മലപ്പുറം: കുറ്റിപ്പുറം പാലത്തില്‍ നിന്ന് യുവാവ് ഭാരതപ്പുഴയിലേക്ക് ചാടി. ഇന്ന് പകല്‍ 12 മണിയോടെയാണ് സംഭവം. ആളെ തിരിച്ചറിഞ്ഞിട്ടില്ല. പുഴയില്‍ ശക്തമായ ഒഴുക്കുണ്ട്. അഗ്നിശമന സേനയുടേയും പൊലീസിന്റെയും നേതൃത്വത്തില്‍ തിരച്ചില്‍ തുടരുകയാണ്.