കൊട്ടാരക്കര: മന്ത്രി കെ ടി ജലീല്‍ സഞ്ചരിച്ച വാഹനം ഇടിച്ച് സ്‌കൂട്ടര്‍ യാത്രികരായ ദമ്പതികള്‍ക്ക് പരിക്ക്. കൊട്ടാരക്കര പുത്തൂര്‍ ഏനാത്ത് മുക്കില്‍ വെച്ചാണ് അപകടം ഉണ്ടായത്.

ദമ്പതികള്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ മന്ത്രിയുടെ വാഹനം ഇടിക്കുകയായിരുന്നു. ദമ്പതികളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. അപകടം ഉണ്ടായതിന് പിന്നാലെ മന്ത്രിയുടെ പൈലറ്റ് വാഹനത്തില്‍ ഇവരെ ആശുപത്രിയിലേക്ക് മാറ്റി. കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.