Connect with us

crime

കെവൈസി തട്ടിപ്പ്; ജാഗ്രത പാലിക്കാൻ നിര്‍ദേശിച്ച്‌ ആര്‍ബിഐ

തട്ടിപ്പ് നടത്തുന്നവർ, ഉപഭോക്താക്കള്‍ക്ക് ആദ്യം ഫോണ്‍ കോളിലൂടെയോ എസ്‌എംഎസ് വഴിയോ ഇമെയില്‍ വഴിയോ സന്ദേശം അയക്കും

Published

on

ന്യൂഡൽഹി: കെവൈസി അപ്‌ഡേറ്റിന്റെ പേരില്‍ നടക്കുന്ന തട്ടിപ്പുകളെക്കുറിച്ചുള്ള മുന്നറിയിപ്പുമായി റിസർവ് ബാങ്ക്. കെവൈസി അപ്‌ഡേറ്റ് ചെയ്യുന്നതിന്റെ മറവില്‍ നിരവധി ഉപഭോക്താക്കള്‍ തട്ടിപ്പിന് ഇരയായതായി ആർബിഐ പറഞ്ഞു.
ഇത്തരത്തില്‍ നിരവധി പരാതികള്‍ പുറത്തുവന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍, നഷ്ടം ഒഴിവാക്കാനും തട്ടിപ്പുകളില്‍ നിന്ന് സ്വയം പരിരക്ഷ നേടാനും ജാഗ്രത പുലർത്തണമെന്ന് ആർബിഐ ആവശ്യപ്പെട്ടു.

തട്ടിപ്പ് നടത്തുന്നവർ, ഉപഭോക്താക്കള്‍ക്ക് ആദ്യം ഫോണ്‍ കോളിലൂടെയോ എസ്‌എംഎസ് വഴിയോ ഇമെയില്‍ വഴിയോ സന്ദേശം അയക്കും. ഇതിലൂടെ ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ നേടിയെടുത്ത് അവരെ സ്വാധീനിക്കാൻ ശ്രമിക്കുന്നു. ഇതുകൂടാതെ, അവരുടെ അക്കൗണ്ടിൻന്റെ ലോഗിൻ വിശദാംശങ്ങള്‍ ചോദിക്കുന്നു അല്ലെങ്കില്‍ ലിങ്ക് അയച്ച്‌ അവരുടെ മൊബൈല്‍ ഫോണില്‍ വ്യാജ ആപ്പ് ഇൻസ്റ്റാള്‍ ചെയ്യാൻ ആവശ്യപ്പെടുന്നു.

അത്തരം സന്ദേശങ്ങളില്‍, ഉപഭോക്താവ് അനുസരിച്ചില്ലെങ്കില്‍, അനാവശ്യ തിടുക്കം കാണിക്കാൻ ശ്രമിക്കുകയോ അക്കൗണ്ട് ബ്ലോക്ക് ചെയ്യുകയോ മരവിപ്പിക്കുകയോ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി ഉപഭോക്താവിന്മേല്‍ സമ്മർദ്ദം ചെലുത്തുന്നു. ഉപഭോക്താക്കള്‍ അവരുടെ പ്രധാനപ്പെട്ട വ്യക്തിഗത വിവരങ്ങളോ ലോഗിൻ വിശദാംശങ്ങളോ പങ്കിടുമ്പോള്‍, തട്ടിപ്പുകാരന് അക്കൗണ്ടിലേക്ക് ആക്‌സസ് ലഭിക്കുകയും തുടർന്ന് തട്ടിപ്പ് നടത്തുകയും ചെയ്യുന്നു.

സാമ്പത്തിക സൈബർ തട്ടിപ്പ് കേസുകളില്‍, ദേശീയ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലില്‍ (www.cybercrime.gov.in) അല്ലെങ്കില്‍ 1930 എന്ന സൈബർ ക്രൈം ഹെല്‍പ്പ് ലൈൻ ഡയല്‍ ചെയ്തുകൊണ്ട് ഉടൻ പരാതി നല്‍കണമെന്ന് ആർബിഐ നിർദേശിച്ചു. എന്തുചെയ്യണം, എന്തുചെയ്യരുത് എന്നതിനെക്കുറിച്ചുള്ള മാർഗനിർദേശങ്ങളും ആർബിഐ നല്‍കിയിട്ടുണ്ട്.

എന്തു ചെയ്യണം?

KYC അപ്‌ഡേറ്റിനായി അഭ്യർത്ഥിക്കുമ്പോള്‍, ആദ്യം നിങ്ങളുടെ ബാങ്കുമായോ ധനകാര്യ സ്ഥാപനവുമായോ നേരിട്ട് ബന്ധപ്പെടുകയും സഹായം ആവശ്യപ്പെടുകയും ചെയ്യുക.

ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെയും ഉറവിടങ്ങളിലൂടെയും മാത്രം ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും കോണ്‍ടാക്റ്റ് നമ്ബറുകളോ കസ്റ്റമർ കെയർ ഫോണ്‍ നമ്പറുകളോ നേടുക.

സൈബർ തട്ടിപ്പ് ഉണ്ടായാല്‍ ഉടൻ ബാങ്കിനെയോ ധനകാര്യ സ്ഥാപനത്തെയോ അറിയിക്കുക.

എന്തു ചെയ്യാൻ പാടില്ല?

ബാങ്ക് അക്കൗണ്ട് ലോഗിൻ വിശദാംശങ്ങള്‍, കാർഡ് വിവരങ്ങള്‍, പിൻ, പാസ്‌വേഡ്, ഒടിപി എന്നിവ ആരുമായും പങ്കിടരുത്.
KYC ഡോക്യുമെൻറിന്റെ പകർപ്പ് അജ്ഞാതരായ വ്യക്തികളുമായോ സ്ഥാപനങ്ങളുമായോ പങ്കിടരുത്.

സ്ഥിരീകരിക്കാത്ത അനധികൃത വെബ്‌സൈറ്റുകളിലൂടെയോ ആപ്ലിക്കേഷനുകളിലൂടെയോ സെൻസിറ്റീവ് ഡാറ്റ വിവരങ്ങളൊന്നും പങ്കിടരുത്.
മൊബൈലിലോ ഇമെയിലിലോ ലഭിക്കുന്ന സംശയാസ്പദമായതോ സ്ഥിരീകരിക്കാത്തതോ ആയ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുത്.

crime

16കാരനെ തട്ടിക്കൊണ്ടുപോയി മദ്യം നല്‍കി ലൈംഗികമായി പീഡിപ്പിച്ചിച്ച കേസില്‍ യുവതിക്ക് 20 വര്‍ഷം തടവ്

Published

on

രാജസ്ഥാൻ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ മുപ്പതുകാരിക്ക് 20 വർഷം തടവുശിക്ഷ. രാജസ്ഥാനിലെ ബണ്ടിയിലുള്ള പോക്സോ കോടതിയുടേതാണ് വിധി. ലലിബായ് മോഗിയ എന്ന യുവതി 45,000 രൂപ പിഴയടയ്ക്കണമെന്നും കോടതി ഉത്തരവിട്ടു.

2023 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. 16 വയസ്സുകാരനായ തന്റെ മകനെ പ്രലോഭിപ്പിച്ച് ജയ്പുരിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് ആൺകുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ പറയുന്നത്. അവിടെവച്ച് മദ്യം നൽകി തുടർച്ചയായി 6–7 ദിവസം വരെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നും അവർ പരാതിയിൽ പറഞ്ഞു. 2023 നവംബർ 7നാണ് കുട്ടിയുടെ കുടുംബം പൊലീസിൽ പരാതി നൽകിയത്.

തട്ടിക്കൊണ്ടുപോകൽ, ലൈംഗികചൂഷണം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ് റജിസ്റ്റർ ചെയ്തത്. പ്രാഥമിക അന്വേഷണത്തിനും കുട്ടിയുടെ വൈദ്യപരിശോധനയ്ക്കും ശേഷം പൊലീസ് യുവതിയെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ പിന്നീട് അവർക്ക് ജാമ്യം ലഭിച്ചിരുന്നു.

Continue Reading

crime

വിദ്യാര്‍ത്ഥികള്‍ക്ക് ലഹരി വിൽക്കുന്ന മുഖ്യകണ്ണികള്‍ കൊച്ചിയില്‍ പിടിയില്‍

Published

on

കൊച്ചി: കൊച്ചിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്‍ക്കുന്ന മുഖ്യ കണ്ണികള്‍ പിടിയില്‍. കുണ്ടന്നൂര്‍ സ്വദേശി സച്ചിന്‍, ഒഡീഷ സ്വദേശി ദുര്യോധന മാലിക് എന്നിവരാണ് പിടിയിലായത്. സച്ചിന്‍ കൊച്ചിയിലെ ലഹരിമാഫിയ സംഘത്തിലെ പ്രധാനിയാണെന്ന് പൊലീസ് പറഞ്ഞു.

അഞ്ചു കിലോ കഞ്ചാവും 28,000 രൂപയും ഇവരില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. ഒഡീഷയിലെ കണ്ഡമാല്‍ ജില്ലയില്‍ നിന്നാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് ദുര്യോധന മാലിക് ചോദ്യം ചെയ്യലില്‍ പറഞ്ഞതായി എസിപി അബ്ദുള്‍ സലാം പറഞ്ഞു. മാലിക് സ്വന്തമായി ഒഡീഷയില്‍ കഞ്ചാവ് കൃഷി നടത്തുകയാണ്. ഇത് ട്രെയിന്‍ മാര്‍ഗം കൊച്ചിയിലെത്തിച്ച് സച്ചിന് കൈമാറുന്നതിനിടെയാണ് പിടിയിലായത്.

എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് ഇവരെ പിടികൂടുന്നത്. കൊച്ചിയിലെ സ്‌കൂള്‍, കോളജ് കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് അടക്കമുള്ള ലഹരിവസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന സംഘത്തിന്റെ തലവന്‍ അമല്‍ജോഷി എന്നയാളെ കഴിഞ്ഞമാസം രണ്ടു കിലോ കഞ്ചാവുമായി പിടികൂടിയിരുന്നു. ഇയാളുടെ സംഘത്തിലെ രണ്ടാമനാണ് സച്ചിനെന്ന് പൊലീസ് സൂചിപ്പിച്ചു.

Continue Reading

crime

വാടക വീടിന്റെ ടെറസിൽ കഞ്ചാവ് കൃഷി; അക്കൗണ്ട് ജനറൽ ഓഫീസ് ഉദ്യോഗസ്ഥൻ പിടിയിൽ

Published

on

തിരുവനന്തപുരം കമലേശ്വരത്ത് വീട്ടില്‍ കഞ്ചാവ് നട്ടുവളര്‍ത്തിയ അക്കൗണ്ട്‌സ് ജനറല്‍ ഓഫീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍. എജി ഓഫീസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായ ജതിന്‍ ആണ് പിടിയിലായത്. എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് വീടിന്റെ ടെറസില്‍ നട്ടുവളര്‍ത്തിയ നിലയില്‍ കഞ്ചാവ് ചെടികള്‍ കണ്ടെടുത്തത്.

അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസറും രാജസ്ഥാൻ സ്വദേശിയുമായ ജതിനാണ് പിടിയിലായത്. വാടക വീടിന്റെ ടെറസിൽ ആയിരുന്നു കഞ്ചാവ് കൃഷി. ഇയാളുടെ കൂടെ താമസിക്കുന്നവരും എജി ഉദ്യോഗസ്ഥരാണെന്ന് പൊലീസ് അറിയിച്ചു. മൂന്ന് പേരാണ് ഈ വീട്ടില്‍ താമസിക്കുന്നത്.

പതിനൊന്ന് മാസമായി കമലേശ്വരത്തെ വീട്ടില്‍ സുഹൃത്തുക്കളുമായി വാടകയ്ക്ക് താമസിക്കുകയായിരുന്നു ജതിന്‍. എക്‌സൈസ് ലഹരി വിരുദ്ധ സ്‌ക്വാഡിന് ലഭിച്ച രഹസ്യസന്ദേശമാണ് കഞ്ചാവ് കൃഷി പിടിക്കാന്‍ കാരണം. നാല് മാസം വളര്‍ച്ചയെത്തിയ അഞ്ച് കഞ്ചാവ് ചെടികളാണ് ഇയാളുടെ വീട്ടില്‍ നിന്ന് എക്‌സൈസ് സംഘം കണ്ടെടുത്തത്.

Continue Reading

Trending