kerala

കുന്നംകുളം പൊലീസ് മുറ; ‘സസ്‌പെന്‍ഷന്‍ അങ്ങ് പള്ളി പോയി പറഞ്ഞാല്‍ മതി’; പ്രതികരിച്ച് വര്‍ഗീസ് ചൊവ്വന്നൂര്‍

By webdesk18

September 06, 2025

കുന്നംകുളം പൊലീസ് മുറയില്‍ ആരോപണവിധേയരായ പൊലീസ് ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ മതിയായ നടപടിയല്ലെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാവ് വര്‍ഗീസ് ചൊവ്വന്നൂര്‍. നാല് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്ത നടപടിക്ക് പിന്നാലെ ‘സസ്‌പെന്‍ഷന്‍ അങ്ങ് പള്ളി പോയി പറഞ്ഞാല്‍ മതി’ എന്നാണ് കോണ്‍ഗ്രസ് നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ആരോപണവിധായരായ എസ്‌ഐ നുഹ്മാന്‍, സിപിഒമാരായ ശശിധരന്‍, സന്ദീപ്, സജീവന്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സര്‍ക്കാരിന് പൊലീസുകാരെ പിരിച്ചുവിടണമെന്ന് നിയമോപദേശം ലഭിച്ചതായാണ് വിവരം. സസ്‌പെന്‍ഷന്‍ പ്രാഥമിക നടപടിയാണെന്നും അന്വേഷണത്തിന് ശേഷം തുടര്‍നടപടികള്‍ ഉണ്ടാവുമെന്നുമാണ് വിവരം.

2023 ഏപ്രിലിലാണ് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വി.എസ് സുജിത്തിനെ പൊലീസുകാര്‍ സ്‌റ്റേഷനിലെത്തിച്ച് ക്രൂരമായി മര്‍ദിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പ് മര്‍ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.