Connect with us

More

കോ​ട​ഞ്ചേ​രി​യി​ല്‍ ഉ​രു​ള്‍പൊ​ട്ട​ലി​ലും മ​ണ്ണി​ടി​ച്ചി​ലി​ലും വ​ന്‍ നാ​ശ​ന​ഷ്ടം

Published

on

കോഴിക്കോട്: ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലെ കൂ​രോ​ട്ടു​പാ​റ, നാ​ര​ങ്ങാ​ത്തോ​ട്, നൂ​റാം​തോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലു​ണ്ടാ​യ ശ​ക്ത​മാ​യ മ​ണ്ണി​ടി​ച്ചി​ലി​ലും വ​ന​മേ​ഖ​ല​യി​ലു​ണ്ടാ​യ ഉ​രു​ള്‍ പൊ​ട്ട​ലി​ലും വ​ന്‍ നാ​ശ​ന​ഷ്ടം.​ഏ​ക്ക​റു​ക​ണ​ക്കി​ന് കൃ​ഷി സ്ഥ​ലം ഒ​ലി​ച്ചു​പോ​യി. മ​ണ്ണി​ടി​ച്ചി​ലി​ല്‍ എ​ട്ട് വീ​ടു​ക​ള്‍​ക്ക് കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചു.
മ​ണ്ണി​ടി​ച്ചി​ലി​നെ തു​ട​ര്‍​ന്ന് കൂ​രോ​ട്ടു​പാ​റ പു​ളി​യി​ല​ക്കാ​ട്ടു​പ​ടി​യി​ലെ ഗ​താ​ഗ​ത​വും സ്തം​ഭി​ച്ചു. പ്ര​ദേ​ശ​ത്തെ വൈ​ദ്യു​ത പോ​സ്റ്റു​ക​ളും ത​ക​ര്‍​ന്നി​ട്ടു​ണ്ട്. വ​ള​വ​നാ​നി സെ​ബാ​സ്റ്റ്യന്‍റെ കൃ​ഷി​യി​ട​വും ന​ശി​ച്ചു.
ജീ​ര​ക​പ്പാ​റ എ​ഴു​പ​ത്തി​യെ​ട്ട് വ​ന​മേ​ഖ​ല​യു​ടെ ചെ​രി​വി​ലു​ണ്ടാ​യ ഉ​രു​ള്‍ പൊ​ട്ട​ലി​ല്‍ കൂ​രോ​ട്ടു​പാ​റ മ​ല്ലി​പ്പാ​റ​യി​ലും നാ​ശ​ന​ഷ്ട​മു​ണ്ടാ​യി. ആ​ന​ത്താ​ര​ക്ക​ല്‍ ബാ​ബു​വി​ന്‍റെ അ​റു​പ​ത് സെ​ന്‍റ് സ്ഥ​ല​ത്തെ മാ​വ്, തെ​ങ്ങ്, കൊ​ക്കോ, കാ​പ്പി, വാ​ഴ തു​ട​ങ്ങി​യ കൃ​ഷി​ക​ള്‍ ന​ശി​ച്ചു. ശ​ക്ത​മാ​യ മ​ല​വെ​ള്ള പാ​ച്ചി​ലി​ല്‍ ചെ​ളി വ​ന്ന് കി​ണ​ര്‍ മൂ​ടി. മ​ല്ലി​പ്പാ​റ കൊ​ച്ചു​പാ​റ​ക്ക​ല്‍ സു​നി​ലി​ന്‍റെ വീ​ടി​ന് മു​റ്റ​ത്തു​കൂ​ടെ​യാ​ണ് ഉ​രു​ള്‍പൊ​ട്ടി ഒ​ഴു​കി​യ​ത്.​ഇ​തി​നെ തു​ട​ര്‍​ന്ന് വീ​ടി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി​ ത​ക​ര്‍​ന്നു. വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​വ​രെ മാ​റ്റി​പ്പാ​ര്‍​പ്പി​ച്ചു.
മ​ല്ലി​പ്പാ​റ ഇ​ല​വു​ങ്ക​ല്‍ തോ​മ​സി​ന്‍റെ അ​ര​യേ​ക്ക​ര്‍ സ്ഥ​ല​ത്തെ കൃ​ഷി ഒ​ലി​ച്ചു പോ​യി.
ജാ​തി, കൊ​ക്കോ, തെ​ങ്ങ്, ക​ മുക്, മ​റ്റ് മ​ര​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യാ​ണ് ഉ​രു​ള്‍ പൊ​ട്ട​ലി​നെ​ത്തു​ട​ര്‍​ന്ന് ഒ​ലി​ച്ചു​പോ​യ​ത്. മ​ണ്ണോ​റ​ത്ത് സ​ണ്ണി​യു​ടെ കൃ​ഷി​ക​ളും ന​ശി​ച്ചു. പ്ര​ദേ​ശ​ത്തെ ഏഴ് വൈ​ദ്യു​ത പോ​സ്റ്റു​ക​ളും ത​ക​ര്‍​ന്നു. മേ​ഖ​ല​യി​ല്‍ വൈ​ദ്യു​തി പു​നഃ​സ്ഥാ​പി​ക്കാ​ന്‍ ദി​വ​സ​ങ്ങ​ളെ​ടു​ക്കും.
പ്ര​ദേ​ശ​ത്തെ പ​ത്തി​ല​ധി​കം കു​ടും​ബ​ങ്ങ​ള്‍ മ​ണ്ണി​ടി​ച്ചി​ല്‍ ഭീ​ഷ​ണി​യി​ലാ​ണ്. തു​ഷാ​ര​ഗി​രി – ചി​പ്പി​ലി​ത്തോ​ട് റോ​ഡി​ല്‍ മ​ണ്ണി​ടി​ച്ചി​ലി​നെ​ത്തു​ട​ര്‍​ന്ന് മേ​ക്ക​ല്‍ ജോ​സി​ന്‍റെ വീ​ട് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി.
കാ​ട്ടി​പ്പൊ​യി​ല്‍ എ​ലി​വാ​ലു​ങ്ക​ല്‍ ജെ​റീ​ഷ് കു​ര്യ​ന്‍റെ വീ​ടി​ന് പു​റ​കി​ലേ​ക്ക് മ​ണ്ണി​ടി​ഞ്ഞ് വീ​ണ് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി. തു​ഷാ​ര​ഗി​രി ചി​പ്പി​ലി​ത്തോ​ട് റോ​ഡി​ല്‍ ഉ​ഴു​ന്നാ​ലി​ല്‍ ബെ​ന്നി​യു​ടെ വീ​ടി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി ത​ക​ര്‍​ന്ന് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി.
ചെ​മ്പുക​ട​വ് വ​ട്ട​ചു​വ​ട് കി​ന്ന​രി​ത്തോ​ടി​ന് സ​മീ​പ​ത്ത് മ​ണ്ണി​ടി​ച്ചി​ലി​ല്‍ ഉ​ന്ന​ത്തി​ങ്ക​ല്‍ ബേ​ബി​യു​ടെ ര​ണ്ടേ​ക്ക​റോ​ളം കൃ​ഷി ന​ശി​ച്ചു.
ചൂ​ര​പു​ഴ​യി​ല്‍ ജോ​ണ്‍​സ​ന്‍,നെ​ല്ലി​ശേ​രി റൂ​ഫ​സ് എ​ന്നി​വ​രു​ടെ കൃ​ഷി​ക​ള്‍ ന​ശി​ച്ചു. ഒ​ര​പൂ​ഴി​ക്ക​ല്‍ സ​ജി​യു​ടെ വീ​ടി​ന്‍റെ പി​ന്‍​ഭാ​ഗ​ത്തെ മ​ണ്ണി​ടി​ഞ്ഞ് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി.​
ഉ​ന്ന​ത്തി​ങ്ക​ല്‍ ബേ​ബി​യു​ടെ വീ​ട് ഉ​രു​ള്‍ പൊ​ട്ട​ലി​നെ​ത്തു​ട​ര്‍​ന്ന് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി. പ്ര​ദേ​ശ​ത്ത് ആ​റ് വൈ​ദ്യു​തി പോ​സ്റ്റു​ക​ളും ത​ക​ര്‍​ന്നു.
പാ​ത്തി​പ്പാ​റ എ​ഴു​പ​ത്തി​യെ​ട്ട് റോ​ഡി​ല്‍ വ​ന​ത്തി​ലു​ണ്ടാ​യ ഉ​രു​ള്‍ പൊ​ട്ട​ലി​നെ തു​ട​ര്‍​ന്ന് വ​ന്‍ നാ​ശ​ന​ഷ്ട​മു​ണ്ടാ​യി. നെ​ല്ലി​ക്കു​ന്നേ​ല്‍ ജോ​ണ്‍​സ​ന്‍, പു​ത്ത​ന്‍ പു​ര​യി​ല്‍ തോ​മ​സ്‌, ക​വു​ങ്ങി​ന്‍​തോ​ട്ട​ത്തി​ല്‍ മാ​ത്യു, മ​രോ​ട്ടി​ക്ക​ല്‍ തോ​മ​സ് എ​ന്നി​വ​രു​ടെ കൃ​ഷി​ക​ള്‍ ന​ശി​ച്ചു. കു​റ്റി​പ്പൂ​വ​ത്തി​ങ്ക​ല്‍ സ​ണ്ണി​യു​ടെ പു​തി​യ​താ​യി പ​ണി​യു​ന്ന വീ​ടി​ന്‍റെ ത​റ ഒ​ലി​ച്ചു​പോ​യി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

പീഡനക്കേസില്‍ 61 വര്‍ഷം കഠിനതടവിന് ശിക്ഷിക്കപ്പെട്ടയാള്‍ക്ക് സമാനകേസില്‍ 81 വര്‍ഷം കൂടി കഠിനതടവ്

പതിമൂന്നുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ ആഷിക് 61 വർഷം കഠിനതടവിനും 1.25 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിക്കപ്പെട്ടിരുന്നു

Published

on

മലപ്പുറം: ലൈംഗീകാതിക്രമ കേസിൽ ശിക്ഷിക്കപ്പെട്ടയാൾക്ക് സമാനകേസിൽ വീണ്ടും ശിക്ഷവിധിച്ച് പെരിന്തൽമണ്ണ അതിവേഗ കോടതി. താഴേക്കോട് കാപ്പുപറമ്പ് കോടമ്പി വീട്ടിൽ മുഹമ്മദ് ആഷിക്കി(40)നാണ് ശിക്ഷ ലഭിച്ചത്.

പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ്. സൂരജാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ആദ്യകേസിലെ വിധി. പതിമൂന്നുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ ആഷിക് 61 വർഷം കഠിനതടവിനും 1.25 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിക്കപ്പെട്ടിരുന്നു.

സമാനകേസിൽ ഗുരുതരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയത് പരിഗണിച്ചാണ് ജഡ്ജി വീണ്ടും ആഷിക്കിന് 81 വർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ മൂന്ന് വകുപ്പുകൾ പ്രകാരം 80 വർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ജുവൈനൽ ജസ്റ്റിസ് നിയമപ്രകാരം ഒരുവർഷം കഠിനതടവുമാണ് വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിക്കാം. പിഴ അടക്കുന്നപക്ഷം ഒരുലക്ഷം രൂപ അതിജീവിതയ്ക്ക് നൽകാനും ജഡ്ജി ഉത്തരവിട്ടു.

 

Continue Reading

kerala

തൃശൂരിൽ ബൈക്കും പിക്കപ്പും കൂട്ടിയിടിച്ചു; കൊണ്ടോട്ടി സ്വദേശി മരിച്ചു

പൊന്നാനി – ചാവക്കാട് ദേശീയ പാതയിലെ അണ്ടത്തോട് പെരിയമ്പലം ക്ഷേത്രത്തിന് മുൻപിൽ വെച്ചാണ് സംഭവം

Published

on

തൃശൂർ പെരിയമ്പലത്ത് ബൈക്കും പിക്കപ്പും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശി മരിച്ചു. നെടിയിരുപ്പ് എൻഎച്ച് കോളനി പതിനാലിൽ വീട്ടിൽ ബാബുരാജിന്റെ മകൻ നവീൻ രാജ് (19) ആണ് മരിച്ചത്.

നവീൻ രാജ് സഞ്ചരിച്ചിരുന്ന ബൈക്കും, ദോസ്ത് പിക്കപ്പും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. പൊന്നാനി – ചാവക്കാട് ദേശീയ പാതയിലെ അണ്ടത്തോട് പെരിയമ്പലം ക്ഷേത്രത്തിന് മുൻപിൽ വെച്ചാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ നവീൻ രാജിനെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വടക്കേക്കാട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചുച്ചു. ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Continue Reading

kerala

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന്‌ കാലാവസ്ഥ വകുപ്പ്

മണിക്കൂറിൽ 20 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്

Published

on

തിരുവനന്തപുരം ∙ കേരളത്തിലെ കനത്തചൂടിന് ആശ്വാസം നൽകി മഴ. അടുത്ത മണിക്കൂറുകളിൽ പത്തനംതിട്ട, കോട്ടയം,  ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 20 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

അതേസമയം, മാർച്ച് 28 മുതൽ ഏപ്രിൽ 1 വരെ കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ  ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും, തിരുവനന്തപുരം ജില്ലയിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും (സാധാരണയെക്കാൾ 2 – 4 ഡിഗ്രി സെൽഷ്യസ് കൂടുതൽ) ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു.

Continue Reading

Trending