kerala
ഹരിപ്പാട് ഷോക്കേറ്റ് മരിച്ച സംഭവം: കെഎസ്ഇബി ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സാധ്യത
അപകടം ഒഴിവാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സമയബന്ധിതമായി ഇടപെടാത്തതാണെന്ന് ആലപ്പുഴ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറുടെ പരിശോധനയില്‍ കണ്ടെത്തി
ആലപ്പുഴ: ഹരിപ്പാട് വീട്ടമ്മ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കാനുള്ള സാധ്യത.
അപകടം ഒഴിവാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സമയബന്ധിതമായി ഇടപെടാത്തതാണെന്ന് ആലപ്പുഴ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറുടെ പരിശോധനയില്‍ കണ്ടെത്തി. റിപ്പോര്‍ട്ട് ഉടന്‍ മന്ത്രിക്ക് സമര്‍പ്പിക്കും.
സംഭവത്തിന് പിന്നാലെ ”സ്റ്റേ വയര്‍ സാമൂഹ്യവിരുദ്ധര്‍ ഊരിയതാണ്” എന്ന പ്രാഥമിക റിപ്പോര്‍ട്ടിനെതിരെ ജനരോഷം ഉയര്‍ന്നതോടെ, ചീഫ് സേഫ്റ്റി ഓഫീസര്‍ (ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍) നയിക്കുന്ന സമഗ്ര പരിശോധനയ്ക്ക് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.
പരിശോധനയില്‍ സ്റ്റേ വയര്‍ നാളുകള്‍ക്ക് മുന്‍പേ ഊരിമാറിയതും, അതിനെ കണ്ടെത്താനോ പുനഃസ്ഥാപിക്കാനോ പള്ളിപ്പാട് സെക്ഷന്‍ ഓഫീസിലെ ഉദ്യോഗസ്ഥര്‍ നടപടിയെടുത്തിട്ടില്ലെന്നും കണ്ടെത്തി.
സ്ത്രീ ഫ്യൂസ് കാരിയറില്‍ മുട്ടിയാണ് ഷോക്കേറ്റ് മരിച്ചത്, കൂടാതെ ഫ്യൂസ് കാരിയര്‍ പൂര്‍ണ്ണമായും കരിഞ്ഞ നിലയില്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഉദ്യോഗസ്ഥര്‍, പാടശേഖര സമിതി ഭാരവാഹികള്‍, നാട്ടുകാര്‍ എന്നിവരുടെയൊക്കെ മൊഴി ശേഖരിച്ചിട്ടുണ്ടെന്ന് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. സ്റ്റേ വയറുമായി ബന്ധപ്പെട്ട പരാതികള്‍ കെഎസ്ഇബി ഓഫീസില്‍ ലഭിച്ചിട്ടില്ലെന്നത് ഉദ്യോഗസ്ഥര്‍ മൊഴിയില്‍ വ്യക്തമാക്കി.
ഉദ്യോഗസ്ഥ വീഴ്ച ചൂണ്ടിക്കാണിക്കുന്ന അന്തിമ റിപ്പോര്‍ട്ട് ഉടന്‍ വൈദ്യുതി മന്ത്രിക്ക് കൈമാറും. അപകടത്തില്‍ പരിക്കേറ്റ ശ്രീലതയുടെ മൊഴിയും രേഖപ്പെടുത്തും.
Health
വേണുവിന്റെ മരണത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് അധികൃതരുടെ വാദം പൊളിയുന്നു
ക്രിയാറ്റിൻ ലെവൽ സാധാരണ നിലയിലായിരുന്നു എന്ന റിപ്പോർട്ടിന്റെ പകർപ്പ് പുറത്തുവന്നു
തിരുവനന്തപുരം: കൊല്ലം സ്വദേശി വേണുവിന്റെ മരണത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് അധികൃതരുടെ വാദം പൊളിയുന്നു. ക്രിയാറ്റിൻ ലെവൽ കൂടിയതുകൊണ്ട് ആൻജിയോഗ്രാം സാധ്യമായില്ലെന്ന വാദം തെറ്റ്. ക്രിയാറ്റിൻ ലെവൽ സാധാരണ നിലയിലായിരുന്നു എന്ന റിപ്പോർട്ടിന്റെ പകർപ്പ് പുറത്തുവന്നു. മെഡിക്കൽ കോളജ് സൂപ്രണ്ടും സമാന വാദം ഉന്നയിച്ചിരുന്നു. ക്രിയാറ്റിൻ കൂടിയതുകൊണ്ട് കൂടിയാണ് ആൻജിയോഗ്രാം സാധ്യമാകാതിരുന്നതെന്ന് മെഡിക്കൽ കോളജ് കാർഡിയോളജി വിഭാഗം മേധാവി വാദിച്ചിരുന്നു.
ഒരു മനുഷ്യന്റെ ശരീരത്തിൽ അനിവാര്യമായും ഉണ്ടായിരിക്കേണ്ട ക്രിയാറ്റിന്റെ അളവ് 1.4 എന്നതാണ്. വേണുവിന്റെ ക്രിയാറ്റിനിൽ ചെറിയൊരു വ്യത്യാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ടുതന്നെ, അടിയന്തരമായി ആൻജിയോഗ്രാം ചെയ്യുന്നതിൽ സാങ്കേതികമായി പ്രതിസന്ധികളൊന്നും തന്നെയുണ്ടായിരുന്നില്ല. എന്നിട്ടും, ഇയാൾക്ക് എല്ലാവിധ ചികിത്സകളും നൽകിയെന്ന് മെഡിക്കൽ കോളജ് അധികൃതർ ആവർത്തിച്ചിട്ടും എന്തുകൊണ്ടാണ് ആൻജിയോഗ്രാം നൽകാതിരുന്നത് എന്ന ചോദ്യത്തിലേക്ക് വീണ്ടുമെത്തുകയാണ്. ആൻജിയോഗ്രാം നൽകാൻ സാധ്യമല്ലായിരുന്നുവെന്ന വിധി തെറ്റായിരുന്നുവെന്നാണ് ഈയൊരു പകർപ്പ് പുറത്ത് വന്നതോടെ തെളിഞ്ഞിരിക്കുന്നത്.
നേരത്തെ, തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സാ വീഴ്ച ഉണ്ടായെന്നും ഭർത്താവിനെ കൊന്നതാണെന്നുമാവർത്തിച്ച് മരിച്ച വേണുവിൻറെ ഭാര്യ സിന്ധു രംഗത്തെത്തിയിരുന്നു. എന്നാൽ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് കാർഡിയോളജി വിഭാഗം മേധാവി ഡോക്ടർ മാത്യു ഐപ്പ് പറഞ്ഞു. സംഭവത്തിൽ നടത്തിയ അന്വേഷണത്തിലാണ് അധികൃതരുടെ വാദം തെറ്റാണെന്ന് തെളിഞ്ഞത്.
ഭർത്താവിന് ആഞ്ജിയോഗ്രാം നിർദേശിച്ചിരുന്നു. ബുധനാഴ്ച മാത്രമേ തിരക്ക് കുറവുള്ളുവെന്ന് ഡോക്ടർ പറഞ്ഞു. ചികിത്സയുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങൾ ഡോക്ടർമാർ ഒന്നും വിശദീകരിച്ചില്ല.ആശുപത്രിയിൽ കട്ടിൽ പോലും നിഷേധിച്ചെന്നും ഡോക്ടർമാർ തിരിഞ്ഞ് നോക്കിയില്ലെന്നും വേണുവിൻറെ ഭാര്യ ആവർത്തിക്കുന്നു. നിലത്ത് തുണി വിരിച്ചാണ് അറ്റാക്ക് വന്ന എൻറെ ഭർത്താവിനെ കിടത്തിയത്. അതവരുടെ അനാസ്ഥയല്ലേ?തീരെ വയ്യെന്ന് പറഞ്ഞപ്പോൾ, ഞാൻ നോക്കുന്ന പേഷ്യന്റ് അല്ല, മരുന്ന് തരാൻ പറ്റില്ലെന്ന് ഡോക്ടർ പറഞ്ഞുവെന്നും സിന്ധു പറയുന്നു.
Health
‘അതീവ ഗുരുതരാവസ്ഥയിലായ രോഗിയെ തറയിൽ കിടത്തുന്നത് പ്രാകൃതം’ വേണുവിന്‍റെ മരണത്തിൽ വിമർശനവുമായി ഹാരിസ് ചിറക്കൽ
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ ലഭിക്കാത്തിനെ തുടർന്ന് ഹൃദ്രോഗിയായ വേണു മരിച്ച സംഭവത്തിൽ രൂക്ഷവിമർശനവുമായി ഡോക്ടർ ഹാരിസ് ചിറക്കൽ. ഗുരുതര സ്വഭാവ രോഗമുള്ളവരെ തറയിൽ കിടത്തി ചികിത്സിക്കുന്നത് പ്രാകൃത നടപടിയാണെന്ന് ഡോ. ഹാരിസ് ചിറക്കൽ പ്രതികരിച്ചു.
വേണുവിനെ തറയിൽ കിടത്തിയ നടപടിയിലാണ് ഡോക്ടർ ഹാരിസിന്റെ വിമർശനം. തറയിൽ എങ്ങനെയാണ് രോഗിയെ കിടത്തുന്നതെന്ന് ഡോ. ഹാരിസ് ചോദിച്ചു. എങ്ങനെ നിലത്ത് കിടത്തി ചികിത്സിക്കാനാകും? നാടാകെ മെഡിക്കൽ കോളേജ് തുടങ്ങിയിട്ട് കാര്യമില്ലെന്ന് പറഞ്ഞ ഡോക്ടർ ഹാരിസ് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. ഇത് പ്രാകൃതമായ നിലവാരമെന്നും ഹാരിസ് അഭിപ്രായപ്പെട്ടു.
കൊല്ലം സ്വദേശിയായ വേണുവിന് തിരുവനന്തപുരത്തേക്ക് വരണ്ട അവസ്ഥ എങ്ങനെയുണ്ടായി? നാടെങ്ങും മെഡിക്കൽ കോളജുകൾ ഉണ്ടായിട്ട് കാര്യമില്ല, ജില്ലാ ആശുപത്രിയിൽ സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സകൾ ഒരുക്കണമെന്നും ഹാരിസ് പറഞ്ഞു. തിരുവനന്തപുരത്ത് മെഡിക്കൽ സർവീസ് സെന്റർ സംഘടിപ്പിച്ച പൊതുജനാരോഗ്യ നയം സെമിനാറിൽ സംസാരിക്കുകയായിരുന്നു ഡോക്ടർ ഹാരിസ്.
‘രോഗിയായ ഒരാളെ എങ്ങനെയാണ് തറയിൽ കിടത്തി ചികിത്സിക്കാനാകുക? സംസ്കാരമുള്ള ഒരാൾക്ക് എങ്ങനെ ഇവിടെ പോകാനാകും? ഞാനൊക്കെ തുടങ്ങിവരുന്ന 1986 കളിൽ നിന്നും ഇപ്പോഴും വ്യത്യാസമില്ല. കാലം ഇത്ര പുരോഗമിച്ചിട്ടും പ്രാകൃതമായ നടപടി തുടരുന്നത് എങ്ങനെ അംഗീകരിക്കാനാകും. ശ്വാസം മുട്ടിയും കാൻസർ ബാധിച്ചും വരുന്ന രോഗികളെ തറയിൽ കിടത്തുന്നത് ഒരു നിലക്കും നമ്മുടെ സംസ്കാരവുമായി ചേർത്തുവെക്കാനാകില്ല.’ ഡോക്ടർ കൂട്ടിച്ചേർത്തു.
kerala
കേരളത്തില്‍ സ്വര്‍ണവിലയില്‍ മാറ്റമില്ല
കഴിഞ്ഞ ദിവസം സ്വര്‍ണവിലയില്‍ ഗ്രാമിന് 50 രൂപയും പവന് 400 രൂപയും കുറഞ്ഞിരുന്നു.
കൊച്ചി: കേരളത്തിലെ സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില ?11,185 ആയി തുടര്‍ന്നപ്പോള്‍, ഒരു പവന്റെ വില 89,480 രൂപയായി നിലനില്‍ക്കും.
കഴിഞ്ഞ ദിവസം സ്വര്‍ണവിലയില്‍ ഗ്രാമിന് 50 രൂപയും പവന് 400 രൂപയും കുറഞ്ഞിരുന്നു. റെക്കോര്‍ഡ് നിരക്കിലെത്തി ശേഷമുള്ള വിലതാഴ്ച്ചയാണ് ഇപ്പോള്‍ ആഭ്യന്തര വിപണിയില്‍ കാണുന്നത്.
അതേസമയം, ആഗോള വിപണിയില്‍ സ്വര്‍ണവില ഉയരുകയാണ്. സ്‌പോട്ട് ഗോള്‍ഡ് നിരക്ക് 0.7 ശതമാനം ഉയര്‍ന്ന് 4,005.21 ആയി. യു.എസ് ഗോള്‍ഡ് ഫ്യൂച്ചറിലും 0.5 ശതമാനത്തിന്റെ വര്‍ധനയോടെ 4,009.80 ആയി വില എത്തി. ഡോളര്‍ ഇന്‍ഡക്‌സ് കുറഞ്ഞത് ഇന്ത്യയുള്‍പ്പെടെയുള്ള വിപണികളില്‍ സ്വര്‍ണവില കുറയാന്‍ കാരണമായതാണെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.
മറ്റ് വിലയേറിയ ലോഹങ്ങളും ഉയര്‍ച്ചയിലാണുള്ളത്
സ്‌പോട്ട് സില്‍വര്‍: 0.9% ഉയര്‍ന്ന് 48.31
പ്ലാറ്റിനം: 0.1% ഉയര്‍ന്ന് 1,543.00
പല്ലേഡിയം: 1.5% ഉയര്‍ന്ന് 1,395.49
മൂന്നും ആഴ്ചാവസാനത്ത് ചെറുതായ നഷ്ടങ്ങളോടെ വ്യാപാരം പൂര്‍ത്തിയാക്കിയെങ്കിലും, വിപണിയില്‍ വീണ്ടുമുയര്‍ച്ചയുടെ സൂചനകളാണ് കാണുന്നത്.
യു.എസ് ഫെഡറല്‍ റിസര്‍വിന്റെ പലിശനിരക്ക് പ്രഖ്യാപനവും, സമ്പദ്വ്യവസ്ഥാ കണക്കുകളും വരും ദിവസങ്ങളില്‍ സ്വര്‍ണവിലയെ കൂടുതല്‍ സ്വാധീനിക്കുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
-
kerala3 days agoദേവസ്വം ബോര്‍ഡ് കാലാവധി നീട്ടാനുള്ള നീക്കം സ്വര്‍ണക്കൊള്ള കേസിലെ പ്രതികളെ സംരക്ഷിക്കാന്‍; സണ്ണി ജോസഫ്
-
kerala3 days ago‘അമ്മൂമ്മ കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്’; അങ്കമാലിയിലെ കുഞ്ഞിന്റേത് കൊലപാതകമെന്ന് സ്ഥിരീകരണം
-
News2 days agoഇന്ത്യഓസീസ് ട്വന്റി20 പരമ്പരയില്‍ ആവേശം; കറാറയില്‍ നാലാം മത്സരം ഇന്ന്
-
india3 days agoകാമുകിയുടെ വിവാഹം തടയാന്‍ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു; പോലീസ് സ്റ്റേഷനില്‍ തീകൊളുത്തി യുവാവ് മരിച്ചു
-
News3 days agoസൂപ്പര്‍ കപ്പ്: മുഹമ്മദന്‍സ് എസ്എസിക്കെതിരെ ഗോകുലം കേരളയ്ക്ക് ജയം
-
News3 days ago‘ഞങ്ങളെ ഭരിക്കുന്നത് ക്രിക്കറ്റല്ല’; അന്താരാഷ്ട്ര ഹോക്കി മത്സരങ്ങളില്‍ ഹസ്തദാനരീതി തുടരും
-
Film3 days agoരജനികാന്ത് നായകനായി, കമല്‍ ഹാസന് നിര്‍മിക്കുന്ന ചിത്രം; ‘തലൈവര്‍ 173’ പ്രഖ്യാപിച്ചു
-
News2 days agoസൂപ്പര്‍ കപ്പില്‍ നിര്‍ണായക പോരാട്ടം; സെമിയിലേക്ക് ഒരു സമനില മതി ബ്ലാസ്റ്റേഴ്സിന്

