കുവൈത്ത് സിറ്റി: ഹെലികോപ്റ്റര്‍ അപകടത്തില്‍ നിന്ന് കുവൈത്ത് സേനാമേധാവി ലെഫ്.ജനറല്‍ മുഹമ്മദ് അല്‍ഖുദര്‍ രക്ഷപ്പെട്ടു. ബംഗ്ലാദേശിലെ സിലിറ്റ് ഏരിയയില്‍ ലാന്റ് ചെയ്യുന്നതിന് ശ്രമിക്കുന്നതിനിടെയാണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് അപകടമുണ്ടായത്. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു.

ഔദ്യോഗിക സന്ദര്‍ശനത്തിനായി തിങ്കളാഴ്ച്ച സായുധസേനാ മേധാവിയും സംഘവും ബംഗ്ലാദേശിലേക്ക് പോയത്. കനത്തമൂടല്‍ മഞ്ഞാണ് അപകടത്തിന് കാരണം. മഞ്ഞുമൂലം പൈലറ്റിന് കാഴ്ച്ചക്ക് തടസ്സമുണ്ടാവുകയായിരുന്നു. മരങ്ങളില്‍ ഇടിച്ച ഹെലികോപ്റ്റര്‍ തകരുകയായിരുന്നു. ശ്രീമംഗര്‍ നഗരത്തിലാണ് അപകടമെന്ന് ധാക്ക ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.