Connect with us

Culture

തുടര്‍ച്ചയായ തിരിച്ചടി: ടീം പിണറായി ധര്‍മസങ്കടത്തില്‍

Published

on

സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ലൈംഗികാരോപണത്തില്‍ കുടുങ്ങി മന്ത്രിസഭയില്‍ നിന്ന് എ.കെ ശശീന്ദ്രന്‍ പുറത്തേക്ക് പോയത് പിണറായി വിജയന്‍ സര്‍ക്കാരിന് നേരിടേണ്ടിവന്ന അപ്രതീക്ഷിത പ്രഹരമായി. അടിക്കടിയുണ്ടാകുന്ന വീഴ്ചകളില്‍ നിന്ന് കരകയറാനാകാതെ ധര്‍മസങ്കടത്തിലായിരിക്കെയാണ് മന്ത്രിസഭയിലെ ഒരു വമ്പന്‍ കൂടി കടപുഴകിയത്.
എന്‍.സി.പിയുടെ മന്ത്രി എന്നതിലുപരി പിണറായി മന്ത്രിസഭയിലെ മുതിര്‍ന്ന അംഗങ്ങളിലൊരാളായിരുന്നു ശശീന്ദ്രന്‍. പിണറായിയുടെ വിശ്വസ്തനെന്ന പരിഗണന പല സാഹചര്യങ്ങളിലും ശശീന്ദ്രന് ലഭിച്ചിരുന്നു. എന്നാല്‍ രാജി ചോദിച്ചുവാങ്ങാന്‍ മുഖ്യമന്ത്രി നിര്‍ബന്ധിതനാകുന്നത്ര ഗുരുതരമായിരുന്നു അദ്ദേഹത്തിന് നേരെ ഉയര്‍ന്ന ആരോപണം. ജയരാജന് രാജിവെക്കേണ്ടി വന്നപ്പോള്‍ അത് ‘ധാര്‍മികത’യായി ഉയര്‍ത്തിക്കാട്ടാനാണ് സി.പി.എം ശ്രമിച്ചത്. എന്നാല്‍ ലൈംഗികാരോപണത്തെ തുടര്‍ന്ന് ഒരുമന്ത്രി രാജിവെച്ചത് പിണറായി സര്‍ക്കാരിന്റെ മുന്നോട്ടുപോക്കിനെ സാരമായി ബാധിക്കുമെന്നതില്‍ സംശയമില്ല.
സര്‍ക്കാര്‍- ഉദ്യോഗസ്ഥ പോരിന്റെയും അഴിമതിയുടെയും ഭരണപരാജയത്തിന്റെയും കരിനിഴലില്‍ നില്‍ക്കുകയാണ് സര്‍ക്കാര്‍. പത്തുമാസത്തിനുള്ളില്‍ രണ്ടു മന്ത്രിമാരുടെ രാജിയുണ്ടായതോടെ പിണറായി ശരിക്കും തകര്‍ന്നു. സര്‍ക്കാരിന്റെ വീഴ്ചകള്‍ പരിഹരിക്കാന്‍ പാര്‍ട്ടിതലത്തില്‍ ആലോചനകള്‍ നടക്കുന്നതിനിടെയാണ് എ.കെ.ജി സെന്ററിലേക്ക് ഇടിത്തീ പോലെ പുതിയ വാര്‍ത്തയെത്തിയത്. ഞെട്ടല്‍ മറച്ചുവെക്കാതെ തന്നെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ സി.പി.എം നേതൃത്വം തന്നെ വിമര്‍ശിച്ചതും ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തിരുത്തല്‍ നിര്‍ദ്ദേശിക്കുകയും ചെയ്തതിന്റെ അടുത്ത ദിവസമാണ് ഒരു വിക്കറ്റുകൂടി നഷ്ടപ്പെട്ട് ടീം പിണറായി തികച്ചും പ്രതിരോധത്തിലായതെന്നത് ശ്രദ്ധേയമാണ്.
2016 ഒക്‌ടോബര്‍ 14നാണ് ബന്ധുനിയമനത്തെ തുടര്‍ന്ന് ഇ.പി ജയരാജന് രാജിവെക്കേണ്ടി വന്നത്. ബന്ധുനിയമന വിവാദം സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ത്തുവെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ജയരാജന് മന്ത്രിസഭയില്‍ നിന്ന് പുറത്ത് പോകേണ്ടി വന്നത്. എന്നാല്‍ എന്‍.സി.പി നേതാവായ ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന് സ്ത്രീയോട് ഫോണില്‍ അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തെ തുടര്‍ന്നാണ് കസേര നഷ്ടമായത്. രണ്ട് രാജികളും വ്യത്യസ്ത സാഹചര്യങ്ങളിലാണെങ്കിലും പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രിക്കും ഇടതുമുന്നണിക്കും വന്‍ തിരിച്ചടിയായി.
ഇ.പി ജയരാജനും എ.കെ ശശീന്ദ്രനും ആദ്യമായാണ് മന്ത്രിപദത്തിലെത്തിയത്. ഇരുവര്‍ക്കും കാലാവധി പൂര്‍ത്തിയാക്കാനായില്ലെന്ന് മാത്രമല്ല, രണ്ടുപേരുടെയും രാഷട്രീയ ഭാവിതന്നെ ചോദ്യംചെയ്യപ്പെട്ടു കഴിഞ്ഞു. ജയരാജന്റെ ബന്ധുനിയമന കേസ് വിജിലന്‍സ് കോടതിയുടെ പരിഗണനയിലാണ്. ശശീന്ദ്രനാകട്ടെ അടുത്ത ദിവസം തന്നെ അന്വേഷണം നേരിടേണ്ടിവന്നേക്കും.
എലത്തൂര്‍ മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയായ ശശീന്ദ്രന്‍ 2011ലും നിയമസഭയില്‍ ഏലത്തൂരിനെ പ്രതിനിധീകരിച്ചിരുന്നു. 2006ല്‍ ബാലുശേരിയില്‍ നിന്നും 1982ല്‍ എടക്കാട്ടു നിന്നും 1980ല്‍ പെരിങ്ങളത്തു നിന്നും നിയമസഭയിലെത്തി. അഞ്ചാംതവണ എം.എല്‍.എ ആയപ്പോഴാണ് ശശീന്ദ്രന് മന്ത്രിസ്ഥാനം ലഭിച്ചത്. തോമസ് ചാണ്ടി മന്ത്രിസ്ഥാനത്തിന് അവകാശവാദമുന്നയിച്ചെങ്കിലും എന്‍.സി.പി നേതൃത്വവും പിണറായിയും ശശീന്ദ്രനെയാണ് പിന്തുണച്ചത്.

Film

ആസിഫ് അലിയെ പ്രശംസിച്ച് ദുല്‍ഖര്‍ സല്‍മാന്‍; പിന്നില്‍ രേഖാചിത്രം

എല്ലാവരും രേഖാചിത്രംതിയറ്ററിൽ പോയി കാണണമെന്നും ആസിഫ് അലിയുടെ പ്രകടനം അവിശ്വസനീയമാണെന്നും ദുൽഖർ സോഷ്യൽ മീഡിയയിൽ കുറിച്ചു.

Published

on

യുവാക്കളുടെ ആവേശമായ ആസിഫ് അലിയുടെ ഏറ്റവും പുതിയ ചിത്രം
രേഖാചിത്രത്തെ പ്രശംസിച്ച് നടൻ ദുൽഖർ സൽമാൻ. താരങ്ങളുടെ പേരെടുത്തു പറഞ്ഞാണ് നടൻ അഭിനന്ദിച്ചത്. എല്ലാവരും രേഖാചിത്രംതിയറ്ററിൽ പോയി കാണണമെന്നും ആസിഫ് അലിയുടെ പ്രകടനം അവിശ്വസനീയമാണെന്നും ദുൽഖർ സോഷ്യൽ മീഡിയയിൽ കുറിച്ചു.

‘രേഖാചിത്രം എന്ന ഗംഭീര സിനിമ കണ്ടു. ആരെങ്കിലും ഈ സിനിമ കാണാൻ വിട്ടു പോയിട്ടുണ്ടെങ്കിൽ മറക്കാതെ തിയറ്ററിൽ പോയി കാണുക. ഇതൊരു ത്രില്ലറാണ്. ഇതിൽ നിഗൂഢതയുണ്ട്. മലയാളം സിനിമാപ്രേമികൾക്ക് മാത്രം ആസ്വദിക്കാൻ കഴിയുന്ന ഗൃഹാതുരത്വമുണ്ട്. കൂടാതെ എന്റെ പ്രിയപ്പെട്ട ചില അഭിനേതാക്കളുടെ ചില അവിശ്വസനീയമായ പ്രകടനങ്ങളുമുണ്ട്.

ഈ സിനിമയിലും കഥാപാത്രത്തിലും മനസ്സ് അർപ്പിച്ചതിന് ആസിഫ് എല്ലാ സ്നേഹവും അർഹിക്കുന്നു. നിരപരാധിയായ ഇരയുടെ മരണത്തിനു പിന്നിലെ നിഗൂഢത പുറത്തു കൊണ്ടുവരുന്നതിനും അവർക്ക് നീതി ലഭ്യമാക്കുന്നതിനു വേണ്ടിയുമുള്ള പരിശ്രമങ്ങളിലെ നിരാശയും വേദനയും മനോധൈര്യവും ഞങ്ങളെ താങ്കളുടെ കാഴ്ചക്കാരനാക്കി.

അനശ്വര… രേഖയെ അവതരിപ്പിച്ചതിൽ ഒരുപാടു പ്രതീക്ഷയും നിഷ്കളങ്കതയും ഉണ്ടായിരുന്നു. മനോജേട്ടാ… വിൻസന്റായി നിങ്ങൾ അമ്പരപ്പിക്കുന്ന പ്രകടനമാണ് കാഴ്ച വച്ചത്. ശരിക്കും ഭയപ്പെടുത്തുന്ന വിൻസന്റ്. ബാക്കിയുള്ള അഭിനേതാക്കളും ഗംഭീരമായിരുന്നു. സിനിമയിലെ ഓരോ അഭിനേതാക്കളും അവരുടെ കഥാപാത്രങ്ങളോടു നീതി പുലർത്തി.

ജോഫിൻ, അപ്പു, മുജീബ്, ഷമീർ, സമീറ തുടങ്ങി സിനിമയുടെ മുഴുവൻ സാങ്കേതിക സംഘത്തിന്റെയും പ്രകടനം മാതൃകാപരമായിരുന്നു, ഇനിയും ഇത്തരം ഗംഭീര ചിത്രങ്ങൾ മലയാള സിനിമയിലേക്ക് കൊണ്ടുവരാൻ നിങ്ങൾക്കു കഴിയട്ടെ’- ദുൽഖർ കുറിച്ചു.

ദ് പ്രീസ്റ്റിന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത ചിത്രമാണ് രേഖാചിത്രം.മിസ്റ്ററി ത്രില്ലർ ജോണറിൽ കഥ പറയുന്ന ചിത്രത്തിൽ ആസിഫ് അലി, അനശ്വര രാജൻ, മനോജ് കെ ജയൻ, ഭാമ അരുൺ, സിദ്ദിഖ്, ജഗദീഷ്, സായ് കുമാർ, ഇന്ദ്രൻസ്, ശ്രീകാന്ത് മുരളി, നിഷാന്ത് സാഗർ, പ്രേംപ്രകാശ്, ഹരിശ്രീ അശോകൻ, സുധികോപ്പ, മേഘ തോമസ്,സെറിൻ ഷിഹാബ് എന്നിവരാണ് പ്രധാനവേഷത്തിലെത്തിയത്. ജനുവരി ഒമ്പതിന് റിലീസ് ചെയ്ത ചിത്രം തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്.

Continue Reading

News

ഇസ്രാഈൽ ആഗ്രഹിച്ചതൊന്നും നേടിയില്ല; വെടിനിർത്തൽ കരാറിൽ ഫലസ്തീനികളെ അഭിനന്ദിച്ച് ഹിസ്ബുല്ല തലവൻ

ഈ കരാർ 2024 മെയിൽ നിർദേശിച്ചതിൽനിന്ന് മാറ്റമില്ല. പ്രതിരോധ ശക്തികളുടെ സ്ഥിരത തെളിയിക്കുന്നതാണിത്, അവർ ആഗ്രഹിച്ചത് അവർ എടുത്തു.

Published

on

ഗസ്സയിലെ വെടിനിർത്തൽ കരാറിൽ ഫലസ്തീനികളെ അഭിനന്ദിച്ച് ഹിസ്ബുല്ല തലവൻ നയീം ഖാസിം. ഇസ്രാഈലിനെതിരായ ചെറുത്തുനിൽപ്പിന്റെ സ്ഥിരതയാണ് ഇത് കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഈ കരാർ 2024 മെയിൽ നിർദേശിച്ചതിൽനിന്ന് മാറ്റമില്ല. പ്രതിരോധ ശക്തികളുടെ സ്ഥിരത തെളിയിക്കുന്നതാണിത്, അവർ ആഗ്രഹിച്ചത് അവർ എടുത്തു. പക്ഷെ, ഇസ്രാഈൽ ആഗ്രഹിച്ചതൊന്നും അവർക്ക് ലഭിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇസ്രാഈലും ഹിസ്ബുല്ലയും കഴിഞ്ഞ നവംബറിൽ വെടിനിർത്തൽ കരാറിലെത്തിയിട്ടുണ്ട്. 2023 ഒക്ടോബർ ഏഴിന് ശേഷം ലെബനാനിൽനിന്ന് ഹിസ്ബുല്ലയും യെമനിൽനിന്ന് ഹൂതികളും ഇസ്രാഈലിനെതിരെ നിരന്തരം ആക്രമണങ്ങൾ നടത്തിയിരുന്നു.

ശനിയാഴ്ചയും ഹൂതികൾ ഇസ്രാഈൽ ലക്ഷ്യമാക്കി ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചു. മിസൈൽ വിജയകരമായി പ്രതിരോധിച്ചെന്ന് ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു. മിസൈൽ വന്നതോടെ മധ്യ ഇസ്രാഈലിലും ജെറുസലേമിലുമെല്ലാം അപായ സൈറണുകൾ മുഴങ്ങി.

അതേസമയം, വെടിനിർത്തൽ പ്രാബല്യത്തിൽ വന്നാൽ ആക്രമണം അവസാനിപ്പിക്കുമെന്ന് കഴിഞ്ഞദിവസം ഹൂതികൾ അറിയിച്ചിരുന്നു. ഗസ്സിലെ വെടിനിർത്തൽ കരാർ ഞായറാഴ്ച രാവിലെ 8.30ന് പ്രാബല്യത്തിൽ വരുമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം വക്താവ് ‘എക്സി’ൽ അറിയിച്ചു.

Continue Reading

india

ആർ.ജികർ ബലാത്സംഗ കൊലപാതകത്തിൽ പ്രതി കുറ്റക്കാരൻ

2024 ഓഗസ്റ്റ് ഒമ്പതിനാണ് യുവഡോക്ടര്‍ കൊല്ലപ്പെട്ടത്. യുവതിയുടെ ആന്തരിക അവയങ്ങള്‍ക്ക് ഉള്‍പ്പെടെ സാരമായി പരിക്കേറ്റിരുന്നു. 

Published

on

പശ്ചിമ ബംഗാളില്‍ കൊല്‍ക്കത്ത ആര്‍.ജി കാര്‍ മെഡിക്കല്‍ കോളേജില്‍ യുവഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി സഞ്ജയ് റോയ് കുറ്റവാളി. ആശുപത്രിയിലെ സൂരക്ഷാ ജീവനക്കാരനായ സഞ്ജയാണ് കേസിലെ ഏക പ്രതി. രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്ന സംഭവമായിരുന്നു ആര്‍.ജി കാര്‍ മെഡിക്കല്‍ കോളേജിലേത്. 2024 ഓഗസ്റ്റ് ഒമ്പതിനാണ് യുവഡോക്ടര്‍ കൊല്ലപ്പെട്ടത്. യുവതിയുടെ ആന്തരിക അവയങ്ങള്‍ക്ക് ഉള്‍പ്പെടെ സാരമായി പരിക്കേറ്റിരുന്നു.

ആശുപത്രിയുടെ മുകളിലത്തെ നിലയില്‍ മരിച്ചതിന്റെ പിറ്റേ ദിവസമാണ് യുവഡോക്ടറെ കണ്ടെത്തിയത്. തുടര്‍ന്ന് യുവഡോക്ടറുടെ മരണത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ 24 മണിക്കൂര്‍ സമയമെടുത്ത ബംഗാള്‍ പൊലീസിനെതിരെ വ്യാപക പ്രതിഷേധമാണ് സംസ്ഥാനത്തുണ്ടായത്. പിന്നാലെ സഞ്ജയ് റോയി അറസ്റ്റിലാകുകയും ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയുമായിരുന്നു.

ബംഗാളിലെ കായിക-സിനിമാ താരങ്ങള്‍ ഉള്‍പ്പെടെ യുവഡോക്ടര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തെരുവിലിറങ്ങി. യുവഡോക്ടറുടെ മരണത്തില്‍ അപലപിച്ച് മമത നേരിട്ട് പ്രതിഷേധ വേദികളില്‍ എത്തിയിരുന്നു. പിന്നാലെ ആര്‍.ജി കാര്‍ മെഡിക്കല്‍ കോളേജിലെ പ്രിന്‍സിപ്പാള്‍ സന്ദീപ് ഘോഷും ഇയാളുടെ രാഷ്ട്രീയ ബന്ധവും ബംഗാളില്‍ ചര്‍ച്ചയായി. തുടര്‍ന്ന് ഇയാളെ ഓഗസ്റ്റ് 12ന് സ്ഥലംമാറ്റുകയും ചെയ്തു.

ഒരു സംഘം ആളുകള്‍ ആര്‍.ജി കാര്‍ മെഡിക്കല്‍ കോളേജ് അടിച്ച് തകര്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ ആക്രമണം തെളിവ് നശിപ്പിക്കാന്‍ വേണ്ടിയുള്ളതായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ നിഗമനം നടത്തിയിരുന്നു.  ഇതിനിടെ രാജ്യത്തുനീളമായി ഇടവേളകളില്ലാതെ തൊഴിലെടുക്കുന്ന മെഡിക്കല്‍ രംഗത്തെ ജീവനക്കാരുടെ ദുരവസ്ഥകള്‍ ചര്‍ച്ച ചെയ്യപ്പെടുകയും പ്രതിഷേധമുണ്ടാകുകയും ചെയ്തു. ഐ.എം.എ അടക്കം പ്രതിഷേധങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

യുവഡോക്ടര്‍ ബലാത്സംഗം ചെയ്യപ്പെട്ട കേസ് പ്രതിസന്ധിയിലായതോടെ അന്വേഷണം സി.ബി.ഐക്ക് കൈമാറുകയും അഴിമതി കേസില്‍ സന്ദീപ് ഘോഷ് അറസ്റ്റ് ചെയ്യപ്പെടുകയും ഉണ്ടായി. എന്നാല്‍ ഇയാള്‍ക്കെതിരെ കൊലക്കുറ്റമോ ഡോക്ടറുടെ മരണമായി ബന്ധപ്പെട്ട വകുപ്പുകളോ ചുമത്തിയിട്ടില്ല. പകരം കേസിലെ ഏക പ്രതി സഞ്ജയ് റോയി മാത്രമാണെന്നാണ് കണ്ടെത്തിയത്. ഡോക്ടറുടെ മരണത്തില്‍ ഹൈക്കോടതിയും സുപ്രീം കോടതിയും സ്വമേധയാ കേസെടുത്തിരുന്നു.

Continue Reading

Trending