കെഎസ്‌യു,യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാനവ്യാപകമായി വിദ്യാഭാസ ബന്ദ്.
യൂണിവേഴ്‌സിറ്റി കോളജ് സംഘര്‍ഷത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ. എം അഭിജിത്തിന്റെ നേതൃത്വത്തില്‍ അനിശ്ചിതകാല നിരാഹാരം നടന്നു വരികയായിരുന്നു. സമരം ഇന്ന് എട്ടാം ദിവസത്തിലേക്ക് കടന്നിരുന്നു.
അതിനിടെയാണ് ഇതേ വിഷയം ഉന്നയിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തിയത്. സമരക്കാരെ പിരിച്ചുവിടാനായി പോലീസ് ജലപ്പീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു.പിന്നീട് പോലീസ് ലാത്തിചാര്‍ജും നടത്തി.
യൂണിവേഴ്‌സിറ്റി കോളജില്‍ നടന്ന സംഘര്‍ഷത്തെ കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തിയത്. ഗ്രനേഡും കണ്ണീര്‍ വാതകവും തുടര്‍ച്ചയായി പൊട്ടിയതോടെ നിരാഹാരം കിടന്നവരുടെ അരോഗ്യനില വഷളാകുകയും അവരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
സമരപ്പന്തലില്‍ വെച്ച് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ കെഎസ്‌യു യൂണിറ്റ് രൂപീകരിച്ചതായി പ്രഖ്യാപിച്ചു. പതിനെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് യൂണിവേഴ്‌സിറ്റി കോളജില്‍ കെഎസ്‌യു യൂണിറ്റ് രൂപീകരിക്കുന്നത്. അമല്‍ ചന്ദ്രനെ യൂണിറ്റ് പ്രസിഡന്റായും ആര്യ എസ് നായരെ വൈസ് പ്രസിഡന്റായും പ്രഖ്യാപിച്ചാണ് യൂണിറ്റ് രൂപീകരിച്ചത്.
Be the first to write a comment.