Connect with us

kerala

ഷാഫി പറമ്പിലിനെതിരായ മര്‍ദ്ദനം; എഐ ടൂള്‍ അന്വേഷണം സിപിഎം അട്ടിമറിച്ചത് പ്രതികളെ സംരക്ഷിക്കാനെന്ന് സണ്ണി ജോസഫ്

Published

on

ഷാഫി പറമ്പില്‍ എംപിയെ മര്‍ദ്ദിച്ച സംഭവത്തില്‍ എഐ സാങ്കേതിക വിദ്യയുപയോഗിച്ച് പ്രതിയെ കണ്ടെത്താനുള്ള പോലീസ് നീക്കത്തെ സിപിഎം തടസ്സപ്പെടുത്തുന്നത് കുറ്റക്കാരായ പോലീസുകാരെ സംരക്ഷിക്കാനാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ

ഷാഫിയെ മര്‍ദ്ദിച്ച പോലീസുകാരെ കുറിച്ച് സിപിഎമ്മിന് കൃത്യമായി അറിയാം.അവരിലേക്ക് എത്താനുള്ള പോലീസിന്റെ കരങ്ങള്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു. സത്യസന്ധമായ നിലപാടും നടപടിയും സ്വീകരിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ സിപിഎം ഭീഷണിപ്പെടുത്തുകയാണ്. ഷാഫി പറമ്പിലിനെ പോലീസ് അന്യായമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പോലീസിന്റെ ഭാഗത്ത് നിന്ന് തെറ്റായ നടപടിയുണ്ടായെന്ന് എസ് പിയും തുറന്ന് പറഞ്ഞിട്ടുണ്ട്. എന്നിട്ടും സത്യം പുറത്തുവരാതിരിക്കാനാണ് സിപിഎം ശ്രമിക്കുന്നത്.

എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍ ഭരണത്തിന്റെ ദുസ്വാധീനം ഉപയോഗിച്ച് പോലീസ് ഉദ്യോഗസ്ഥരെ വിരട്ടുന്നു. ഷാഫി പറമ്പില്‍ എംപിക്കെതിരെ വധ ഭീഷണി മുഴക്കിയ ഇപി ജയരാജനെതിരെ കേസെടുക്കാന്‍ പോലീസ് തയ്യാറാകണം. ഷാഫി പറമ്പിലിനെ മര്‍ദ്ദിച്ച കുറ്റവാളികള്‍ക്കെതിരെ നടപടി സ്വീകരിക്കണം. അതിന് തയ്യാറായില്ലെങ്കില്‍ നിയമപരവും ജനകീയപരവുമായ പ്രതിഷേധം കോണ്‍ഗ്രസ് തുടര്‍ന്നും ഉയര്‍ത്തുമെന്നും സണ്ണി ജോസഫ് പറഞ്ഞു.

പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ ഹിജാബ് വിവാദം ചര്‍ച്ചയിലൂടെ പരിഹരിച്ചതാണ്. പ്രശ്‌നം വഷളാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്നും സണ്ണി ജോസഫ് പറഞ്ഞു.

പിഎം ശ്രീയില്‍ ചേരാനുള്ള സര്‍ക്കാരിന്റെ നയ വ്യതിയാനത്തിനെതിരായ നിലപാടില്‍ സിപിഐ ഉറച്ചുനില്‍ക്കുമോയെന്നാണ് അറിയേണ്ടത്. സിപിഐ മാധ്യമങ്ങളില്‍ മാത്രം നിലപാട് പ്രകടിപ്പിച്ചാല്‍ പോരാ. മന്ത്രിസഭയിലും എല്‍ഡിഎഫിലും ഉറച്ച നിലപാട് സ്വീകരിക്കണമെന്നും സണ്ണി ജോസഫ് പറഞ്ഞു.

വലിയ ജനാധിപത്യ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്.പ്രശ്‌നങ്ങളെല്ലാം ചര്‍ച്ചയിലൂടെ പരിഹരിക്കും. മികച്ച ടീമാണ് കെപിസിസിക്കുള്ളത്. ഐക്യത്തോടെയാണ് മുന്നോട്ട് പോകുന്നത്. കോണ്‍ഗ്രസും യുഡിഎഫും ശബരിമലയിലെ സ്വര്‍ണ്ണ മോഷണം, വോട്ടര്‍പ്പട്ടികയിലെ ക്രമക്കേട് തുടങ്ങിയ സമകാലിക വിഷയങ്ങള്‍ ഏറ്റെടുത്ത് ശക്തമായ സമരമുഖത്താണ്. സംഘടനാ രംഗത്തും മികച്ച പ്രവര്‍ത്തനമാണ് നടക്കുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ ഭരണത്തിനെതിരെ ലഘുലേഖകള്‍ വിതരണം ചെയ്തും പ്രവര്‍ത്തനഫണ്ട് ശേഖരണത്തിനുമായും 25000 വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഭവനസന്ദര്‍ശനങ്ങള്‍ പൂര്‍ത്തിയാക്കിയെന്നും സണ്ണി ജോസഫ് പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

എസ്.ഐ.ആറിനെതിരെ മുസ്ലീം ലീഗ് സുപ്രീം കോടതിയില്‍

നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി.

Published

on

തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം (എസ്.ഐ.ആര്‍) നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. എസ്.ഐ.ആര്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തില്‍നിന്ന് സുപ്രിംകോടതിയെ സമീപിക്കുന്ന ആദ്യ രാഷ്ട്രീയ പാര്‍ട്ടിയാണ് മുസ്ലിംലീഗ്. ബി.എല്‍.ഒമാരുടെ അടക്കം ജോലി സമ്മര്‍ദം ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഹര്‍ജി നല്‍കിയത്. കഴിഞ്ഞ ദിവസം ബിഎല്‍ഒ ആത്മഹത്യ ചെയ്തതിന് പിന്നില്‍ എസ്‌ഐആര്‍ നടപടികള്‍ കൂടി വന്നതിലെ അമിത ജോലി ഭാരമാണെന്ന് അറിയിച്ചിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ എസ്‌ഐആര്‍ നടപടികളുമായി മുന്നോട്ട് പോകുന്നത് ഭരണ പ്രതിസന്ധിയുണ്ടാക്കുമെന്ന് സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയെ അറിയിച്ചിരുന്നു.

 

Continue Reading

kerala

എസ്.ഐ.ആര്‍ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് രാജസ്ഥാനില്‍ ബി.എല്‍.ഒ ജീവനൊടുക്കി

ജയ്പൂരിലെ നാരി കാ ബാസിലെ പ്രൈമറി സ്‌കൂള്‍ അധ്യാപകനായ മുകേഷ് ജാന്‍ഗിഡ് (45) ആണ് ഞായറാഴ്ച വൈകീട്ട് ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്.

Published

on

ജയ്പൂര്‍: വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണ (എസ്.ഐ.ആര്‍) ജോലിയിലെ കടുത്ത സമ്മര്‍ദ്ദം രാജസ്ഥാനിലും ഒരു ബി.എല്‍.ഒയുടെ ജീവനെടുത്തു. ജയ്പൂരിലെ നാരി കാ ബാസിലെ പ്രൈമറി സ്‌കൂള്‍ അധ്യാപകനായ മുകേഷ് ജാന്‍ഗിഡ് (45) ആണ് ഞായറാഴ്ച വൈകീട്ട് ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്.

മുകേഷിന്റെ വസ്ത്രത്തില്‍ നിന്ന് കണ്ടെത്തിയ ആത്മഹത്യക്കുറിപ്പില്‍ എസ്.ഐ.ആര്‍ ജോലിയിലെ അമിത സമ്മര്‍ദ്ദവും, സൂപ്പര്‍വൈസറുടെ സമ്മര്‍ദ്ദവും, സസ്പെന്‍ഷന്‍ ഭീഷണിയും മൂലം താന്‍ ജീവിതം അവസാനിപ്പിക്കുകയാണെന്ന് വ്യക്തമാക്കുന്നു. കണ്ണൂരില്‍ ബി.എല്‍.ഒ അനീഷ് ജോര്‍ജ് ആത്മഹത്യ ചെയ്തതിന് പിന്നാലെയാണ് രാജസ്ഥാനിലും സമാന സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ജയ്പൂര്‍ കല്‍വാഡ് ധര്‍മപുര സ്വദേശിയായ മുകേഷ് പതിവുപോലെ എസ്.ഐ.ആര്‍ ജോലിക്ക് പോകുകയാണെന്ന് പറഞ്ഞാണ് ഞായറാഴ്ച രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങിയത്. വൈകീട്ട് ബിന്ദായക് റെയില്‍വേ ക്രോസിന് സമീപം അദ്ദേഹത്തിന്റെ ഇരുചക്രവാഹനം നിര്‍ത്തിയ നിലയില്‍ കണ്ടെത്തി. ട്രെയിന്‍ തട്ടി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി.

മുകേഷ് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് സഹോദരന്‍ ഗജാനന്ദ് വെളിപ്പെടുത്തി. മേലധികാരികളില്‍ നിന്ന് സസ്പെന്‍ഷന്‍ ഭീഷണിയും ഉണ്ടായിരുന്നുവെന്ന് പറയുന്നു.

കെറളം കണ്ണൂര്‍ പയ്യന്നൂര്‍ രാമന്തളി കുന്നരു എയുപി സ്‌കൂളിലെ പ്യൂണായ അനീഷ് ജോര്‍ജ് (45) ആണ് ഞായറാഴ്ച രാവിലെ വീട്ടില്‍ തൂങ്ങി മരിച്ചത്. വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണവുമായി ബന്ധപ്പെട്ട ജോലിയില്‍ കടുത്ത സമ്മര്‍ദ്ദം അനുഭവിച്ചിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. പുലര്‍ച്ചെ ഒന്നുവരെ ജോലി ചെയ്തിരുന്നതായുംകുടുംബം പള്ളിയില്‍ പോയിരിക്കെ ജീവന്‍ അവസാനിപ്പിച്ചതായും പറയപ്പെടുന്നു.

 

Continue Reading

kerala

ജീവനെടുത്ത് എസ്‌ഐആര്‍; അനീഷിന്റെ മരണ കാരണം സിപിഎം ഭീഷണി

കണ്ണൂര്‍ കാങ്കോല്‍ ഏറ്റുകുടുക്കയിലെ 18-ാം നമ്പര്‍ ബൂത്തിലെ ബി.എല്‍.ഒ. ആയിരുന്ന അനീഷ് ജോര്‍ജ്ജ് ഇന്നലെയാണ് ആത്മഹത്യ ചെയ്തത്.

Published

on

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട ജോലി സമ്മര്‍ദ്ദവും സി.പി.എം പ്രവര്‍ത്തകരുടെ ഭീഷണിയുമാണ് ബി.എല്‍.ഒ അനീഷിന്റെ ആത്മഹത്യ കാരണമെന്ന് വെളിപ്പെടുത്തല്‍. കണ്ണൂര്‍ കാങ്കോല്‍ ഏറ്റുകുടുക്കയിലെ 18-ാം നമ്പര്‍ ബൂത്തിലെ ബി.എല്‍.ഒ. ആയിരുന്ന അനീഷ് ജോര്‍ജ്ജ് ഇന്നലെയാണ് ആത്മഹത്യ ചെയ്തത്. തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ ഫോറം വിതരണവുമായി ബന്ധപ്പെട്ട് അദ്ദേഹം കടുത്ത ജോലി സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് ബന്ധുക്കളും സുഹൃത്തുക്കളും വ്യക്തമാക്കി. കോണ്‍ഗ്രസ് പ്രതിനിധിയായ ബി.എല്‍.എ.യെ എസ്.ഐ.ആര്‍ ഫോറം വിതരണത്തിന് കൂടെ കൂട്ടുന്നതിനെച്ചൊല്ലി സി.പി.എം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി. ഇതിന് ഡിജിറ്റല്‍ തെളിവുകളുണ്ടെന്ന് ഡി.സി.സി. സെക്രട്ടറി രജിത്ത് നാറാത്ത് അറിയിച്ചു. ഭീഷണിയുടെ ശബ്ദരേഖ ഇന്ന് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ നേതൃത്വം പുറത്തുവിടും.

സംഭവത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ ബി.എല്‍.ഒ.മാര്‍ ഇന്ന് ജോലി ബഹിഷ്‌കരിക്കും. എസ്.ഐ.ആര്‍. ഫോറം വിതരണത്തില്‍ നിന്ന് ഉള്‍പ്പടെ വിട്ടുനില്‍ക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും സംഘടനകളുടെ സംയുക്ത സമരസമിതി തീരുമാനിച്ചു. കൂടാതെ, ബി.എല്‍.ഒയുടെ ആത്മഹത്യയില്‍ വ്യാപക പ്രതിഷേധമുയര്‍ത്തിക്കൊണ്ട് എന്‍.ജി.ഒ. അസോസിയേഷന്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധ മാര്‍ച്ചും സംഘടിപ്പിക്കും. ബി.എല്‍.ഒയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് എസ്.ഐ.ആര്‍. നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് എന്‍.ജി.ഒ. അസോസിയേഷന്‍ ആവശ്യപ്പെട്ടു.

Continue Reading

Trending