നടന്‍ ലാലു അലക്‌സിന്റെ മകന്റെ വിവാഹഫോട്ടോ സോഷ്യല്‍മീഡിയയിലടക്കം തരംഗമായിരുന്നു. രജിസ്റ്റര്‍ ഓഫീസില്‍ വെച്ച് നടന്ന വിവാഹം ആര്‍ഭാടങ്ങളൊഴിച്ച് നടത്തിയ വിവാഹമാണെന്ന രീതിയിലായിരുന്നു വൈറലായത്. എന്നാല്‍ സംഭവത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി ലാലുഅലക്‌സ് തന്നെ രംഗത്തെത്തി. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ലാലുഅലക്‌സിന്റെ വെളിപ്പെടുത്തല്‍.

വിവാഹത്തില്‍ ഒരു ട്വിസ്റ്റുണ്ടെന്നാണ് ലാലുഅലക്‌സ് പറയുന്നത്. വിവാഹം ഇപ്പോള്‍ ഔദ്യോഗികമായി മാത്രമാണ് നടന്നത്. സാമുദായികാചാരങ്ങളോടെ അടുത്തമാസം വിവാഹം നടക്കും. സിനിമാ മേഖലയില്‍ നിന്നുള്ള അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരിക്കും ചടങ്ങില്‍ പങ്കെടുക്കുക. അടുത്തമാസം ആറിനാണ് വിവാഹം.

വിവാഹശേഷം ഇംഗ്ലണ്ടിലേക്ക് പോകാന്‍ ഉദ്ദേശിക്കുന്ന മകന്റേയും വധുവിന്റേയും വിസ നടപടികള്‍ വേഗത്തിലാക്കാനാണ് വിവാഹം നേരത്തെ രജിസ്‌ട്രേഷന്‍ നടത്തിയതെന്നും ലാലു അലക്‌സ് പറയുന്നു.