തിരുവനന്തപുരം: കള്ളപ്പണ വേട്ടയില്‍ പരിഭ്രാന്തരായവരില്‍ പ്രമുഖന്‍ തന്റെ രക്തത്തിന് വേണ്ടി ദാഹിക്കുന്നതായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഫേസ്ബുക്ക് പേജിലെഴുതിയ കുറിപ്പിലാണ്‌ കുമ്മനം ഇക്കാര്യം വ്യക്തമാക്കിയത്. കുമ്മനത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം ഇങ്ങനെ:

‘കള്ളപ്പണവേട്ടയില്‍ പരിഭ്രാന്തരായവരില്‍ പ്രമുഖന്‍ എന്റെ രക്തത്തിനുവേണ്ടി ദാഹിക്കുന്നു. ഭീഷണികൊണ്ട് ഈ മുന്നേറ്റത്തെ തടയാമെന്നാരും വ്യാമോഹിക്കേണ്ട!’

കള്ളപ്പണ വിഷയത്തിലും കേന്ദ്രസര്‍ക്കാറിന്റെ നോട്ട് അസാധുവാക്കല്‍ തീരുമാനത്തിനും പിന്നാലെ മലയാളികളെ വിമര്‍ശിച്ചും പരിഹസിച്ചും കുമ്മനം രാജശേഖരന്‍ രംഗത്ത് എത്തിയിരുന്നു. ഇതിനെതിരെ ഇടത്, വലത് മുന്നണി നേതാക്കള്‍ പ്രതികരിക്കുകയും ചെയ്തിരുന്നു. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ കുമ്മനത്തെ പേരെടുത്ത് പറഞ്ഞ് വിമര്‍ശിച്ചിരുന്നു. ഇതിന് മറുപടിയായാണ് കുമ്മനത്തിന്റെ ഫേസ്ബുക്ക പോസ്റ്റ് എ്ന്നാണ് സൂചന.