Connect with us

kerala

ലാൻഡ് ബോർഡ് നോട്ടീസ്: വയനാട്ടിൽ അയ്യായിരത്തോളം കുടുംബങ്ങൾ ആശങ്കയിൽ

അഞ്ചു സെന്റ് മുതൽ അഞ്ച് ഏക്കർ വരെ ഭൂമി കൈവശമുള്ളവർ നോട്ടീസ് ലഭിച്ചവരിൽ ഉൾപ്പെടും.

Published

on

വയനാട്ടിൽ കേരള ഭൂപരിഷ്‌കരണ നിയമപ്രകാരം ഇളവുലഭിച്ച തോട്ടം ഭൂമിയുടെ ഭാഗം കൈവശം വെയ്ക്കുന്ന അയ്യായിരത്തോളം കുടുംബങ്ങൾ ആശങ്കയിൽ. കൈവശഭൂമി മിച്ചഭൂമിയായി പിടിച്ചെടുക്കാതിരിക്കുന്നതിനു കാരണമുണ്ടെങ്കിൽ ബോധിപ്പിക്കുന്നതിനു ലാൻഡ് ബോർഡിൽനിന്നു നോട്ടീസ് ലഭിച്ചതാണ് കുടുംബങ്ങളെ ആശങ്കയിലാക്കിയത്. അഞ്ചു സെന്റ് മുതൽ അഞ്ച് ഏക്കർ വരെ ഭൂമി കൈവശമുള്ളവർ നോട്ടീസ് ലഭിച്ചവരിൽ ഉൾപ്പെടും. ഇതിൽപ്പെട്ടവർ വയനാട് ഭൂ ഉടസ്ഥാവകാശ സംരക്ഷണ സമിതി രൂപീകരിച്ച് മുഖ്യമന്ത്രിക്കു നിവേദനം നൽകി കാത്തിരിക്കുകയാണിപ്പോൾ.
ലാൻഡ് ബോർഡ് നോട്ടീസ് പിൻലിക്കുന്നതിനും കൈവശഭൂമിയിലുള്ള അവകാശം ക്രമപ്പെടുത്തുന്നതിനും ഇടപെടണമെന്നാണ് നിവേദനത്തിലെ ആവശ്യമെന്നു സമിതി ചെയർമാൻ അഡ്വ.എൻ. സാദിഖ്, ജനറൽ കൺവീനർ ബേബി മാത്യു, വൈസ് ചെയർമാൻ പ്രഫ പി.സി. രാമൻകുട്ടി, ട്രഷറർ പി.ആർ. ബാലകൃഷ്ണൻ എന്നിവർ പറഞ്ഞു. ഇടത്തരം തോട്ടങ്ങളുടെ ഭാഗമായിരുന്നതും ഉടമകളുടെ മരണത്തെത്തുടർന്നു അവകാശികൾക്കു ലഭിച്ചതുമായ ഭൂമി കൈവശം വയ്ക്കുന്നവർക്കും അവകാശികളിൽനിന്നു സ്ഥലം വിലയ്ക്കുവാങ്ങിയവർക്കുമാണ് താലൂക്ക് ലാൻഡ് ബോർഡ് നോട്ടീസ് ലഭിച്ചത്. രണ്ടു പതിറ്റാണ്ടിലധികമായി ഭൂമി കൈവശം വയ്ക്കുന്ന ഭൂമി പണയപ്പെടുത്തി ബാങ്കിൽനിന്നു ഭവനവായ്പയെടുത്തവരും നോട്ടീസ് ലഭിച്ചതിൽ ഉൾപ്പെടും.
പ്ലാന്റേഷനുകളുടെ ഭാഗമായിരുന്ന ഭൂമി കൈവശം വയ്ക്കുന്നവരിൽ അധികവും വൈത്തിരി താലൂക്കിലാണ്. കൽപ്പറ്റ വില്ലേജിൽ മാത്രം 100ൽപരം കുടുംബങ്ങളാണ് ലാൻഡ്‌ബോർഡ് നടപടി നേരിടുന്നത്. കൈവശഭൂമിയിൽ വീട് വയ്ക്കാനും കൈമാറാനും ബാങ്കിൽ പണയപ്പെടുത്തി വായ്പയെടുക്കാനും മക്കൾക്കു ഭാഗിച്ചുനൽകാനും കഴിയാത്ത സ്ഥിതിയിലാണ് കൈവശക്കാർ. വില്ലേജ് ഓഫീസിൽ ഭൂനികുതി സ്വീകരിച്ചാൽത്തന്നെ ശീട്ടിനു പുറത്ത് ലാൻഡ്‌ബോർഡ് കേസുള്ള ഭൂമിയാണെന്നു എഴുതിച്ചേർക്കുകയാണ്.
ഈ നികുതിശീട്ട് വായ്പ ആവശ്യത്തിനു പ്രയോജനപ്പെടുത്താൻ കഴിയുന്നില്ല. കൈവശഭൂമിയിൽ വീട് വയ്ക്കുന്നതിനുള്ള അനുമതിക്കു കെഎൽആർ സർട്ടിഫിക്കറ്റ് ആവശ്യപ്പെടുകയാണ് തദ്ദേശ സ്ഥാപനങ്ങൾ.
റവന്യൂ അധികാരികളാകട്ടെ കെഎൽആർ സർട്ടിഫിക്കറ്റ് നിഷേധിക്കുകയുമാണ്. പല സ്ഥലങ്ങളിലും വസ്തു കൈമാറ്റവും അധികാരികൾ തടയുകയാണ്. ജില്ലയിലെ മിക്ക സ്വകാര്യ ഭൂമികളും 1963ലെ ഭൂപരിഷ്‌കരണ നിയമപ്രകാരം ഇളവു ലഭിച്ച പ്ലാന്റേഷനുകളിൽപ്പെട്ടതാണ്.
ഒരു വ്യക്തിക്കു ഏഴും നാലംഗങ്ങൾ വരെയുള്ള കുടുംബത്തിനു 15ഉം ഏക്കർ ഭൂമി കൈവശം വയ്ക്കാമെന്നു ഭൂപരിഷ്‌കരണ നിയമം വ്യവസ്ഥചെയ്യുന്നുണ്ട്. ഇതനുസരിച്ചു കൈവശംവയ്ക്കുന്ന ഭൂമി മൊത്തമായോ ചില്ലറയായോ വിൽക്കുന്നതിനു നിയമപരമായ തടസമില്ല.
എന്നിരിക്കെയാണ് റവന്യൂ അധികാരികൾ നിയമം ദുരുപയോഗം ചെയ്തു കൈവശകുടുംബങ്ങളെ ബുദ്ധിമുട്ടിക്കുന്നതെന്നു സമിതി ഭാരവാഹികൾ പറഞ്ഞു. ലാൻഡ് ബോർഡ് നോട്ടീസ് ലഭിച്ചവരുടെ കൺവൻഷൻ 26നു രാവിലെ 10.30നു വെള്ളാരംകുന്നിലെ ഫലാഹ് പബ്ലിക് സ്‌കൂളിൽ സംഘടിപ്പിക്കാൻ സമിതി തീരുമാനിച്ചു.
പ്രതിസന്ധി തരണം ചെയ്യാനുള്ള പരിപാടികൾ കൺവൻഷനിൽ ചർച്ചചെയ്തു രൂപപ്പെടുത്തും. മുഖ്യമന്ത്രിക്കു നൽകിയ നിവേദനത്തിൽ അനുകൂല നടപടി ഉണ്ടാകുന്നില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിനു സമിതി നേതൃത്വം നൽകാനാണ് സമിതിയുടെ തീരുമാനം.

 

kerala

മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സയ്ക്കു ശേഷം അമേരിക്കയിൽനിന്ന് തിരിച്ചെത്തി

ഇത് നാലാം തവണയാണ് മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയത്

Published

on

തിരുവനന്തപുരം: അമേരിക്കയിൽ ചികിത്സയ്ക്കായി പോയ മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിൽ തിരിച്ചെത്തി. ചീഫ് സെക്രട്ടറി ഡോ. ജയതിലക്, ഡിജിപി റവാഡ ചന്ദ്രശേഖർ എന്നിവർ മുഖ്യമന്ത്രിയെ സ്വീകരിച്ചു. ഈ മാസം 5നാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത്. ചൊവ്വാഴ്ച പുലർച്ചെ 3.30 ഓടെയാണ് മുഖ്യമന്ത്രി തിരുവന്തപുരത്ത് എത്തിയത്.

യുഎസിൽ മിനസോട്ടയിലെ മയോ ക്ലിനിക്കിലായിരുന്നു ചികിത്സ. ഇത് നാലാം തവണയാണ് മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയത്. നേരത്തെ നടത്തിയിരുന്ന ചികിത്സയുടെ തുടർച്ചയായുള്ള പരിശോധനകൾക്കായിരുന്നു യാത്ര. 2018 സെപ്റ്റംബറിലാണ് മുഖ്യമന്ത്രി ആദ്യമായി വിദേശ ചികിത്സയ്ക്കു പോയത്. 2022 ജനുവരി 11 മുതൽ 26വരെയും 26വരെയും ഏപ്രിൽ അവസാനവും ചികിത്സയ്ക്കായി യുഎസിലേക്കു പോയിരുന്നു.

Continue Reading

kerala

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. വരും ദിവസങ്ങളിലും മഴ കനക്കും. ഇതോടെ വിവിധ ജില്ലകളിൽ അടുത്ത അഞ്ച് ദിവസത്തേക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു.

കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. വടക്ക് കിഴക്കൻ രാജസ്ഥാനും വടക്ക് പടിഞ്ഞാറൻ മധ്യപ്രദേശിനും മുകളിലായി ശക്തി കൂടിയ ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. മറ്റൊരു ശക്തി കൂടിയ ന്യൂനമർദം പശ്ചിമ ബംഗാളിനും ബംഗ്ലാദേശിനും മുകളിലായി സ്ഥിതിചെയ്യുന്നു.

ഇത് തീവ്ര ന്യൂനമർദമായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ് മഴ കനക്കുന്നത്. കൂടാതെ ശക്തമായ മഴക്കൊപ്പം മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. കൂടാതെ കേരളതീരത്ത് 18 വരെ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി.

 

Continue Reading

kerala

ഭർത്താവുമൊത്ത് സ്വന്തം വീട്ടിലെത്തിയ നവവധു ‌മരിച്ച നിലയിൽ

വിവാഹം കഴിഞ്ഞിട്ട് 6 മാസമേ ആയിട്ടുള്ളൂ

Published

on

തൃശൂർ: നവവധുവിനെ സ്വന്തം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ ആലപ്പാട് കുയിലംപറമ്പിൽ പരേതനായ മനോജിന്റെ മകൾ നേഹയാണ് (22) മരിച്ചത്. മൂന്നാം വർഷ എൽഎൽബി വിദ്യാർഥിനിയാണ്. നേഹയുടെ വിവാഹം കഴിഞ്ഞിട്ട് 6 മാസമേ ആയിട്ടുള്ളൂ.

പെരിഞ്ഞനം പുതുമഠത്തിൽ രഞ്ജിത്താണ് ഭർത്താവ്. ഞായറാഴ്ച നേഹയും ഭർത്താവ് രഞ്ജിത്തും ആലപ്പാട്ടെ വീട്ടിലെത്തിയിരുന്നു. തുടർന്ന് ഭർത്താവ് തിരിച്ചുപോയി. മുറി തുറക്കാത്തതിനെ തുടർന്നു വാതിൽ പൊളിച്ചു നോക്കിയപ്പോഴാണ് നേഹയെ മരിച്ചനിലയിൽ കണ്ടത്.

Continue Reading

Trending