Connect with us

india

കോഴിക്കോട് ലഹരിവേട്ട ; യുവാവ് അറസ്റ്റില്‍

സംസ്ഥാന എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പിടികൂടിയത്.

Published

on

320 എല്‍ എസ് ഡി സ്റ്റാമ്പ് കൊറിയര്‍ സര്‍വ്വീസ് വഴി എത്തിച്ച യുവാവിനെ പിടികൂടി. പരിശോധനയില്‍ ഇയാളുടെ പക്കല്‍ നിന്ന് 10 ഗ്രാം എം ഡി എം എയും, കഞ്ചാവ്, ഡിജിറ്റല്‍ ത്രാസ് എന്നിവയും പൊലീസ് പിടികൂടി.കോഴിക്കോട് കുളത്തറ സ്വദേശിയായ സല്‍മാന്‍ ഫാരീസിനെ (25) യാണ് സംസ്ഥാന എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പിടികൂടിയത്.

കോഴിക്കോട്ടുള്ള ഒരു കൊറിയര്‍ സര്‍വീസ് വഴി വിദേശത്ത് നിന്നും 320 എല്‍.എസ്.ഡി സ്റ്റാമ്ബ് വരുത്തിച്ചതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡും കോഴിക്കോട് എക്‌സൈസ് സര്‍ക്കിള്‍ സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലാകുന്നത്. ഫാരീസില്‍ നിന്ന് വിപണിയില്‍ ലക്ഷങ്ങള്‍ വില വരുന്ന മയക്കുമരുന്നാണ് എക്‌സൈസ് കണ്ടെത്തിയത്.

പരിശോധനയില്‍ സംസ്ഥാന എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌കോഡ് തലവന്‍ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ അനികുമാര്‍, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കൃഷ്ണകുമാര്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ കെ വി വിനോദ് , ടി ആര്‍ മുകേഷ് കുമാര്‍, ആര്‍ ജി രാജേഷ് , എസ് മധുസൂദനന്‍ നായര്‍, പ്രിവന്റീവ് ഓഫീസര്‍മാരായ പ്രജോഷ്, സുനില്‍കുമാര്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മുഹമ്മദലി, സുബിന്‍, വിശാഖ്, എക്‌സൈസ് ഡ്രൈവര്‍മാരായ രാജീവ്, വിനോജ് ഖാന്‍ സേട്ട് എന്നിവരും പങ്കെടുത്തു.

 

india

കെജ്‌രിവാളിന്റെ ഇ.ഡി കസ്റ്റഡി ഏപ്രില്‍ ഒന്ന് വരെ നീട്ടി

ഡൽഹി റോസ് അവന്യു പ്രത്യേക കോടതി ജഡ്ജ് കാവേരി ബവേജയുടെതാണ് ഉത്തരവ്

Published

on

ഡൽഹി: മദ്യനയ അഴിമതി കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്റെ കസ്റ്റഡി കാലാവധി നീട്ടി. കെജ്‍രിവാളിനെ ഏപ്രിൽ ഒന്ന് വരെ ഇഡി കസ്റ്റഡിയിൽ വിട്ട് കോടതി ഉത്തരവായി. ഡൽഹി റോസ് അവന്യു പ്രത്യേക കോടതി ജഡ്ജ് കാവേരി ബവേജയുടെതാണ് ഉത്തരവ്.

തനിക്ക് കുറച്ച് കാര്യങ്ങൾ പറയാനുണ്ടെന്ന് കെജ്‌രിവാൾ കോടതിയെ അറിയിക്കുകയും കോടതി ഇതിന് അനുവാദം നല്‍കുകയുമായിരുന്നു. പറയാനുള്ളത് ആദ്യം എഴുതിനല്‍കാൻ കോടതി പറഞ്ഞെങ്കിലും നേരിട്ട് ബോധിപ്പിക്കണമെന്ന് കെജ്‌രിവാള്‍ അറിയിക്കുകയായിരുന്നു.

എല്ലാ അംഗീകാരവും നേടിയാണ് മദ്യനയം നടപ്പാക്കിയതെന്ന് കെജ്‍രിവാൾ ഇന്ന് കോടതിയിൽ പറഞ്ഞു. സിബിഐ കുറ്റപത്രത്തിൽ താൻ പ്രതിയല്ല. സാക്ഷികളെ ഭീഷണിപ്പെടുത്തിയാണ് ഇഡി തനിക്കെതിരെ നടപടിയിലേക്ക് നീങ്ങിയത്. 200 സാക്ഷികളെ ഇതുവരെ വിളിപ്പിച്ചു, സാക്ഷികളുടെ മക്കളെ അടക്കം അറസ്റ്റ് ചെയ്യുമെന്ന് ഇ ഡി ഭീഷണിപ്പെടുത്തി. നൂറ് കോടിയുടെ അഴിമതിയെങ്കിൽ പണം എവിടെ എന്നും കെജ്‍രിവാള്‍ ചോദിച്ചു.

Continue Reading

india

ഇഡി അന്വേഷണം: ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയ പിണറായിക്ക് കാലം കരുതിവച്ച കാവ്യനീതിയെന്ന് എം.എം ഹസന്‍

2016 ൽ അധികാരമേറ്റത് മുതൽ മരിക്കുന്നതുവരെ സംസ്ഥാന പൊലീസിനെയും സി.ബി.ഐ യേയും ഉപയോഗിച്ച് പിണറായി വിജയൻ ഉമ്മൻചാണ്ടിയെ വേട്ടയാടി. അദ്ദേഹം രോഗിയായതും അകാല മരണം വരിച്ചതും അതുമൂലമെന്നും എം.എം ഹസ്സൻ.

Published

on

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും വേട്ടയാടിയ മുഖ്യമന്ത്രി പിണറായി വിജയന് കാലം കരുതിവച്ച കാവ്യനീതിയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ക്കെതിരേയുള്ള എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണമെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എം.എം ഹസന്‍.

2016 ൽ അധികാരമേറ്റത് മുതൽ മരിക്കുന്നതുവരെ സംസ്ഥാന പൊലീസിനെയും സി.ബി.ഐ യേയും ഉപയോഗിച്ച് പിണറായി വിജയൻ ഉമ്മൻചാണ്ടിയെ വേട്ടയാടി. അദ്ദേഹം രോഗിയായതും അകാല മരണം വരിച്ചതും അതുമൂലമെന്നും എം.എം ഹസ്സൻ.

ഉമ്മന്‍ ചാണ്ടിയുടെ മക്കള്‍ക്കെതിരേ നട്ടാല്‍കുരുക്കാത്ത നുണകള്‍ പ്രചരിപ്പിച്ചു. പിതൃതുല്യനെന്ന് പറഞ്ഞ സ്ത്രീയെ ഉപയോഗിച്ച് അദ്ദേഹത്തിനെതിരേ ലൈംഗികാരോപണം വരെ ഉയര്‍ത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശ പ്രകാരം ഡിജിപി രാജേഷ് ദിവാന്‍, എഡിജിപിമാരായ അനില്‍കാന്ത്, ഷെയ്ഖ് ദര്‍വേഷ് സാഹിബ് എന്നിവരുടെ നേതൃത്വത്തില്‍ അരിച്ചുപെറുക്കി. എന്നിട്ടും കുടുക്കാന്‍ കഴിയാതെ വന്നപ്പോഴാണ് പരാതിക്കാരിയെ വിളിച്ചുവരുത്തി വെള്ളക്കടലാസില്‍ പരാതി എഴുതിവാങ്ങി സിബിഐ അന്വേഷണത്തിനു വിട്ടതെന്നും ഹസ്സൻ.

സോളാര്‍ കമ്മീഷന് പലതവണ കാലാവധി നീട്ടിക്കൊടുത്ത് ആ രീതിയിലും സ്വാധീനിക്കാന്‍ ശ്രമിച്ചു. ഇത്രയും വ്യാപകമായ വേട്ടയാടല്‍ നടത്തിയിട്ടും ഉമ്മന്‍ ചാണ്ടി അഗ്നിശുദ്ധി വരുത്തി അതില്‍ നിന്ന് പുറത്തുവരുകയും ജനഹൃദയങ്ങളില്‍ അമരത്വം നേടുകയും ചെയ്തു. ഇതിനെല്ലാം കണക്കുചോദിച്ച് കാലം കടന്നുവരുമെന്നും പിണറായിക്കുള്ള വടി വെട്ടാന്‍ പോയിരിക്കുന്നതേയുള്ളുവെന്നും ഹസന്‍ കൂട്ടിച്ചേര്‍ത്തു.

ലാവ്ലിന്‍ കേസ്, സ്വര്‍ണക്കടത്തുകേസ്, ഡോളര്‍ കടത്തുകേസ് ലൈഫ് മിഷന്‍ കേസ്, കരുവന്നൂര്‍ ഇഡി കേസ്, മാസപ്പടി കേസ് എന്നിങ്ങനെ 7 കേസുകള്‍ക്കിടയിലും സുരക്ഷിതനായിരിക്കാന്‍ ഇന്ത്യയില്‍ പിണറായിക്കു മാത്രമേ കഴിയൂ. ഇതില്‍ ഏതെങ്കിലുമൊരു കേസ് ആത്മാര്‍ത്ഥമായി അന്വേഷിച്ചാല്‍ പിണറായി വിജയന്‍ അകത്തുപോകുമെന്ന് ഉറപ്പാണെന്നും കാലം അതിനു കാത്തിരിക്കുകയാണെന്നും ഹസന്‍ ചൂണ്ടിക്കാട്ടി.

Continue Reading

india

മദ്യപിച്ച് വിമാനം പറത്തി; പൈലറ്റിനെ പുറത്താക്കി എയർ ഇന്ത്യ; എഫ്ഐആർ ഫയൽ ചെയ്തു

വിമാന സർവീസ് നടത്തിയ ശേഷമുള്ള ബ്രീത്ത് അനലൈസർ ടെസ്റ്റിലാണ് പൈലറ്റ് മദ്യപിച്ചിരുന്നതായി തെളിഞ്ഞത്.

Published

on

മദ്യപിച്ച് വിമാനം പറത്തിയ പൈലറ്റിനെ പുറത്താക്കി എയർ ഇന്ത്യ. കഴിഞ്ഞയാഴ്ച ഫുക്കറ്റ്-ഡൽഹി വിമാനം ഓടിച്ച ക്യാപ്റ്റനെതിരെയാണ് എയർ ഇന്ത്യ കടുത്ത നടപടി സ്വീകരിച്ചത്. വിമാന സർവീസ് നടത്തിയ ശേഷമുള്ള ബ്രീത്ത് അനലൈസർ ടെസ്റ്റിലാണ് പൈലറ്റ് മദ്യപിച്ചിരുന്നതായി തെളിഞ്ഞത്.

ഇയാൾക്കെതിരെ എഫ്ഐആർ ഫയൽ ചെയ്തു. ഇക്കാര്യങ്ങളിൽ തങ്ങൾക്ക് സഹിഷ്ണുതയില്ലെന്നും പൈലറ്റിന്റെ സേവനം ഇതോടെ നിർത്തലാക്കുകയാണെന്നും എയർ ഇന്ത്യ വ്യക്തമാക്കി. “ഞങ്ങൾക്ക് ഈ കാര്യങ്ങളിൽ ഒട്ടും സഹിഷ്ണുതയില്ല, അദ്ദേഹത്തിൻ്റെ സേവനം അവസാനിപ്പിക്കുക മാത്രമല്ല, മദ്യപിച്ച് വിമാനം ഓടിക്കുന്നത് ക്രിമിനൽ നടപടിയായതിനാൽ എഫ്ഐആർ ഫയൽ ചെയ്യുകയും ചെയ്തിട്ടുണ്ട്,” എയർലൈൻ വൃത്തങ്ങൾ പറഞ്ഞു.

Continue Reading

Trending