Connect with us

kerala

കെ-​ടെ​റ്റ് ഡി​സം​ബ​ർ 29, 30 തീ​യ​തി​ക​ളിൽ:​ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ ന​വം​ബ​ർ 17 വ​രെ

അ​പേ​ക്ഷി​ക്കാ​നു​ള്ള കു​റ​ഞ്ഞ യോ​ഗ്യ​ത 45 ശ​ത​മാ​നം മാ​ർ​ക്കോ​ടെ പ്ല​സ്ടു​വും ടി.​ടി.​സി/​ഡി.​എ​സ്/​ഡി.​എ​ൽ.​എ​ഡും അ​ല്ലെ​ങ്കി​ൽ 45 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ബി​രു​ദ​വും ബി.​എ​ഡ്/​ഡി.​എ​ൽ.​എ​ഡും. പ്രാ​യ​പ​രി​ധി​യി​ല്ല.

Published

on

കേ​ര​ള​ത്തി​ൽ ലോ​വ​ർ പ്രൈ​മ​റി, അ​പ്പ​ർ പ്രൈ​മ​റി, ഹൈ​സ്കൂ​ൾ ത​ല​ങ്ങ​ളി​ൽ അ​ധ്യാ​പ​ക​രാ​യി നി​യ​മി​ക്ക​പ്പെ​ടാ​നു​ള്ള യോ​ഗ്യ​താ​നി​ർ​ണ​യ പ​രീ​ക്ഷ​യാ​യ കെ-​ടെ​റ്റ് (കേ​ര​ള ടീ​ച്ച​ർ എ​ലി​ജി​ബി​ലി​റ്റി ടെ​സ്റ്റ്) ഡി​സം​ബ​ർ 29, 30 തീ​യ​തി​ക​ളി​ൽ ന​ട​ത്തും. ഇ​നി പ​റ​യു​ന്ന നാ​ലു വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് പ​രീ​ക്ഷ.

കാ​റ്റ​ഗ​റി- 1 ​ലോ​വ​ർ പ്രൈ​മ​റി ക്ലാ​സു​ക​ൾ, കാ​റ്റ​ഗ​റി – 2 അ​പ്പ​ർ പ്രൈ​മ​റി ക്ലാ​സു​ക​ൾ, കാ​റ്റ​ഗ​റി – 3 ഹൈ​സ്കൂ​ൾ ക്ലാ​സു​ക​ൾ, കാ​റ്റ​ഗ​റി – 4 ഭാ​ഷാ അ​ധ്യാ​പ​ക​ർ- അ​റ​ബി, ഹി​ന്ദി, സം​സ്കൃ​തം, ഉ​ർ​ദു-​യു.​പി ത​ലം വ​രെ, സ്​​പെ​ഷ​ലി​സ്റ്റ് അ​ധ്യാ​പ​ക​ർ (ആ​ർ​ട്ട് & ക്രാ​ഫ്റ്റ്, കാ​യി​ക അ​ധ്യാ​പ​ക​ർ). കെ-​ടെ​റ്റ് ചു​മ​ത​ല പ​രീ​ക്ഷാ​ഭ​വ​നാ​ണ്. പ​രീ​ക്ഷ​ഘ​ട​ന, സി​ല​ബ​സ്, അ​പേ​ക്ഷി​ക്കാ​നു​ള്ള യോ​ഗ്യ​ത ഉ​ൾ​പ്പെ​ടെ വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ വി​ജ്ഞാ​പ​നം https://ktet.kerala.gov.inൽ​നി​ന്ന് ഡൗ​ൺ​ലോ​ഡ് ചെ​യ്യാം.

പ​രീ​ക്ഷ​കേ​ന്ദ്രം ഹാ​ൾ​ടി​ക്ക​റ്റി​ൽ ല​ഭ്യ​മാ​കും.ഓ​രോ കാ​റ്റ​ഗ​റി പ​രീ​ക്ഷ​ക്കും അ​പേ​ക്ഷി​ക്കു​ന്ന​തി​ന് ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ന് 500 രൂ​പ​യും എ​സ്.​സി/​എ​സ്.​ടി/​ഭി​ന്ന​ശേ​ഷി/​കാ​ഴ്ച പ​രി​മി​തി വി​ഭാ​ഗ​ത്തി​ന് 250 രൂ​പ​യു​മാ​ണ് ഫീ​സ്. നെ​റ്റ് ബാ​ങ്കി​ങ്, ക്ര​ഡി​റ്റ്/​ഡ​ബി​റ്റ് കാ​ർ​ഡ് മു​ഖാ​ന്ത​രം ഫീ​സ് അ​ട​ക്കാം. നി​ർ​ദേ​ശാ​നു​സ​ര​ണം ഓ​ൺ​ലൈ​നാ​യി ഒ​റ്റ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചാ​ൽ മ​തി. ന​വം​ബ​ർ 17 വ​രെ അ​പേ​ക്ഷ സ്വീ​ക​രി​ക്കും.

അ​പേ​ക്ഷി​ക്കാ​നു​ള്ള കു​റ​ഞ്ഞ യോ​ഗ്യ​ത 45 ശ​ത​മാ​നം മാ​ർ​ക്കോ​ടെ പ്ല​സ്ടു​വും ടി.​ടി.​സി/​ഡി.​എ​സ്/​ഡി.​എ​ൽ.​എ​ഡും അ​ല്ലെ​ങ്കി​ൽ 45 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ബി​രു​ദ​വും ബി.​എ​ഡ്/​ഡി.​എ​ൽ.​എ​ഡും. പ്രാ​യ​പ​രി​ധി​യി​ല്ല.

കെ-​ടെ​റ്റി​ൽ യോ​ഗ്യ​ത നേ​ടു​ന്ന​തി​ന് ജ​ന​റ​ൽ കാ​റ്റ​ഗ​റി​ക്ക് 60 ശ​ത​മാ​നം (90 മാ​ർ​ക്ക്), എ​സ്.​സി/​എ​സ്.​ടി/​ഒ.​ബി.​സി/​ഒ.​ഇ.​സി വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 55 ശ​ത​മാ​നം (82 മാ​ർ​ക്ക്), ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് 50 ശ​ത​മാ​നം (75 മാ​ർ​ക്ക്) എ​ന്നി​ങ്ങ​നെ ക​ര​സ്ഥ​മാ​ക്ക​ണം. കെ-​ടെ​റ്റ് പ​രീ​ക്ഷ​ക്ക് നെ​ഗ​റ്റി​വ് മാ​ർ​ക്കി​ല്ല.നെ​റ്റ്, സെ​റ്റ്, എം.​ഫി​ൽ, പി​എ​ച്ച്.​ഡി, എം.​എ​ഡ് യോ​ഗ്യ​ത​ക​ൾ നേ​ടി​യ​വ​രെ കെ-​ടെ​റ്റ് പ​രീ​ക്ഷ​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കാ​വു​ന്ന​താ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ളും അ​പ്ഡേ​റ്റു​ക​ളും വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

kerala

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അവയവം മാറി ശാസ്ത്രക്രിയ; കയ്യിന് പകരം ശസ്ത്രക്രിയ ചെയ്തത് കുഞ്ഞിന്റെ നാവിന്

ചികിത്സാപ്പിഴവ് തിരിച്ചറിഞ്ഞതോടെ ഡോക്ടര്‍ മാപ്പ് പറഞ്ഞു

Published

on

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കയ്യിന് ശസ്ത്രക്രിയ ചെയ്യാനെത്തിയ കുഞ്ഞിന്റെ നാവിന് ശസ്ത്രക്രിയ ചെയ്തതായി പരാതി. നാല് വയസ്സുകാരിയുടെ ശസ്ത്രക്രിയയ്ക്ക് എത്തിയതായിരുന്നു. എന്നാല്‍ കുഞ്ഞിന്റെ നാക്കിനാണ് ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തിയതെന്നാണ് കുടുംബം ആരോപിക്കുന്നത്. കോഴിക്കോട് ചെറുവണ്ണൂര്‍ മധുര ബസാര്‍ സ്വദേശിയുടെ മകളാണ് നാല് വയസ്സുകാരി.

കുഞ്ഞിന്റെ കൈയിലെ ആറാം വിരല്‍ നീക്കുന്ന ശസ്ത്രക്രിയയ്ക്കാണ് ഇവര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയത്. ചികിത്സാപ്പിഴവ് തിരിച്ചറിഞ്ഞതോടെ ഡോക്ടര്‍ മാപ്പ് പറഞ്ഞു. പിന്നാലെ മറ്റൊരു ശസ്ത്രക്രിയയിലൂടെ കുഞ്ഞിന്റെ ആറാം വിരല്‍ നീക്കം ചെയ്യുകയായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു.

എന്നാല്‍ കുഞ്ഞിന്റെ നാവിനും തടസ്സമുണ്ടായിരുന്നെന്നാണ് ആശുപത്രി സൂപ്രണ്ട് പറയുന്നത്. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് സൂപ്രണ്ട് അറിയിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ യുവതി നീതി തേടി അലയുമ്പോഴാണ് മറ്റൊരു സംഭവം കൂടി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Continue Reading

india

കമ്പത്ത് കാറിനുള്ളില്‍ രണ്ട് പുരുഷന്‍മ്മാരെയും സ്ത്രീയെയും മരിച്ച നിലയില്‍ കണ്ടെത്തി

കമ്പത്തിന് സമീപം ഒരു തോട്ടത്തില്‍ ഇന്ന് രാവിലയോടെയാണ് വാഹനം നാട്ടുകാര്‍ കണ്ടെത്

Published

on

തമിഴ്‌നാട്ടിലെ കമ്പത്ത് കാറിനുള്ളില്‍ രണ്ടു പുരുഷന്മാരുടെയും ഒരു സ്ത്രീയുടെയും മൃതദേഹം കണ്ടെത്തി. പുതുപ്പള്ളി സ്വദേശിയുടെ ഉടമസ്ഥതയില്‍ കോട്ടയം രജിസ്‌ട്രേഷനില്‍ ഉള്ളതാണ് വാഹനം.

കമ്പത്തിന് സമീപം ഒരു തോട്ടത്തില്‍ ഇന്ന് രാവിലയോടെയാണ് വാഹനം നാട്ടുകാര്‍ കണ്ടെത്. നാട്ടുകാര്‍ പരിശോധിച്ചപ്പോള്‍ വാഹനം ലോക്ക് ചെയ്ത രീതിയിലായിരുന്നു. വാഹനം കേന്ദ്രീകരിച്ച് തമിഴ്‌നാട് പൊലീസ് അന്വോഷണം ആരംഭിച്ചു.

Continue Reading

kerala

എറണാകുളം ജില്ലയില്‍ മഞ്ഞപ്പിത്ത ബാധിതര്‍ കൂടുന്നു; കളമശ്ശേരിയില്‍ 28 പേര്‍ക്ക് രോഗബാധ

ഏറ്റവും പുതിയ കണക്ക് പ്രകാരം 200 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്

Published

on

കൊച്ചി: സംസ്ഥാനത്ത് ആശങ്കപടര്‍ത്തി എറണാകുളം ജില്ലയില്‍ മഞ്ഞപ്പിത്തം ബാധിതര്‍ കൂടുന്നു. കളമശ്ശേരിയില്‍ 28 പേര്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. വേങ്ങൂരില്‍ ഏറ്റവും പുതിയ കണക്ക് പ്രകാരം 200 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണം ഇനിയും കൂടിയേക്കാമെന്ന ആശങ്കയിലാണ് അധികൃതര്‍.

ചൂട് കൂടിയതോടെ റോഡിന് ഇരുവശങ്ങളിലും കൂള്‍ഡ്രിങ്‌സ് കടകളുടെ എണ്ണം കൂടുകയും ഇവയില്‍ നിന്ന് പാനീയങ്ങള്‍ വാങ്ങിക്കുടിക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയും ചെയ്തു. ഇത്തരം കടകളില്‍ നിന്നാണ് രോഗം പടര്‍ന്നതെന്ന സംശയത്തിലാണ് ആരോഗ്യവകുപ്പ്. ഈ സാഹചര്യത്തില്‍ ജ്യൂസ് കടകളിലേക്കുള്‍പ്പടെ വരുന്ന ഐസ് ക്യൂബുകള്‍ എവിടെ നിന്നാണ് വരുന്നതെന്നും അറിയാനുള്ള പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്.

വേങ്ങൂരിലെ രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ വലിയ ആശങ്കയിലായിരിക്കെയാണ് കളമശ്ശേരിയില്‍ മഞ്ഞപ്പിത്തം സ്ഥീകരിച്ചത്. ഇവിടെ രോഗബാധ സ്ഥിരീകരിച്ച 28ല്‍ 10 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. വേങ്ങൂരില്‍ രോഗം സ്ഥിരീകരിച്ച 200ല്‍ 48 പേര്‍ നിലവില്‍ ചികിത്സയിലാണ്. നാല് പേരുടെ നില ഗുരുതരമാണ്.

Continue Reading

Trending