Connect with us

Culture

കിട്ടാകടം 1388.20 കോടി രൂപ: കോര്‍പറേറ്റുകളെ തൊടാതെ സാധാരണക്കാരന് കെ.എസ്.ഇ.ബി ഷോക്ക്

Published

on

അഷ്‌റഫ് തൈവളപ്പ്

കൊച്ചി: സംസ്ഥാനത്ത് ഗാര്‍ഹിക ഉപഭോക്താക്കളുടെ വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ച കെ.എസ്.ഇ.ബി വന്‍കിടക്കാരുടെ കുടിശിക പിരിക്കുന്നതില്‍ കാണിക്കുന്നത് തികഞ്ഞ അലംഭാവം. കടബാധ്യത കോടികളായി ഉയരുമ്പോഴും വൈദ്യുതി നിരക്കിന്റെ കുടിശിക ഇനത്തില്‍ ലഭിക്കാനുള്ള ആയിരം കോടിയിലേറെ രൂപ പിരിച്ചെടുക്കാനുള്ള നടപടികള്‍ ഇതുവരെ കെ.എസ്.ഇ.ബി സ്വീകരിച്ചിട്ടില്ല. ഇതില്‍ 937.48 കോടി രൂപയും സ്വകാര്യ മേഖല സ്ഥാപനങ്ങളുടേതാണ്. ഇത് പിരിച്ചെടുക്കാതെയാണ് കടബാധ്യതയുടെയും മറ്റും പേരില്‍ സാധാരണ ഉപഭോക്താക്കള്‍ക്ക് ഇരുട്ടടി നല്‍കാനുള്ള തീരുമാനം.

2019 മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ പ്രകാരം 1388.20 കോടി രൂപയാണ് വൈദ്യുതി ചാര്‍ജ് കുടിശിക ഇനത്തില്‍ വിവിധ ഉപഭോക്താക്കളില്‍ നിന്ന് കെ.എസ്.ഇ.ബിക്ക് പിരിഞ്ഞു കിട്ടാനുള്ളത്. ഓരോ സാമ്പത്തിക വര്‍ഷവും ബോര്‍ഡിന് ലഭിക്കാനുള്ള കുടിശിക തുക വര്‍ധിച്ചു വരികയാണെന്ന് ഈ നിയമസഭ സമ്മേളനത്തില്‍ വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി തന്നെ സാമാജികര്‍ക്ക് നല്‍കിയ ചോദ്യോത്തര മറുപടിയില്‍ വ്യക്തമാക്കിയിരുന്നു. 201718 വര്‍ഷത്തെ കണക്കുകള്‍ പ്രകാരം 2802.60 കോടി രൂപയായിരുന്നു ബോര്‍ഡിന്റെ കുടിശിക തുക. വിവിധ വികസന പദ്ധതികള്‍ക്ക് എടുത്തിട്ടുള്ള വായ്പകള്‍ അടക്കം 7889 കോടി രൂപയിലധികമാണ് നിലവില്‍ കെ.എസ്.ഇ.ബിയുടെ കടബാധ്യത. 2019 മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ പ്രകാരമാണിത്.

കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്വകാര്യ വ്യവസായ സ്ഥാപനങ്ങളുമാണ് കെ.എസ്.ഇ.ബിക്ക് കുടിശിക നല്‍കാനുള്ള ലിസ്റ്റില്‍ ഭൂരിഭാഗവും. സ്വകാര്യ മേഖല സ്ഥാപനങ്ങള്‍ മാത്രം 937.48 കോടി രൂപ കെ.എസ്.ഇ.ബിക്ക് വൈദ്യുതി കുടിശിക ഇനത്തില്‍ നല്‍കാനുണ്ട്. ഏറ്റവും കൂടുതല്‍ കുടിശിക തുക നല്‍കാനുള്ളതും സ്വകാര്യകോര്‍പറേറ്റ് സ്ഥാപനങ്ങള്‍ തന്നെ. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കേരള വാട്ടര്‍ അതോറിറ്റിയാണ് കൂടുതല്‍ തുക (153.80) കുടിശികയായി അടയ്ക്കാനുള്ളത്. സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍95.71 കോടി, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍4.20 കോടി രൂപ, കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകള്‍2.32 കോടി, സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങള്‍98.31 കോടി, കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങള്‍43.57 എന്നിങ്ങനെയാണ് മറ്റു കുടിശിക തുക കണക്ക്. കുടിശിക തുകയുമായി ബന്ധപ്പെട്ട് കോടതികളില്‍ കേസ് നിലനില്‍ക്കുന്നതാണ് തുക പിരിക്കാന്‍ തടസമെന്നാണ് കെ.എസ്.ഇ.ബി വാദം. കടബാധ്യത വന്‍തോതില്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് വന്‍കിട കുടിശികകള്‍ സമയബന്ധിതമായി തിരിച്ചു പിടിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് മുതല്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ചെറിയ ശതമാനം കുടിശിക തുക പോലും ഇതുവരെ തിരിച്ചു പിടിക്കാനായിട്ടില്ല.

നേരത്തെ പ്രളയ നഷ്ടത്തിന്റെ പേരു പറഞ്ഞ് വൈദ്യുതി നിരക്ക് കൂട്ടാന്‍ സംസ്ഥാന സര്‍ക്കാരിന്റെ നീക്കമുണ്ടായിരുന്നെങ്കിലും ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തതിനെ തുടര്‍ന്ന് തീരുമാനം നടപ്പിലാക്കുന്നത് വൈകിപ്പിക്കുകയായിരുന്നു. പ്രളയത്തില്‍ കെ.എസ്.ഇ.ബിക്ക് 860 കോടിയുടെ നഷ്ടമുണ്ടായെന്നാണ് വൈദ്യുതി മന്ത്രിയുടെ വാദം. ഇതിനേക്കാള്‍ ഇരട്ടി തുക കുടിശികയായി ലഭിക്കാനുണ്ടായിട്ടും ഈ തുക പിരിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ക്ക് പകരം സാധാരണക്കാരില്‍ അധിക ഭാരം ഏല്‍പ്പിച്ച് വരുമാനം കണ്ടെത്തുകയായിരുന്നു വൈദ്യുതി ബോര്‍ഡിന്റെയും സര്‍ക്കാരിന്റെയും ലക്ഷ്യം. ഈ തീരുമാനമാണ് ഇപ്പോള്‍ നടപ്പിലാക്കിയിരിക്കുന്നത്.

Film

വാണി ജയറാമിന്റെ ശരീരത്തില്‍ മുറിവ്: മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി

വാണി കുഴഞ്ഞു വീണതാകാം എന്നും മൃതദേഹത്തില്‍ കണ്ടെത്തിയ മുറിവ് വീഴ്ചയില്‍ മുറിയിലെ ടീപ്പോയിയില്‍ തലയിടിച്ചപ്പോള്‍ സംഭവിച്ചതാവാമെന്നും ശേഖര്‍ ദേശ്മുഖ് മാധ്യമങ്ങളോട് പറഞ്ഞു.

Published

on

വാണി ജയറാമിന്റെ മൃതദേഹത്തില്‍ മുറിവ്. ചെന്നൈ നുങ്കമ്പാക്കത്തെ ഹാഡോസ് റോഡില്‍ ഉള്ള വസതിയിലാണ് വാണിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ 11 മണിയോടെ സഹായിയായ സ്ത്രീ വീട്ടിലെത്തിയെങ്കിലും വാണി വാതില്‍ തുറന്നില്ല. തുടര്‍ന്ന് ഇവര്‍ ബന്ധുക്കളേയും പൊലീസിനേയും വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി വാതില്‍ പൊളിച്ച് അകത്ത് പ്രവേശിച്ചപ്പോഴാണ് കിടപ്പുമുറിയില്‍ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

ചെന്നൈ ഡെപ്യൂട്ടി കമ്മിഷണര്‍ ശേഖര്‍ ദേശ്മുഖ് വാണി ജയറാമിന്റെ വീട്ടില്‍ നേരിട്ടെത്തി പരിശോധന നടത്തി. വാണി കുഴഞ്ഞു വീണതാകാം എന്നും മൃതദേഹത്തില്‍ കണ്ടെത്തിയ മുറിവ് വീഴ്ചയില്‍ മുറിയിലെ ടീപ്പോയിയില്‍ തലയിടിച്ചപ്പോള്‍ സംഭവിച്ചതാവാമെന്നും ശേഖര്‍ ദേശ്മുഖ് മാധ്യമങ്ങളോട് പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം ഓമന്തുരാര്‍ സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. 2018ല്‍ ഭര്‍ത്താവ് ജയറാം അന്തരിച്ച ശേഷം വാണി ഒറ്റയ്ക്കായിരുന്നു വീട്ടില്‍ താമസിച്ചത്.

Continue Reading

Film

വഞ്ചനാക്കേസ്: നടന്‍ ബാബുരാജ് അറസ്റ്റില്‍

അടിമാലി പൊലീസ് സ്‌റ്റേഷനില്‍ ഹാജരയാപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്

Published

on

തൊടുപുഴ: വഞ്ചനാക്കേസില്‍ സിനിമാ നടന്‍ ബാബുരാജ് അറസ്റ്റില്‍. റവന്യു നടപടി നേരിടുന്ന കല്ലാറിലെ റിസോര്‍ട്ട് പാട്ടത്തിനു നല്‍കി പണം തട്ടിയെടുത്തെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം അടിമാലി പൊലീസ് സ്‌റ്റേഷനില്‍ ഹാജരയാപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കുകയും ചോദ്യം ചെയ്യലിന് സ്‌റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ആനവിരട്ടി കമ്പി ലൈനില്‍ ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ട് കോതമംഗലം സ്വദേശിക്ക് പാട്ടത്തിന് നല്‍കിയതു സംബന്ധിച്ചാണ് കേസ്.

Continue Reading

Film

മാളികപ്പുറം സിനിമ അന്‍പതാം ദിനാഘോഷം: അന്‍പത് കുട്ടികള്‍ക്ക് മജ്ജമാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് സഹായം

മിംസ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും ഡി എം ഹെല്‍ത്ത് കെയറിന്റെയും സാമൂഹിക പ്രതിബദ്ധത നിലനിര്‍ത്തുന്ന പ്രമുഖ വ്യക്തിത്വങ്ങളുടേയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

Published

on

കോഴിക്കോട്: മാളികപ്പുറം സിനിമയുടെ അന്‍പതാം ദിനാഘോഷത്തിന്റെ ഭാഗമായി നിര്‍ദ്ധന കുടുംബങ്ങളിലെ അന്‍പത് കുഞ്ഞുങ്ങള്‍ക്ക് ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് നിര്‍വ്വഹിക്കുന്നതിനുള്ള സഹായം നല്‍കുമെന്ന് നിര്‍മ്മാതാവ് ആന്റോ ജോസഫ് അറിയിച്ചു.

കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകളുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുക. ‘പുണ്യം’ എന്ന് നാമകരണം ചെയ്ത ഈ പദ്ധതിയുടെ ഭാഗമായി ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റിന് പുറമെ റേഡിയേഷന്‍ തെറാപ്പിക്ക് 50% ഇളവ്, റോബോട്ടിക് സര്‍ജറി, ഓര്‍ത്തോ ഓങ്കോ സര്‍ജറി ഉള്‍പ്പെടെയുള്ള ഓങ്കോ സര്‍ജറികള്‍ക്കും കീമോതെറാപ്പിക്കും പ്രത്യേക ഇളവുകള്‍, 60 വയസിനു മുകളില്‍ പ്രായമായവര്‍ക്ക് തടസ്സങ്ങളേതുമില്ലാതെ ചികിത്സ ലഭ്യമാക്കുന്നതിനായി പ്രത്യേക ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെയുള്ള മുന്‍ഗണനാ കാര്‍ഡ് തുടങ്ങിയ നേട്ടങ്ങളും ലഭ്യമാകും.

ഇന്ത്യയില്‍ ആദ്യമായാണ് ഒരു സിനിമയുടെ വിജയാഘോഷത്തിന്റെ ഭാഗമായി കാന്‍സര്‍ രോഗികള്‍ക്ക് ഇതുപോലെ ഒരു ചികിത്സാ പദ്ധതി പ്രഖ്യാപിക്കുന്നത്. 30 ലക്ഷം മുതല്‍ 50 ലക്ഷം വരെയാണ് ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റിന് ഒരു വ്യക്തിക്ക് ചെലവ് വരുന്നത്. മാളികപ്പുറം സിനിമയുടെ ലാഭവിഹിതത്തിന്റെ ഭാഗമായി നല്‍കുന്ന സാമ്പത്തിക സഹായവും, മിംസ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും ഡി എം ഹെല്‍ത്ത് കെയറിന്റെയും സാമൂഹിക പ്രതിബദ്ധത നിലനിര്‍ത്തുന്ന പ്രമുഖ വ്യക്തിത്വങ്ങളുടേയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

കോഴിക്കോട് മലബാര്‍ പാലസില്‍ വെച്ച് നടന്ന ചടങ്ങില്‍ മാളികപ്പുറം സിനിമയുടെ നായകന്‍ ശ്രീ. ഉണ്ണി മുകുന്ദന്‍, ആസ്റ്റര്‍ മിംസ് കേരള & തമിഴ്‌നാട് റീജ്യണല്‍ ഡയറക്ടര്‍ ശ്രീ. ഫര്‍ഹാന്‍ യാസിന്‍, അഭിനേതാക്കളായ ബേബി ദേവനന്ദ, മാസ്റ്റര്‍ ശ്രീപദ്, സംവിധായകന്‍ വിഷ്ണു ശശിശങ്കര്‍, തിരക്കഥാകൃത്ത് അഭിലാഷ് പിള്ള, ആസ്റ്റര്‍ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓങ്കോളജി വിഭാഗം തലവന്‍ ഡോ. കെ. വി. ഗംഗാധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Continue Reading

Trending