Connect with us

crime

പ്രതാപചന്ദ്രന്‍ നായരുടെ മരണം പൊലീസ് അന്വേഷിക്കും

പ്രതാപചന്ദ്രന്‍ നായരുടെ മക്കള്‍ രംഗത്തുവന്നതോടെയാണ് പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടത്

Published

on

മുന്‍ മാധ്യമപ്രവര്‍ത്തകനും കെ.പി.സി.സി ട്രഷററായി പ്രവര്‍ത്തിച്ചിരുന്ന പ്രതാപചന്ദ്രന്‍ നായരുടെ മരണത്തില്‍ ദുരൂഹതയുണ്ടൊയെന്ന് ശംഖുമുഖം അസി. കമീഷ്ണര്‍ അന്വേഷിക്കും. നേതാക്കളുടെ മാനസിക പീഡനം മൂലമാണ് പ്രതാപചന്ദ്രന്റെ മരണമെന്ന് മക്കള്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ ആരോപിച്ചിരുന്നു. പ്രതാപചന്ദ്രന്‍ നായരുടെ മക്കള്‍ രംഗത്തുവന്നതോടെയാണ് പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടത്. മക്കളായ പ്രജിത്തും പ്രീതിയും ഡി.ജി.പിക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഇപ്പോള്‍ അന്വേഷണം തുടങ്ങിയത്.

അദ്ദേഹം കെപിസിസിയുടെ ഫണ്ട് കട്ട്മുടിക്കുകയാണെന്നുള്ള തരത്തിലുള്ള ആരോപണങ്ങള്‍ അദ്ദേഹത്തിനെതിരെ സാമൂഹ്യമാധ്യമങ്ങില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് മാനസികമായി പ്രതാപചന്ദ്രന് വളരെ അധികം ബിദ്ധിമുട്ടുകള്‍ ഉണ്ടാക്കിയിരുന്നു. ഇക്കാരണമാണ് അദ്ദേഹത്തെ മരണത്തിലേക്ക് നയിച്ചതെന്ന് പരാതിയില്‍ പറയുന്നുണ്ട്. ഈ ദുഷ്പ്രചാരണത്തിന് പിന്നിലുള്ളവരെന്ന് സംശയിക്കുന്ന കോഴിക്കോട് സ്വദേശികളായ നേതാക്കള്‍ക്ക് എതിരെ പൊലീസില്‍ പരാതി നല്‍കാന്‍ പ്രതാപചന്ദ്രന്‍ മരിക്കുന്നതിന് മുന്‍പ് തീരുമാനിച്ചിരുന്നതായി മക്കള്‍ പറഞ്ഞു. ഇതിനായി തലസ്ഥാനത്തെ ഒരു വക്കീലിനെ ചുമതലപ്പെടുത്തിയിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

കാസര്‍കോട്ടെ ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: ആരോപണ വിധേയനായ എസ്.ഐ മറ്റൊരു ഓട്ടോക്കാരനേയും മര്‍ദിച്ചു

കഴിഞ്ഞ ജൂണില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്

Published

on

കാസര്‍കോട്ടെഓട്ടോ ഡ്രൈവര്‍ അബ്ദുള്‍ സത്താര്‍ ആത്മഹത്യ ചെയ്തസംഭവത്തില്‍ ആരോപണ വിധേയനായ എസ്.ഐ അനൂപിനെതിരെ വീണ്ടും ആരോപണം. ഓട്ടോ ഡ്രൈവറായ നൗഷാദിനെ അനൂപ് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്.

കഴിഞ്ഞ ജൂണില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. യാത്രക്കാരന്‍ നല്‍കിയ പരാതിയില്‍ ഓട്ടോ ഡ്രൈവറെ ബലം പ്രയോഗിച്ച് കൊണ്ടുപോകാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. യാത്രക്കാരന്‍ നല്‍കിയ പരാതിയില്‍ സ്‌റ്റേഷനില്‍ എത്തി ഉദ്യോഗസ്ഥരെ കണ്ടു എന്നും അതിന് ശേഷം ഫോണ്‍ എടുക്കാനായി സ്‌റ്റേഷന് പുറത്ത് നിര്‍ത്തിയിട്ട ഓട്ടോ റിക്ഷയുടേ അടുത്തേക്ക് പോയപ്പോള്‍ അനൂപ് മര്‍ദ്ദിച്ചു എന്നുമാണ് പരാതി.

നൗഷാദ് എസ്.ഐ അനൂപിനെതിരെ പൊലീസ് കംപ്ലയിന്റ് സെല്‍ അതോറിറ്റിയില്‍ പരാതിയും നല്‍കിയിട്ടുണ്ട്. എസ്.ഐ അനൂപ് നിരന്തരം ഓട്ടോ തൊഴിലാളികളെ ഉപദ്രവിക്കുന്നുണ്ടെന്നും പരാതികളുണ്ട്.

Continue Reading

crime

അഞ്ച് വയസുകാരിയെ പീഡിപ്പിച്ച 62കാരനായ ബന്ധുവിന് 102 വർഷം തടവും 1,05,000 രൂപ പിഴയും

പിഴത്തുക കുട്ടിക്ക് നൽകണമെന്നും അടച്ചില്ലെങ്കിൽ രണ്ട് വർഷവും മൂന്നുമാസവും കൂടുതൽ തടവ് അനുഭവിക്കണമെന്നും കോടതി പറഞ്ഞു.

Published

on

അഞ്ച് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ബന്ധുവിന് 102 വർഷം കഠിനതടവും 1,05,000 രൂപ പിഴയും. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആർ രേഖയാണ് വിധി പറഞ്ഞത്. 62 കാരനെയാണ് കേസിൽ ശിക്ഷിച്ചത്. കുട്ടിയുടെ അമ്മയുടെ അച്ഛന്റെ ജ്യേഷ്ഠനാണ് പ്രതി. പിഴത്തുക കുട്ടിക്ക് നൽകണമെന്നും അടച്ചില്ലെങ്കിൽ രണ്ട് വർഷവും മൂന്നുമാസവും കൂടുതൽ തടവ് അനുഭവിക്കണമെന്നും കോടതി പറഞ്ഞു.

2020 നവംബർ മുതൽ 2021 ഫെബ്രുവരി വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കളിക്കാനായി ബന്ധുവിന്റെ വീട്ടിൽ പോയപ്പോഴാണ് പ്രതി കുട്ടിയെ പീഡിപ്പിച്ചത്. വേദനകൊണ്ട് കുട്ടി കരഞ്ഞപ്പോൾ ഭീഷണിപ്പെടുത്തുകയും ചെയ്തു. പുറത്തുപറഞ്ഞാൽ ഉപദ്രവിക്കും എന്ന് പ്രതി പറഞ്ഞതിനാൽ കടുത്ത വേദനയുണ്ടായിരുന്നെങ്കിലും കുട്ടി പേടിച്ച് വിവരം പറഞ്ഞിരുന്നില്ല.

കുട്ടികൾക്കൊപ്പം കളിക്കുമ്പോൾ പ്രതിയെക്കുറിച്ച് കുട്ടി മോശമായി പറയുന്നത് അമ്മൂമ്മ കേട്ടിരുന്നു. ഇവർ കൂടുതൽ വിവരം ചോദിച്ചപ്പോഴാണ് പീഡനത്തിനെ കുറിച്ച് പറഞ്ഞത്. അമ്മൂമ്മ കുട്ടിയുടെ രഹസ്യഭാഗം പരിശോധിച്ചപ്പോൾ അവിടെ ഗുരുതരമായി മുറിവേറ്റതായി കണ്ടെത്തിയതിനെത്തുടർന്ന് ഉടനെ ഡോക്ടറേയും കഠിനംകുളം പൊലീസിനേയും വിവരം അറിയിച്ചു.

വൈദ്യ പരിശോധനയിൽ സ്വകാര്യ ഭാഗത്തെ മുറിവ് ഡോക്ടർ രേഖപ്പെടുത്തിയിരുന്നു. മുറയ്ക്ക് അപ്പൂപ്പനായ പ്രതി നടത്തിയത് ക്രൂരമായ പ്രവർത്തിയായതിനാൽ ഇയാൾ യാതൊരു ദയയും അർഹിക്കുന്നില്ലന്ന് കോടതി വിധി ന്യായത്തിൽ പറഞ്ഞു. സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമായതിനാൽ കൂടിയ ശിക്ഷതന്നെ പ്രതി അനുഭവിക്കണമെന്നും ജഡ്ജ് പറഞ്ഞു.

Continue Reading

crime

പ്രവാചക നിന്ദ; ഹിന്ദു പുരോഹിതനെതിരെ പൊലീസ് കേസെടുത്തു

മുഹമ്മദ് പെര്‍വായിസ് ഖാന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഭാരതീയ ന്യായ സംഹിതയിലെ 196 (1), 299, 351 (2), 352 വകുപ്പുകള്‍ പ്രകാരം നമ്പള്ളി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Published

on

മുസ്‌ലിം മതവിഭാഗത്തിന്റെ വികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ പരാമര്‍ശം നടത്തിയ ഹിന്ദു പുരോഹിതന്‍ യതി നരസിംഹാനന്ദക്കെതിരെ ഹൈദരാബാദ് പൊലീസ് കേസെടുത്തു. മുഹമ്മദ് പെര്‍വായിസ് ഖാന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഭാരതീയ ന്യായ സംഹിതയിലെ 196 (1), 299, 351 (2), 352 വകുപ്പുകള്‍ പ്രകാരം നമ്പള്ളി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞദിവസം ഗാസിയാബാദിലെ ലോഹ്യ നഗറിര്‍ പ്രസംഗത്തിനിടയിലാണ് നരസിംഹാനന്ദ് പ്രവാചക നിന്ദ നടത്തിയത്. ഹിന്ദി ഭവനില്‍ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് പരാമര്‍ശം.

ദസറ ദിവസങ്ങളില്‍ കോലം കത്തിക്കുകയാണെങ്കില്‍ മുഹമ്മദ് നബിയുടെ കോലം കത്തിക്കണമെന്ന് നരസിംഹാനന്ദന്‍ ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടു. പിന്നാലെ യു.പി ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വലിയ പ്രതിഷേധങ്ങള്‍ അരങ്ങേറിയിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ നരസിംഹാനന്ദക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി ഹൈദരാബാദിലെ വിവിധയിടങ്ങളില്‍ പ്രതിഷേധങ്ങള്‍ നടന്നു.

മേജര്‍ ആശാറാം വ്യാഗ് സേവാ സന്‍സ്ഥാന്‍ ആസ്ഥാന പുരോഹിതനായി പ്രവര്‍ത്തിക്കുന്ന യതി നരസിംഹാനന്ദ് നേരത്തെയും വിദ്വേഷ പ്രസംഗങ്ങളിലൂടെ കുപ്രസിദ്ധി നേടിയിരുന്നു. 2022ല്‍ ഹരിദ്വാറില്‍ വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ നരസിംഹാനന്ദയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Continue Reading

Trending