ഡര്‍ബി: വനിതാ ക്രിക്കറ്റ് ലോകകപ്പില്‍ ആദ്യമായി ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച. ആദ്യ രണ്ട് മത്സരങ്ങളും ഏറെക്കുറെ അനായാസമായി വിജയിച്ച ഇന്ത്യയ്ക്ക് പാകിസ്താനെതിരായ മത്സരത്തില്‍ 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സ് മാത്രമാണ് നേടാനായത്.
ആദ്യ രണ്ട് മത്സരങ്ങളിലും ഉജ്വലമായി തിളങ്ങിയ സ്മൃതി മന്ദന അടക്കമുള്ളവര്‍ ബാറ്റിങ്ങില്‍ ദയനീമായി തകര്‍രുന്നതാണ് കണ്ടത്. ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തില്‍ തൊണ്ണൂറും വിന്‍ഡീസിനെതിരെ സെഞ്ചുറിയും നേടിയ മന്ദയ്ക്ക് പാകിസ്താനതിരെ രണ്ട് റണ്‍ മാത്രമാണ് നേടാനായത്. ആര്‍ക്കും അര്‍ധസെഞ്ചുറി നേടാനായില്ല. 47 റണ്‍സെടുത്ത ഓപ്പണര്‍ പൂനം റാവത്താണ് ടോപ് സ്‌കോറര്‍. ദീപ്തി ശര്‍മ 28 ഉം സുഷമ വര്‍മ 33 ഉം റണ്‍സെടുത്തു. ക്യാപ്റ്റന്‍ മിഥാരി രാജിന് എട്ട് റണ്‍സ് മാത്രമാണ് നേടാനായത്.
പത്തോവറില്‍ 26 റണ്‍സിന് നാല് വിക്കറ്റുകള്‍ പിഴുത നഷാര സന്ധുവാണ് ഇന്ത്യയുടെ നടുവൊടിച്ചത്. സന്ധുവിന്റെ ഇരകളില്‍ മിഥാലി രാജും റാവത്തും ശര്‍മയും ഉള്‍പ്പെടും.
Be the first to write a comment.