മലപ്പുറം: കാള പെറ്റെന്ന് കേള്‍ക്കുമ്പോള്‍ ഉടനെ കോടിയേരി ബാലകൃഷ്ണന്‍ കയറെടുക്കേണ്ടെന്ന്് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി.

ജോസഫ് എല്‍.ഡി.എഫിലേക്ക് വരുന്നതിനെ അനുകൂലിച്ച് കോടിയേരി നടത്തിയ പ്രസ്താവനയെ പറ്റി ചോദിച്ചപ്പോഴായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. കേരളാ കോണ്‍ഗ്രസിലേത് അവരുടെ ആഭ്യന്തര പ്രശ്‌നമാണ്. അത് എത്രയും പെട്ടെന്ന് പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ. ഞങ്ങള്‍ നിരന്തരം അവരുമായി ബന്ധപ്പെടുന്നുണ്ട്-കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കേരള കോണ്‍ഗ്രസ്- കോണ്‍ഗ്രസ് നേതാക്കളുമായി ഈ വിഷയം ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും പ്രശ്നം പരിഹരിക്കുവാന്‍ കഴിവുള്ള നേതൃത്വം കേരള കോണ്‍ഗ്രസിനുണ്ടെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.