ചാക്കുകളില്‍ കോടികളുടെ നിരോധിത നോട്ടുകള്‍ പിടിച്ചെടുത്തു

Published

on

കോടികളുടെ നിരോധിത നോട്ടുകള്‍ പിടിച്ചെടുത്തു. കാസര്‍ഗോഡ് ബദിയെടുക്കയിലാണ് നിരോധിത ആയിരം രൂപയുടെ നോട്ടുകള്‍ പിടിച്ചെടുത്തത്.

അഞ്ച് ചാക്കുകളിലായാണ് ഇവ ഉണ്ടായിരുന്നത്. മുണ്ടിത്തടുക്ക ഷാഫിയുടെ ആള്‍താമസമില്ലാത്ത വീട്ടില്‍ നിന്നാണ് പണമടങ്ങിയ ചാക്കുകള്‍ കണ്ടെത്തിയത്. ഇതിന് പിന്നില്‍ രിയല്‍ എസ്റ്റോറ്റ് മാഫിയയാണെന്ന് പൊലീസ് പറഞ്ഞു.

 

Continue Reading

crime

കരിപ്പൂരില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട; നാല് കോടിരൂപയുടെ സ്വര്‍ണം പിടികൂടി

5151 ഗ്രാം സ്വര്‍ണം കടത്താന്‍ ശ്രമിച്ചവരെയാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്

Published

on

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. സ്വര്‍ണക്കടത്ത് സംഘവും സ്വര്‍ണം തട്ടാനെത്തിയ ക്രിമിനല്‍ സംഘവും അറസ്റ്റിലായി. 5151 ഗ്രാം സ്വര്‍ണം കടത്താന്‍ ശ്രമിച്ചവരെയാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്. ഇവരില്‍ നിന്നും കടത്താന്‍ ശ്രമിച്ച 19 കാപ്‌സ്യൂളുകള്‍ ഇവരില്‍ നിന്നും പിടിച്ചെടുത്തു. ശരീരത്തില്‍ രഹസ്യ ഭാഗങ്ങളില്‍ ഒളിപ്പിച്ച നിലയിലും, കാര്‍ബോര്‍ഡ് പെട്ടിക്കുള്ളിലും കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് പിടികൂടിയത്.

ഇന്നലെ രാത്രിയാണ് സംഘം പൊലീസിന്റെ പിടിയിലാകുന്നത്. ജിദ്ദയില്‍ നിന്നുള്ള യാത്രക്കാരില്‍ നിന്നും സ്വര്‍ണം മോഷ്ടിക്കാനായിരുന്നു സംഘത്തിന്റെ പദ്ധതി. സ്വര്‍ണക്കടത്തിലുള്‍പ്പെട്ട ഒരാളുമായി ചേര്‍ന്നാണ് കവര്‍ച്ചാസംഘം പദ്ധതിയിട്ടതെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

Continue Reading

Trending