തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനില്‍ എല്‍ഡിഎഫ് മേയര്‍ സ്ഥാനാര്‍ത്ഥി തോറ്റു.

കുന്നുകുഴി വാര്‍ഡിലെ സിപിഎം സ്ഥാനാര്‍ത്ഥി എ.ജി ഒലീനയാണ് പരാജയപ്പെട്ടത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയും മുന്‍ കൗണ്‍സിലറുമായ മേരി പുഷ്പമാണ് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയത്. ഇതോടെ എ.കെ.ജി സെന്റര്‍ സ്ഥിതി ചെയ്യുന്ന, സി.പി.ഐ.എമ്മിന്റെ ബിനു ഐ.പിയുടെ വാര്‍ഡ് കൂടിയായിരുന്ന ഇവിടെ യു.ഡി.എഫ് തിരിച്ചുപിടിച്ചിരിക്കുകയാണ്.

പിടിഎ റഹീം എംഎല്‍എയുടെയും കാരാട്ട് റസാഖ് എംഎല്‍എയുടെയും വാര്‍ഡില്‍ എല്‍ഡിഎഫിന് തോല്‍വി. മുസ്‌ലിം ലീഗിന്റെ സ്ഥാനാര്‍ത്ഥികളാണ് ഇവിടെ വിജയിച്ചത്.മന്ത്രി കെ ടി ജലീലിന്റെ വാര്‍ഡില്‍ മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥി 76 വോട്ടിനു വിജയിച്ചു.