കുവൈറ്റ് ക്രിക്കറ്റ് ടി20യില്‍ മികച്ച ബാറ്റ്‌സ്മാന്മാരുടെ പട്ടികയില്‍ ഇടംപിടിച്ച് മലയാളി താരം. ഐ.സി.സിയുടെ കീഴിലുള്ള കുവൈറ്റ് ക്രിക്കറ്റ് അസോസിയേഷന്റെ ടൂര്‍ണമെന്റായ കുവൈറ്റ് ക്രിക്കറ്റ് ടി20 പ്രീമിയര്‍ ലീഗിലാണ് മികച്ച ബാറ്റ്‌സ്മാന്‍ പട്ടികയില്‍ ആലപ്പുഴക്കാരന്‍ മുഹമ്മദ് ഫാറൂഖ് ഇടം പിടിച്ചിരിക്കുന്നത്.

കുവൈറ്റ് കാലിക്കറ്റ് ടീം താരമായ ഫാറൂഖ് അഞ്ച് ദേശീയ ക്രിക്കറ്റ് ബാറ്റ്‌സ്മാന്‍മാരെ പിന്തള്ളിയാണ് കുവൈറ്റിലെ ഡിവിഷന്‍ ‘എ ‘ മികച്ച ബാറ്റ്‌സ്മാന്‍ എന്ന സ്ഥാനം കൈ വരിച്ചത്. പത്തു മത്സരങ്ങളിലായി 343 റണ്‍സാണ് ഫാറൂഖ് അടിച്ചു കൂട്ടിയത്. ഒരു സെഞ്ച്വറിയും 3 സെഞ്ച്വറിയും അടങ്ങിയതാണ് നേട്ടം.

കുവൈറ്റില്‍ ‘അ’ ഡിവിഷനില്‍ കഴിഞ്ഞ 6 വര്‍ഷങ്ങളായി സേഫ്റ്റി പ്ലസ് ടീമിലെ അംഗമാണ് ഫാറൂഫ്. കുവൈറ്റില്‍ ഇന്ത്യ, പാക്കിസ്ഥാന്‍, ശ്രീലങ്ക, കുവൈറ്റ് ടീമികളെ ഉള്‍പ്പെട്ട ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ താരം യൂസുഫ് പത്താനൊപ്പം ഫാറൂഖ് കളിച്ചിരുന്നു. സോണി ചെറുവത്തൂര്‍ അടങ്ങിയ കുവൈറ്റ് ഇന്ത്യന്‍ ടീമിലെ ഓപ്പണിങ് ബാറ്റ്‌സ്മാന്‍ ആയിരുന്നു മുഹമ്മദ് ഫാറൂഖ്.

എ.സി.സിയുടെ കീഴിലുള്ള കുവൈറ്റ് ക്രിക്കറ്റ് അസോസിയേഷന്റെ ടൂര്‍ണമെന്റായ കുവൈറ്റ് ക്രിക്കറ്റ് ടി20 പ്രീമിയര്‍ ലീഗ് എഡിഷന്‍ 1 വെള്ളിയാഴ്ച സമാപിക്കും .