kerala
വൈദ്യുതി സപ്ലൈ കോഡ് ഭേദഗതി മരവിപ്പിച്ച്; ഉപഭോക്താക്കളെയും സംരംഭകരെയും പിഴിഞ്ഞ് കെ.എസ്.ഇ.ബി
റെഗുലേറ്ററി കമ്മീഷനില്‍ നിന്ന് അനുമതി തേടി പുതിയ കണക്ഷന് ചാര്‍ജ് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കേണ്ട ഉത്തരവാദിത്വം കെഎസ്ഇബിക്കുണ്ടെങ്കിലും ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല.
പാലക്കാട്: കണക്ഷന്റെ കിലോവാട്ട് ശേഷിയനുസരിച്ചുള്ള തുക കെഎസ്ഇബി ഈടാക്കണമെന്ന ഇലക്ട്രിസിറ്റി സപ്ലൈ കോഡ് ഭേദഗതി വിജ്ഞാപനം ഇറങ്ങി ഒന്നരവര്‍ഷം കഴിഞ്ഞിട്ടും നടപ്പിലായിട്ടില്ല. റെഗുലേറ്ററി കമ്മീഷനില്‍ നിന്ന് അനുമതി തേടി പുതിയ കണക്ഷന് ചാര്‍ജ് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കേണ്ട ഉത്തരവാദിത്വം കെഎസ്ഇബിക്കുണ്ടെങ്കിലും ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല.
ഇതുമൂലം ചെറുകിട സംരംഭകര്‍ക്ക് വലിയ നഷ്ടമാണ് നേരിടുന്നത്. 40 കിലോവാട്ട് മാത്രം ആവശ്യമായ ഒരു വ്യവസായിക്ക് 315 കെവിഎ ശേഷിയുള്ള ട്രാന്‍സ്ഫോമര്‍ സ്ഥാപിക്കണമെന്ന നിര്‍ദേശം അടുത്തിടെ തൃശൂര്‍ ജില്ലയിലെ ഒരു സെക്ഷന്‍ ഓഫീസില്‍ നിന്ന് ലഭിച്ചു. ഒമ്പതര ലക്ഷം രൂപ ചെലവഴിക്കണമെന്ന ആവശ്യത്തിനെതിരെ അപേക്ഷകന് റെഗുലേറ്ററി കമ്മീഷനെ സമീപിച്ചു.
പരാതിയുടെ തെളിവെടുപ്പ് ഈ മാസം 15ന് കമ്മീഷന് നടത്തും. നിയമം പ്രകാരം ഉപഭോക്താവിന്റെ പണം ചെലവഴിച്ച് സ്ഥാപിച്ച ട്രാന്‍സ്ഫോമര്‍ കെഎസ്ഇബിയുടെ ഉടമസ്ഥതയിലാകും. ഉടമയുടെ സമ്മതമില്ലാതെയും കെഎസ്ഇബിക്ക് അത് ഉപയോഗിച്ച് മറ്റ് ഉപഭോക്താക്കള്‍ക്ക് കണക്ഷന് നല്‍കാനുള്ള അധികാരവും നിലവിലുണ്ട്.
2024 ജൂലൈ 22നാണ് റെഗുലേറ്ററി കമ്മീഷന് പുതിയ ഭേദഗതി വിജ്ഞാപനം ചെയ്തിരുന്നത്. കിലോവാട്ട് അടിസ്ഥാനത്തില്‍ ആവശ്യമായ തുക മാത്രം അടച്ചാല്‍ മതി എന്നാണ് ചട്ടം. 200 മീറ്റര്‍ വരെ ലൈന്‍ വലിച്ചുനല്കുന്ന എല്ലാ കണക്ഷനുകള്‍ക്കും ഇത് ബാധകമാണ്. എന്നാല്‍ ആറുമാസത്തിനകം നടപ്പാക്കേണ്ട ചട്ടം ഇന്നും നിലനിര്‍ത്തിയിട്ടില്ലെന്നതാണ് സംരംഭകരുടെ പരാതി.
നിയമം അനുസരിച്ച് റെഗുലേറ്ററി കമ്മീഷന്റെ നിര്‍ദേശങ്ങള്‍ പാലിക്കാത്തത് വൈദ്യുതി നിയമം 2003 പ്രകാരം ഗുരുതര കുറ്റമാണെന്നും, ഉത്തരവാദികള്‍ക്കെതിരെ നഷ്ടപരിഹാരം വിധിക്കാന്‍ കമ്മീഷന് അധികാരമുണ്ടെന്നും അറിയിക്കുന്നു.
-
india1 day agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala1 day agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala1 day agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala2 days agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News1 day agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം
-
News2 days agoനാനോ ബനാന 2 ഉടന്‍ വരുന്നു; പുതിയ ഇമേജ് ജനറേഷന് മോഡലിനെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ ആവേശം കൂട്ടുന്നു
-
Video Stories11 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
