കണ്ണൂര്‍: മാവോയിസ്റ്റുകള്‍ക്കെതിരെയുള്ള നടപടിയില്‍ തെറ്റില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. എന്നാല്‍ ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കലാണ് പൊലീസിന്റെ ബാധ്യത. ജന സംരക്ഷണം ഉറപ്പാക്കേണ്ടത് പൊലീസിന്റെ ഉത്തരവാദിത്തവുമാണെന്നും അദ്ദേഹം കണ്ണൂരില്‍ പറഞ്ഞു. നിലമ്പൂരില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു കുഞ്ഞാലിക്കുട്ടി. ഇപ്പോള്‍ സംഭവിച്ചതിനു പിന്നിലെ യാഥാര്‍ത്ഥ്യം അറിയില്ല. മുഴുവന്‍ വിവരങ്ങളും പുറത്ത് വന്നതിന് ശേഷമേ പ്രതികരിക്കാനാകൂ. യു.ഡി.എഫ് ഭണണ കാലത്താണ് മാവോയിറ്റുകള്‍ക്കെതിരെയുള്ള പൊലീസ് നടപടി ശക്തമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. നോട്ട് വിഷയത്തില്‍ 28ന് നടക്കുന്ന രാജ്ഭവന്‍ മാര്‍ച്ചില്‍ മുസ്ലിംലീഗ് പൂര്‍ണ്ണമായും പങ്കെടുക്കും. യോജിക്കാവുന്നിടത്ത് യോജിച്ചും ഒറ്റയ്ക്കും പ്രക്ഷോഭവുമായി മുന്നോട്ട് പോകുംമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.