പൂവ് പറിച്ചുവെന്ന കുറ്റം ആരോപിച്ച് വയോധികക്ക് മരുമകളുടെ ക്രൂര മര്‍ദനം. മരുമകളുടെ അനുവാദമില്ലാതെ അവരുടെ ചെടിയില്‍ നിന്ന് പൂവ് പറിച്ചതിനാലാണ് പ്രായമായ സ്ത്രീയെ ക്രൂരമര്‍ദനത്തിനിരയാക്കിയത്.

കൊല്‍ക്കത്തയിലെ ഗാറിയയിലാണ് സംഭവം. 75 വയസ്സുള്ള യശോദ പാല്‍ എന്ന വയോധികയെ അവരുടെ മരുമകളായ സ്വപ്‌ന പാല്‍ തലമുടിയില്‍ കുത്തിപിടിച്ച് ഉലക്കുന്നതിന്റെയും മര്‍ദിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിട്ടുണ്ട്.

 

ഭര്‍തൃമാതാവിനെ യുവതി മര്‍ദിക്കുന്നതു കണ്ട അയല്‍വാസിയാണ് മൊബൈല്‍ ദൃശ്യം പകര്‍ത്തി സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ചത്.

യശോദ പാല്‍ മറവിരോഗിയാണെന്നും ഇവര്‍ നിരന്തരം മരുമകളുടെ മര്‍ദനത്തിന് ഇരയാകാറുണ്ടെന്ന് പൊലീസ് പറഞ്ഞു.

സ്വപ്‌നയുടെ ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്കു മുമ്പ് മരിച്ചതിനാല്‍ സ്വപ്‌നയും യശോദപാലും മാത്രമാണ് വീട്ടിലുള്ളത്. സംഭവം വൈറലായതോടെ സ്വപ്നയെ പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചു.

Watch Video: