കാസര്‍കോട്: കുമ്പള ആരിക്കാടിയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് യുവാക്കളില്‍ രണ്ടു പേര്‍ മുങ്ങിമരിച്ചു. കാണാതായ ഒരാള്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുന്നു. കര്‍ണാടക സ്വദേശികളായ മൂന്നുപേരാണ് കുളിക്കാനിറങ്ങിയത്. കുളിക്കുന്നതിനിടെ മൂന്നുപേരും ഒഴുക്കില്‍ പെടുകയായിരുന്നു സംഭവമറിഞ്ഞ് മത്സ്യത്തൊഴിലാളികള്‍ നടത്തിയ തിരച്ചിലില്‍ രണ്ടുപേരുടെ മൃതദേഹം കിട്ടി. കാണാതായ ഒരാള്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുന്നു.

കുമ്പളയില്‍ ഒരു കല്ല്യാണത്തില്‍ സംബന്ധിക്കാനാണ് കര്‍ണാടക സ്വദേശികളായ മൂവരും എത്തിയത്. ഇതിനിടെ ആരിക്കാടി പാറപ്പുറത്തിന് സമീപത്തുള്ള പുഴയില്‍ കുളിക്കുന്നതിനിടെയാണ് അപകടം ഉണ്ടായല്‍. വൈകിട്ട് നാല് മണിയോടെയാണ് സംഭവം.