തിരുവനന്തപുരം: സിപിഐഎം കൗണ്‍സിലറടക്കം നാലംഗ സംഘം ബലാത്സംഗം ചെയ്‌തെന്ന യുവതിയുടെ പരാതിയില്‍ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെടി ജലീല്‍. രാവിലെ യുവതി നടത്തിയ വെളിപ്പെടുത്തലിനോട് പത്രസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി.
ഒരു സ്ത്രീ സുരക്ഷിതയല്ലെന്ന് പറഞ്ഞാല്‍ നാട് സുരക്ഷിതമല്ലെന്നാണ് അര്‍ത്ഥം. നടപടിക്ക് രാഷ്ട്രീയം തടസ്സമാകില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സിപിഎം വടക്കാഞ്ചേരി കൗണ്‍സിലര്‍ ജയന്തന്‍ ഉള്‍പ്പെടെ നാലുപേരാണ് തന്നെ ബലാല്‍ത്സംഗം ചെയ്തതെന്ന് യുവതി പറഞ്ഞിരുന്നു. പരാതി പറയാന്‍ പോലീസ് സ്‌റ്റേഷനിലെത്തിയപ്പോഴും തനിക്ക് മോശമായ പെരുമാറ്റം നേരിടേണ്ടിവന്നുവെന്നും യുവതി പറഞ്ഞു. എന്നാല്‍ യുവതിയുടെ ആരോപണം നിഷേധിച്ച് ജയന്തന്‍ രംഗത്തെത്തിയിട്ടുണ്ട്.