മലപ്പുറം: മലപ്പുറം ഊര്‍ങ്ങാട്ടീരി ഓടക്കയം വീട്ടിക്കുണ്ട് മലയില്‍ ഉരുള്‍പ്പൊട്ടല്‍. വെറ്റിലപ്പാറ ബ്രിക്‌സ് ആന്റ് മെറ്റല്‍സിനടുത്താണ് ഉരുള്‍പ്പൊട്ടലുണ്ടായത്. മഴയും കാറ്റും ശക്തമായതിനെത്തുടര്‍ന്ന് ആളുകളെ നേരത്തെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപാര്‍പ്പിച്ചതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. മലവെള്ളപ്പാച്ചിലില്‍ ഈന്തുംപാലി കോളനിയിലേക്കുള്ള റോഡ് തകര്‍ന്നു. പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. നേരത്തെ സംസ്ഥാനത്തുണ്ടായ പ്രളയത്തിലും ഈ മേഖലയില്‍ ഉരുള്‍പ്പൊട്ടലുണ്ടായിരുന്നു.