തിരുവനന്തപുരം: കെ.പി.സി.സി പുനഃസംഘടനയുടെ ഭാഗമായി കൂടുതല്‍ ഭാരവാഹികളെ കോണ്‍ഗ്രസ് ദേശീയ നേതൃത്വം പ്രഖ്യാപിച്ചു. കെ.പി.സി.സിക്ക് 10 പുതിയ ജനറല്‍ സെക്രട്ടറിമാര്‍ കൂടി. വി.ജെ പൗലോസ്, ഇ മുഹമ്മദ് കുഞ്ഞി, വി.എ നാരായണന്‍, പി.കെ ജയലക്ഷ്മി, ബി ബാബു പ്രസാദ്, ദീപ്തി മേരി വര്‍ഗീസ്, വി.എസ് ജോയ്, സോണി സെബാസ്റ്റ്യന്‍, വിജയന്‍ തോമസ്, മാര്‍ട്ടിന്‍ ജോര്‍ജ് എന്നിവരാണ് പുതിയ ജനറല്‍ സെക്രട്ടറിമാര്‍.

96 പേരെയാണ് പുതിയ സെക്രട്ടറിമാരായി നിയമിച്ചിരിക്കുന്നത്. കെ.പി.സി.സി എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ 175 അംഗങ്ങളാണ് ഉള്ളത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയാണ് പുതിയ ഭാരവാഹികളെ നിയമിച്ചത്.