മലപ്പുറം: ദേശീയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമ്പോഴും കേരളരാഷ്ട്രീയത്തില്‍ സജീവമായി ഇടപെടുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. മലപ്പുറത്തുനിന്ന് എം.പിയായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കേരളം വിടില്ല. സംസ്ഥാന രാഷ്ട്രീയത്തില്‍ ഇടപെടും. എം.എല്‍.എ പദവി വെള്ളിയാഴ്ച്ച രാജിവെച്ചൊഴിയും. ലോക്‌സഭാ സ്പീക്കറെ വിളിച്ചതിനുശേഷം ഡല്‍ഹിയിലേക്കു പോകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. നിയമസഭാകക്ഷി നേതാവിനെ തെരഞ്ഞെടുക്കാന്‍ ലീഗ് യോഗം ഉടന്‍ നടക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെയാണ് മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത്. 1,71023ഭൂരിപക്ഷത്തിനാണ് കുഞ്ഞാലിക്കുട്ടി വിജയിച്ചത്.