india
സിഖ് പരാമർശം: സത്യം സഹിക്കാൻ കഴിയാത്തതിനാൽ ബി.ജെ.പി കള്ളം പ്രചരിപ്പിക്കുന്നു -രാഹുൽ ഗാന്ധി
സമൂഹ മാധ്യമങ്ങളിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

യു.എസ് പര്യടനത്തിനിടെ താന്‍ നടത്തിയ പരാമര്‍ശങ്ങളില്‍ ബി.ജെ.പി കള്ളം പ്രചരിപ്പിക്കുകയാണെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പതിവ് പോലെ ബി.ജെ.പി നുണ പറയുകയാണെന്നും സത്യം സഹിക്കാനാവാതെ അവര്‍ തന്നെ നിശബ്ദനാക്കാന്‍ ശ്രമിക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. സമൂഹ മാധ്യമങ്ങളിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഇന്ത്യയിലും വിദേശത്തുമുള്ള എല്ലാ സിഖ് സഹോദരങ്ങളോടും സഹോദരിമാരോടും ഞാന്‍ ഒരു ചോദ്യം ചോദിക്കാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ പറഞ്ഞതില്‍ എന്തെങ്കിലും തെറ്റുണ്ടോ? ഓരോ സിഖുകാര്‍ക്കും ഓരോ ഇന്ത്യക്കാരനും അവരുടെ മതം ഭയമില്ലാതെ സ്വതന്ത്രമായി ആചരിക്കാന്‍ കഴിയുന്ന ഒരു രാജ്യമാകേണ്ടതല്ലേ ഇന്ത്യ?,’ എന്നും രാഹുല്‍ സമൂഹ മാധ്യമങ്ങളിലൂടെ ചോദിച്ചു.
ഇന്ത്യയെ നിര്‍വചിക്കുന്ന മൂല്യങ്ങള്‍ക്ക് വേണ്ടി താന്‍ എപ്പോഴും സംസാരിക്കുമെന്നും നാനാത്വത്തിലും സമത്വത്തിലും സ്‌നേഹത്തിലും നമ്മുടെ ഐക്യമുണ്ടാകുമെന്നും രാഹുല്‍ പറഞ്ഞു. യു.എസിലെ സിഖ് പരാമര്‍ശങ്ങളെ തുടര്‍ന്നുണ്ടായ വിവാദങ്ങളോടുള്ള രാഹുല്‍ ഗാന്ധിയുടെ ആദ്യ പ്രതികരണം കൂടിയാണ് ഇത്.
കഴിഞ്ഞ ദിവസം സിഖുകാരുടെ അവഹേളിച്ചുവെന്ന് ആരോപിച്ച് ഛത്തീസ്ഗഢില്‍ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തിരുന്നു. രണ്ട് ബി.ജെ.പി നേതാക്കള്‍ നല്‍കിയ പരാതിയിലാണ് രാഹുലിനെതിരെ കേസെടുത്തത്.
രാഹുല്‍ ഗാന്ധി സിഖ് ആചാരങ്ങളെ അവഹേളിച്ചുവെന്നാണ് ബി.ജെ.പി നേതാക്കള്‍ നല്‍കിയ പരാതി. പ്രതിപക്ഷ നേതാവ് മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ യു.എസില്‍ പരാമര്‍ശങ്ങള്‍ നടത്തിയെന്നായിരുന്നു എഫ്.ഐ.ആര്‍. ബി.എന്‍.എസ് സെക്ഷന്‍ 299 (മതവിശ്വാസങ്ങളെ മനഃപൂര്‍വം അപമാനിക്കല്‍), 302 (മതവികാരം വ്രണപ്പെടുത്താല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് രാഹുല്‍ ഗാന്ധിക്കെതിരെ കേസ്.
സെപ്റ്റംബര്‍ ഒമ്പതിന് അമേരിക്കയിലെ വിര്‍ജീനിയയിലെ ഹെര്‍ണ്ടണില്‍ നടത്തിയ പ്രസംഗത്തിലാണ് രാഹുല്‍ സിഖുകാരെ ഉദ്ധരിച്ച് സംസാരിക്കുന്നത്.
സിഖുകാരനായ ഒരു വ്യക്തിക്ക് രാജ്യത്ത് ടര്‍ബന്‍ ധരിക്കാന്‍ സ്വാതന്ത്ര്യമുണ്ടോയെന്നും ഗുരുദ്വാരയില്‍ പോകാന്‍ അനുവാദമുണ്ടോയെന്നുമാണ് രാഹുല്‍ യു.എസില്‍ ചോദിച്ചത്. ഈ ചോദ്യങ്ങളിലൂടെ സിഖുകാര്‍ക്ക് രാജ്യത്ത് സ്വാതന്ത്ര്യം ലഭിക്കുന്നില്ലെന്നും തങ്ങളുടെ പോരാട്ടം എല്ലാവര്‍ക്കും വേണ്ടിയുള്ളതാണെന്നും രാഹുല്‍ പറഞ്ഞിരുന്നു.
എന്നാല്‍ പ്രസ്തുത പരാമര്‍ശത്തില്‍ പ്രകോപിതരായ ബി.ജെ.പി നേതാക്കളാണ് രാഹുല്‍ ഗാന്ധിക്കെതിരെ പരാതി നല്‍കിയത്. അതേസമയം രാഹുല്‍ ഗാന്ധിയെ ഭീകരവാദിയെന്ന് വിളിച്ചതില്‍ കേന്ദ്ര മന്ത്രി രവ്‌നീത് സിങ് ബിട്ടുവിനെതിരെ കേസെടുത്തിരുന്നു. ബെംഗളൂരു പൊലീസിന്റേതായിരുന്നു നടപടി. കോണ്‍ഗ്രസ് കര്‍ണാടക നേതൃത്വം നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
india
കുല്‍ഗാമിലെ സംഘര്‍ഷത്തില്‍ രണ്ടു സൈനികര്‍ക്ക് വീരമൃത്യു; ഭീകരര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു

കുല്‍ഗാമില്‍ ഭീകരരുമായുണ്ടായ സംഘര്‍ഷത്തില്‍ രണ്ടു സൈനികര്‍ക്ക് വീരമൃത്യു. ലാന്‍സ് നായിക് പ്രിത്പാല്‍ സിങ്, ഹര്‍മിന്ദര്‍ സിങ് എന്നിവരാണ് വീരമൃത്യു വരിച്ചത്. സൈനികരുടെ ധീരത എന്നും പ്രചോദനമായിരിക്കുമെന്നും, കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും സൈന്യം പറഞ്ഞു.
ഭീകരര്‍ക്കായുള്ള ഓപ്പറേഷന്‍ തുടരുകയാണെന്നും സൈന്യം വ്യക്തമാക്കി. ഭീകരര്‍ക്കായുള്ള തിരച്ചില്‍ 9 ദിവസമായി നടക്കുന്നു. ഓപ്പറേഷന്‍ ആരംഭിച്ച ശേഷം 11 സൈനികര്‍ക്കു പരുക്കേറ്റു. ഓഗസ്റ്റ് ഒന്നിനാണ് ഓപ്പറേഷന്‍ ‘അഖാല്‍’ ആരംഭിച്ചത്. ശേഷം രണ്ട് ഭീകരവാദികളെ സൈന്യം വധിച്ചിരുന്നു. ഡ്രോണുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ചാണ് സൈന്യം മേഖലകളില്‍ തിരച്ചില്‍ നടത്തുന്നത്.
india
ഉദ്ഘാടനത്തിന് ഒരുങ്ങി ഖാഇദെ മില്ലത്ത് സെന്റര്‍; അന്തിമ ഒരുക്കങ്ങള്‍ നേരിട്ട് വിലയിരുത്തി നേതാക്കള്‍

ഡൽഹിയിലെ ദരിയാഗഞ്ചിൽ പണി പൂർത്തിയായ മുസ്‌ലിംലീഗ് ദേശീയ ആസ്ഥാന മന്ദിരമായ ഖാഇദേ മില്ലത്ത് സെന്റർ ഉദ്ഘാടനത്തിന് ഒരുങ്ങി. സെന്ററിന്റെ അവസാനഘട്ട മിനുക്ക് പണികൾ നേതാക്കൾ നേരിട്ട് വിലയിരുത്തി. ഓഗസ്റ്റ് 24ന് ഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ (വെയിറ്റ് ലിഫ്റ്റിങ് ഹാൾ) നടക്കുന്ന ചരിത്ര പ്രധാനമായ ഉദ്ഘാടന സമ്മേളനം ആസൂത്രണം ചെയ്യുന്നതിനും പണി പൂർത്തിയായ ദേശീയ ആസ്ഥാന മന്ദിരം നേരിട്ടുകണ്ട് അവസാനഘട്ട നിർദേശങ്ങൾ നൽകുന്നതിനുമാണ് സാദിഖലി തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും ഉൾപ്പെടെ നേതാക്കൾ എത്തിയത്.
ഡൽഹിയിലെ പുതിയ ആസ്ഥാന മന്ദിരത്തിൽ നിന്ന് നിലവിലെ ചെന്നെ പാർട്ടി ഹെഡ്ക്വാർട്ടേഴ്‌സിനെ വീഡിയോ കോൺഫ്രൻസ് വഴി കണക്റ്റ് ചെയ്തായിരുന്നു കൂടിയാലോച നായോഗം. അഞ്ചു നിലകളിലായി ദേശീയ ഭാരവാഹികൾക്കുള്ള ഓഫീസുകളും മീറ്റിംഗ് ഹാളുകളും വർക്ക്
സ്‌പേസുകളും കൂടാതെ കൊമേഴ്‌സ്യൽ സ്‌പേസ്, ബോർഡ് റൂം, ഡിജിറ്റൽ സ്‌ക്രീനോടുകൂടിയ കോൺഫ്രൻസ് ഹാൾ, പബ്ലിക് ഹാൾ, ഡെയിനിങ് ഏരിയ, പ്രാർത്ഥനാ മുറി എന്നിവ ഉൾപ്പെടുത്തി അത്യാധുനിക സൗകര്യത്തോടു കൂടിയാണ് ദേശീയ ആസ്ഥാനം പണി പൂർത്തീകരിക്കുന്നത്. ഉ ദ്ഘാടന സമ്മേളനത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നും രജിസ്റ്റർ ചെയ്ത മുസ്ലിംലീഗ് പ്രതിനിധികളും നേതാക്കളും കൂടാതെ, ക്ഷണിക്കപ്പെ ട്ട അതിഥികളും പങ്കെടുക്കും.
യോഗത്തിൽ ദേശീയ രാഷ്ട്രീയ കാര്യസമിതി ചെയർമാൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, പ്രസിഡന്റ് കെ.എം ഖാദർ മൊയ്തീൻ, ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ഓർഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി, സീനിയർ വൈസ് പ്രസിഡണ്ട് അബ്ദുസമദ് സമദാനി എം.പി, ട്രഷറർ പി.വി അബ്ദുൽ വഹാബ്-എം.പി, അഡ്വ. ഹാരിസ് ബീരാൻ എം.പി, ഖുറം അനീസ് ഉമർ, സി.കെ സുബൈർ, കെ.എ.എം മുഹമ്മദ് അബൂബക്കർ, മർസുക്ക് ബാഫഖി തങ്ങൾ, പി.എം.എ സമീർ, കാസിം എനോളി സംബന്ധിച്ചു.
india
ചെന്നൈ സൂപ്പര്‍ കിങ്‌സ് വിടാനൊരുങ്ങി അശ്വിന്‍

ചെന്നൈ: മിനി താരലേലത്തിന് മുമ്പായി ചെന്നൈ സൂപ്പർ കിങ്‌സ് സ്പിന്നർ ആർ അശ്വിൻ ടീം വിടാനൊരുങ്ങുന്നതായി റിപ്പോർട്ട്. കഴിഞ്ഞ വർഷം 9.75 കോടി ചിലവഴിച്ച് ചെന്നൈ ടീമിലെത്തിച്ച താരത്തിന് 7 വിക്കറ്റുകൾ മാത്രമാണ് നേടാനായത്. 9.42 ആയിരുന്നു താരത്തിന്റെ സീസണിലെ എക്കണോമി. 2008 മുതൽ 2015 വരെ ചെന്നൈക്കൊപ്പം കളിച്ച അശ്വിൻ ടീമിനൊപ്പം രണ്ട് ഐപിഎൽ കിരീടവും ഒരു ചാമ്പ്യൻസ് ലീഗ് കിരീടവും സ്വന്തമാക്കിയിട്ടുണ്ട്.
സ്പിൻ യൂണിറ്റ് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് അഫ്ഘാൻ സ്പിന്നർ നൂർ അഹമദിനേയും രവിചന്ദ്ര അശ്വിനെയും ചെന്നൈ ടീമിലെത്തിച്ചത്. നൂർ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും അശ്വിന് കാര്യമായ സംഭാവനകൾ ഒന്നും ചെയ്യാനായില്ല. പോയ വർഷം പട്ടികയിൽ അവസാന സ്ഥാനത്താണ് ചെന്നൈ ഫിനിഷ് ചെയ്തത്. സ്പിൻ അനുകൂല പിച്ചായ ചെപ്പോക്കിലും അശ്വിൻ നിരാശപ്പെടുത്തി. കഴിഞ്ഞ സീസണിൽ നാല് ഹോം മത്സരങ്ങളിൽ മാത്രമാണ് അശ്വിൻ ചെന്നൈക്കായി കളിച്ചത്.
38 കാരനായ അശ്വിൻ ലേലത്തിൽ മറ്റൊരു ടീമിലേക്ക് ചേക്കേറിയാൽ ചെന്നൈ സൂപ്പർ കിങ്‌സ് അക്കാദമി കമ്മിറ്റിയിൽ നിന്നും കൂടി പടിയിറങ്ങേണ്ടി വരും.
-
News3 days ago
‘ആയുധം താഴെ വെച്ചുള്ള സന്ധിസംഭാഷണങ്ങള്ക്കില്ല’; ഇസ്രാഈല്‍ ആക്രമിച്ചാല്‍ നേരിടാന്‍ തയ്യാറെന്ന് ഹിസ്ബുല്ല
-
kerala3 days ago
ആലപ്പുഴയില്‍ നാലാം ക്ലാസുകാരിയ്ക്ക് നേരെ രണ്ടാനമ്മയുടെ ക്രൂര മര്‍ദ്ദനം; കേസെടുത്ത് പൊലീസ്
-
kerala3 days ago
കോതമംഗലത്ത് അന്‍സിലിനെ കൊല്ലാന്‍ അഥീന റെഡ്ബുള്ളില്‍ കളനാശിനി കലര്‍ത്തിയതായി കണ്ടെത്തല്‍
-
india2 days ago
തെരഞ്ഞെടുപ്പ് കമ്മീഷന് ബിജെപിയുമായി ചേര്‍ന്ന് അട്ടിമറി നടത്തി രാഹുല്‍ ഗാന്ധി
-
kerala3 days ago
ബിരിയാണി ഇല്ലെന്ന് പറഞ്ഞു; കോഴിക്കോട് ഹോട്ടല്‍ ഉടമയെ യുവാവ് മര്‍ദ്ദിച്ചതായി പരാതി
-
kerala3 days ago
റോഡിലൂടെ വലിച്ചിഴച്ചു, വസ്ത്രം വലിച്ചുകീറി; കോഴിക്കോട് മോഷണം ആരോപിച്ച് ആദിവാസി സ്ത്രീയെ മര്‍ദിച്ചതായി പരാതി
-
kerala3 days ago
അശ്ലീല സിനിമകളിലൂടെ പണ സമ്പാദനമെന്ന് പരാതി; നടി ശ്വേത മോനോനെതിരെ കേസ്
-
kerala3 days ago
കണ്ണൂര്‍ സര്‍വകലാശാല യൂണിയന് തെരഞ്ഞെടുപ്പ്: കോട്ട പൊളിച്ച് എം.എസ്.എഫ്