മുംബൈ: യു.എ.ഇയില്‍ നിന്ന് താരം തിരിച്ചെത്തിയപ്പോള്‍ കണക്കില്‍പ്പെടുത്താത്ത സ്വര്‍ണാഭരണങ്ങളും മറ്റുപിടിപ്പുള്ള വസ്തുക്കളും കൈവശം വെച്ചിട്ടുണ്ടെന്ന സംശയത്തില്‍ മുംബൈ ഇന്ത്യന്‍ ആള്‍റൗണ്ടര്‍ ക്രുണാല്‍ പാണ്ഡ്യയെ മുംബൈ വിമാനത്താവളത്തില്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡി.ആര്‍.ഐ.) തടഞ്ഞുവെച്ചു.

ഐ.പി.എല്‍. കഴിഞ്ഞു മടങ്ങിയതായിരുന്നു ക്രുണാല്‍ പാണ്ഡ്യ. താരത്തില്‍ നിന്ന് കൊണ്ടുവരാന്‍ അനുവദിച്ചതിനേക്കാള്‍ കൂടുതല്‍ സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുത്തതായാണ് റിപ്പോര്‍ട്ട്. ക്രുണാലിനെ മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്തതായും അദ്ദേഹത്തിന്റെ കൈയ്യില്‍ നിന്ന് ഒരു കോടി വിലമതിക്കുന്ന വാച്ചുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഐപിഎല്‍ 13ാം സീസണില്‍ മുംബൈയ്ക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത താരമാണ് ക്രുണാല്‍.