തൊടുപുഴ: തിരുവനന്തപുരം ലോ അക്കാദമി ലോ കോളേജ് പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെ സംസ്ഥാന-മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. പട്ടിക ജാതിക്കാരായ വിദ്യാര്‍ത്ഥികളെ ജാതിപ്പേരു വിളിച്ച് അധിക്ഷേപിച്ചെന്ന പരാതിയിലാണ് കേസ്. തൊടുപുഴയില്‍ നടന്ന സിറ്റിങ്ങിനിടെ കമ്മീഷനംഗം പി.മോഹന്‍ദാസാണ് കേസെടുത്തത്.

അതേസമയം, പ്രിന്‍സിപ്പല്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ നടത്തുന്ന അനിശ്ചിതകാല സമരം 13-ാം ദിവസത്തിലേക്ക് കടന്നു. വിദ്യാര്‍ത്ഥികളുടെ പരാതികള്‍ അന്വേഷിക്കാന്‍ സര്‍വ്വകലാശാല നിയോഗിച്ച ഉപസമിതിയുടെ തെളിവെടുപ്പ് തുടങ്ങി. എന്നാല്‍ പ്രിന്‍സിപ്പലിനെ മാറ്റില്ലെന്ന് അക്കാദമി ഡയറക്ടര്‍ നാരായണന്‍ നായര്‍ പറഞ്ഞു.