മാഹി:കേരള സര്‍വ്വോദയ മണ്ഡലം മുന്‍ സംസ്ഥാന അദ്ധ്യക്ഷനും കണ്ണൂര്‍ ജില്ലാ ഗാന്ധി സെന്റിനറി മെമ്മോറിയല്‍ സൊസൈറ്റി (മഹാത്മാ മന്ദിരം ) മുന്‍ പ്രസിഡണ്ടും അറിയപ്പെടുന്ന ഗാന്ധിയന്‍ പ്രഭാഷകനുമായ കെ.പി.എ.റഹീം മാസ്റ്റര്‍ (69) അന്തരിച്ചു. മഹാത്മാ ഗാന്ധിയുടെ മാഹി സന്ദര്‍ശനത്തിന്റെ 85 മത് വാര്‍ഷികവുമായി ബന്ധപ്പെട്ട് മയ്യഴിയില്‍ നടക്കുന്ന ഗാന്ധിയന്‍ സ്മൃതി സംഗമത്തില്‍ പ്രസംഗിച്ച് കൊണ്ടിരിക്കെ കുഴഞ്ഞ് വീണ് അന്ത്യം സംഭവിക്കുകയായിരുന്നു. സംസ്‌കാരം പിന്നീട്.